വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

സാമ്പത്തിക സാക്ഷരത' അരുവിത്തുറ കോളേജ് "അർത്ഥ നിർമ്മിതി'യുമായി ധാരണാപത്രം ഒപ്പുവച്ചു.

അരുവിത്തുറ :സെൻറ് ജോർജ് കോളേജ് അരുവിത്തുറ മുംബൈ ആസ്ഥാനമായ് പ്രവർത്തിക്കുന്ന "അർത്ഥ നിർമ്മിതി' ഫൗണ്ടേഷനുമായ് ചേർന്ന് വിദ്യാർത്ഥികളെ സാമ്പത്തിക സാക്ഷരത പരിശീലിപ്പിക്കുന്നതിനായി സൗജന്യപദ്ധതിയുടെ ധാരണാപത്രത്തിലൊപ്പുവച്ചു. കോളേജിൽ വച്ചുനടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സിബി ജോസഫ്, അർത്ഥനിർമ്മിതി ഫൗണ്ടേഷന്റെ ദക്ഷിണമേഖലാ മേധാവി ശ്രീ. ജോഷി ജോണിന്, ധാരണാപത്രം കൈമാറി. പ്രസ്തുത ചടങ്ങിൽ, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, കൊമേഴ്സ് വിഭാഗം മേധാവി .അനീഷ് പി.സി, പ്ലേസ്മെൻറ് ഓഫീസർ  ബിനോയ് സി ജോർജ് അർത്ഥനിർമ്മിതിയുടെ പാലാ റീജിയണൽ മേധാവി  ഡെന്നി അലക്സ്,  അലക്സ് കുര്യൻ, ടോണി ജോർജ് ,  തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശികം

പാലാ തൊടുപുഴ റോഡില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വയോധികന്‍ മരിച്ചു

പാലാ തൊടുപുഴ റോഡിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. പ്രവിത്താനം സ്വദേശി കുറ്റിക്കാട്ട് തോമസ് അഗസ്റ്റിൻ ആണ് മരിച്ചത്. 71 വയസ്സായിരുന്നു. പ്രവിത്താനം ടൗണിന് സമീപമാണ് അപകടമുണ്ടായത്.

പ്രാദേശികം

ലിബറലിസം യുക്തിവാദം ഇസ്‌ലാം: ഏകദിന വർക് ഷോപ്പ്

ഈരാറ്റുപേട്ട : ലിബറലിസം, യുക്തിവാദം, ഇസ്‌ലാം എന്ന വിഷയത്തിൽ ഈരാറ്റുപേട്ട മുസ്‌ലിം കോർഡിനേഷൻ കമ്മിറ്റി ഏകദിന വർക് ഷോപ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 17 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ നടക്കൽ ബറക്കാത്ത് മഹൽ ഓഡിറ്റോറിയത്തിലാണ് വർക് ഷോപ്പ്. ഇമാമീങ്ങൾ, മദ്രസാധ്യാപകർ തുടങ്ങി മത മേഖലയിൽ പ്രവർത്തിക്കുന്നവരാണ് വർക് ഷോപ്പിൽ പങ്കെടുക്കുന്നത്. വ്യാഴാഴ്ച രാവിലെ 9.30 ന് ഈരാറ്റുപേട്ട പുത്തൻപള്ളി ഇമാം അലി മൗലവി വർക് ഷോപ്പ് ഉൽഘാടനം ചെയ്യും. ഈരാറ്റുപേട്ട മുസ്‌ലിം കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ നൗഫൽ മൗലവി അധ്യക്ഷത വഹിക്കും. സെക്രട്ടറി അവിനാഷ് മൂസ സ്വാഗതം പറയും. തുടർന്ന് ഗ്രന്ഥകാരനും പ്രഭാഷകനുമായ ജി.കെ എടത്തനാട്ടുകര  വിഷയം അവതരിപ്പിക്കും.രണ്ടാം സെഷനിൽ സംവാദകനും പ്രമുഖ പണ്ഡിതനുമായ ശുഐബുൽ ഹൈതമി സംസാരിക്കും. സമാപന സെഷനിൽ നൈനാർ ജുമാ മസ്ജിദ് ഇമാം അഷ്റഫ് മൗലവി അൽ കൗസരി, മുഹിയിദ്ദീൻ പള്ളി ഇമാം വി.പി സുബൈർ മൗലവി, മുഹമ്മദ് നദീർ മൗലവി, മസ്ജിദുൽ ഹുദ ഇമാം മുഹമ്മദ് ഉനൈസ് മൗലവി മസ്ജിദുൽ അമാൻ ഇമാം ഹാഷിർ നദ് വി എന്നിവർ പങ്കെടുക്കും.വർക് ഷോപ്പിൻ്റെ രണ്ടാം ഘട്ടത്തിൽ വിദ്യാർത്ഥികൾ, യുവജനങ്ങൾ, പൊതു പ്രവർത്തകർ എന്നിവർക്കായി തുടർ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

പ്രാദേശികം

ജമാഅത്തെ ഇസ്‌ലാമി മേഖലാ പ്രവർത്തക സംഗമം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: ജമാഅത്തെ ഇസ്‌ലാമി ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഏരിയകളുടെ സംയുക്ത മേഖലാ പ്രവർത്തക കൺവെൻഷൻ അൽമനാർ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. എം.എസ്.എ. റസാഖ് ഖുർആൻ ദർസ് നടത്തി.  ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ് വി മുഖ്യ പ്രഭാഷണം നടത്തി. ഇസ്ലാമോഫോബിയക്കൊപ്പം ജമാഅത്ത് ഫോബിയയും സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് സി.പി.എം ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയെ മുന്നിൽനിർത്തിയാണ് ഇതിനുള്ള ശ്രമമെന്ന് അബ്ദുൽ ഹക്കീം നദ്‌വി പറഞ്ഞു. കേന്ദ്ര ഗവൺമെന്റിന്റെ തണലിൽ സംഘ്പരിവാർ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയയുടെ വഴിയേയാണ് കേരളവും ഇപ്പോൾ നടക്കുന്നത്. ഇസ്ലാമോഫോബിയ ആളിക്കത്തിച്ച് അധികാരം നിലനിർത്താനാണ് ഇരുകൂട്ടരുടേയും ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.  ജമാഅത്തെ ഇസ്ലാമി ഇന്ത്യയിൽ നടത്തിക്കൊണ്ടിരിക്കുന്ന വിവിധങ്ങളായ പ്രവർത്തനങ്ങളെക്കുറിച്ച് സംസ്ഥാന പ്രതിനിധി ഷംസുദ്ദീൻ നദ്‌വി വിവരിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് പി.എ. മുഹമ്മദ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജി.ഐ.ഒ ജില്ലാ ജനറൽ സെക്രട്ടറി ഫാത്തിമ മർജാൻ തിരുവനന്തപുരത്ത് ഡിസംബറിൽ നടക്കുന്ന ജി.ഐ.ഒ ദക്ഷിണ മേഖലാ സമ്മേളനത്തെക്കുറിച്ച് വിശദീകരിച്ചു. കാഞ്ഞിരപ്പള്ളി ഏരിയാ പ്രസിഡന്റ് സാദിഖലി സ്വാഗതവും ജില്ലാ സെക്രട്ടറി പി.എസ്. അഷ്‌റഫ് സമാപനവും പ്രാർഥനയും നിർവഹിച്ചു.  

പ്രാദേശികം

അരുവിത്തുറ വോളി ഫൈനലിൽ അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് മത്സരത്തിൽ നിന്ന്. മത്‌സരത്തിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് ജേതാക്കളായി

അരുവിത്തുറ : അരുവിത്തുറ സെൻറ് ജോർജസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നവന്ന ഇൻറർ കോളേജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ   ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പുരുഷ വിഭാഗം ജേതാക്കളായി. അരുവിത്തും സെൻ്റ് ജോർജസ്സ് കോളേജിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. സ്കോർ 25-22, 14 - 25 ,18-25 , 25-20, 20-18 പുരുഷ വിഭാഗം ജേതാക്കൾക്ക് ഫാ തോമസ് മണക്കാട്ട് മെമ്മോറിയൽ എവറോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും അൻ്റൊ അൻ്റണി എം പി  സമ്മാനിച്ചു. ചടങ്ങുകളിൽ കേരളാ സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ഡോ ബൈജു വർഗ്ഗീസ് ഗുരുക്കൾ, സെക്കട്ടറി മായാ ദേവി എസ്സ് , കോളേജ് മനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ കായിക വിഭാഗം മേധാവി ഡോ. വിയാനി ചാർളി തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

മദ്റസ സംവിധാനത്തില്‍ കൈകടത്താന്‍ ഒരു ശക്തിയെയും അനുവദിക്കില്ല: എസ്.ഡി.പി.ഐ. പ്രതിഷേധപ്രകടനം നടത്തി

ഈരാറ്റുപേട്ട - രാജ്യത്തെ മദ്‌റസ സംവിധാനത്തില്‍ കൈകടത്താന്‍ ഒരു ശക്തിയെയും അനുവദിക്കില്ല എന്നും, മദ്‌റസകള്‍ക്കെതിരേയുള്ള വിദ്വേഷ പ്രചാരണങ്ങളും അടച്ചുപൂട്ടല്‍ നീക്കവും സംഘപരിവാര സര്‍ക്കാരിന്റെ വംശീയ താല്‍പ്പര്യങ്ങളുടെ തുടര്‍ച്ചയാണ്. കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃതത്തിനു പ്രതിഷേധ പ്രകടനം നടത്തി മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരുവനാൽ സെക്രട്ടറി വി.എസ്. ഹിലാൽ, സി.എച്ച് ഹസീബ്, എസ്.എം ഷാഹിദ്, യാസിർ കാരയ്ക്കാട് എന്നിവർ നേതൃതം നൽകി.

പ്രാദേശികം

രാജ്യത്തെ മദ്രസ ബോർഡുകൾ അടച്ചിടുവാനുള്ള കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നീക്കത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ്

ഈരാറ്റുപേട്ട :മത സ്ഥാപനങ്ങളുടെ കടക്കൽ കത്തി വയ്ക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ എല്ലാ കാലത്തും സ്വീകരിച്ചിട്ടുള്ളത്. ബാലാവകാശ കമ്മീഷന്റെ ഉത്തരവ് പിൻവലിക്കും വരെ സമരപോരാട്ടവുമായി രംഗത്തുണ്ടാവും. വൈകുന്നേരം 07 മണിക്ക് ഈരാറ്റുപേട്ട മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് മുൻസിപ്പൽ പ്രസിഡന്റ് യഹിയ സലീം, ജന: സെക്രട്ടറി ഷിഹാബ് കാട്ടാമല, ജില്ലാ ഭാരവാഹികളായ അമീൻ പിട്ടയിൽ, മാഹിൻ കടുവാമുഴി, അബ്സാർ മുരികോലി എന്നിവർ നേതൃത്വം നൽകി.

പ്രാദേശികം

ഈരാറ്റുപേട്ടയിൽ അപകടത്തിൽ അച്ഛനും മകനും പരിക്ക്

ഈരാറ്റുപേട്ട - പിക് അപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിതാവിനും മകനും പരിക്കേറ്റു. പ്ലാശനാൽ സ്വദേശികളായ മനോജ് ( 50) മകൻ അശ്വിൻ ( 20 ) എന്നിവർക്കാണ് പരിക്കേറ്റത്. 10 മണിയോടെ ഈരാറ്റുപേട്ട വടക്കേക്കര ഭാഗത്ത് വച്ചായിരുന്നു അപകടം. അപകടത്തിൽ സ്‌കൂട്ടർ പൂർണ്ണമായും തകർന്നു. പരിക്കേറ്റ ഇരുവരെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.