പ്രാദേശികം

ഹൃദയാരോഗ്യ ബോധവൽക്കരണത്തിനായി ഈരാറ്റുപേട്ടയിൽ മാരത്തോൺ സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: സെപ്റ്റംബർ 29 ലോക ഹൃദയദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഹൃദയാരോഗ്യത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ഡിവൈൻ എജുക്കേഷണൽ സെന്റർ, സൺറൈസ് ഹോസ്പിറ്റലുമായി ചേർന്ന് ഈരാറ്റുപേട്ടയിൽ മിനി മാരത്തോൺ സംഘടിപ്പിച്ചു. 

മുസ്‌ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിന് മുന്നിൽ നഗരസഭാ വൈസ് ചെയർമാൻ അൻസർ പുള്ളോലിൽ ഫ്ലാഗ്ഓഫ് ചെയ്ത മാരത്തോൺ നഗരം ചുറ്റി സൺറൈസ് ഹോസ്പിറ്റൽ അങ്കണത്തിൽ സമാപിച്ചു. 

ഈരാറ്റുപേട്ടയിലെ സന്നദ്ധ സംഘടനകൾ, വിവിധ ക്ലബുകൾ, കോളേജ് വിദ്യാർത്ഥികൾ അടക്കം നിരവധി ആളുകൾ മാരത്തോണിൽ പങ്കെടുത്തു. സൺറൈസ് ഹോസ്പിറ്റൽ അങ്കണത്തിൽ ചേർന്ന സമാപന പരിപാടിയിൽ ആശുപത്രി സി.ഇ.ഒ പ്രകാശ് മാത്യു, എം.ഇ.എസ് കോളേജ് പ്രിൻസിപ്പൽ ഹലീൽ മുഹമ്മദ്, ഡിവൈൻ എജുക്കേഷൻ സെന്റർ ഡയറക്ടർ അൻസർ ഫാറൂഖി, ഡിവൈൻ ഖുർആൻ അക്കാദമി ചീഫ് ഇൻസ്ട്രക്ടർ അഫ്സൽ വാസിദ് മൗലവി, പ്രോഗ്രാം കോ ഓർഡിനേറ്റർ അബ്ദുൽ സത്താർ തുടങ്ങിയവർ സംസാരിച്ചു.