ഈരാറ്റുപേട്ട: ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഡിവൈൻ എജുക്കേഷണൽ സെന്റർ, സൺറൈസ് ഹോസ്പിറ്റലുമായി ചേർന്ന് സംഘടിപ്പിക്കുന്ന മിനി മാരത്തോൺ ഞായറാഴ്ച നടക്കും. ഞായർ രാവിലെ 7 ന് മുസ്‌ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിന് മുന്നിൽ നിന്നും ആരംഭിച്ച് സൺറൈസ് ഹോസ്പിറ്റലിൽ സമാപിക്കും. സന്നദ്ധ സംഘടനകളും വിവിധ ക്ലബുകളും മാരത്തോണിൽ പങ്കെടുക്കും. ഹൃദയാരോഗ്യത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാരത്തോൺ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 99474 23292
പ്രാദേശികം









