വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

എസ്.ഡി.പി.ഐ. ജില്ലാജനപ്രതിനിധി സംഗമം നടത്തി

ഈരാറ്റുപേട്ട - എസ്. ഡി. പി. ഐ. കോട്ടയം ജില്ലാ ജന പ്രതിനിധിസംഗമം  ഈരാറ്റുപേട്ട മുനിസിപ്പിൽ കമ്മറ്റി ഓഫീസിൽ ചേർന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അജ്മൽ ഇസ്മായിൽ ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് സിയാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് യു.നവാസ്, സ്വാഗതവും ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരുവനാൽ നന്ദിയും പറഞ്ഞു. ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനമെമ്പറൻമാർ, വാർഡ് വികസന സമിതി കൺവീനർമാർ പങ്കെടുത്തു.

പ്രാദേശികം

അപകട കെണിയായി പൂവത്തോട് ഇടമറ്റം റോഡ്

പൂവത്തോട്:.അപകടങ്ങൾ തുടർക്കഥ. മീനച്ചിൽ പഞ്ചായത്ത് നാലാം വാർഡിൽ പൂവത്തോട് ഇടമറ്റം റോഡിൽ പള്ളിക്ക് സമീപം കുത്തിറക്കത്തിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാകുന്നു.ശനിയാഴ്ച രാത്രി കയറ്റം കയറുകയായിരുന്ന പിക്ക്അപ്പ് ലോറി തലകുത്തി മറിഞ്ഞ് അപകടമുണ്ടായിരുന്നു. കയറ്റം കയറുകയായിരുന്ന പിക്കപ്പ് ലോറി പിന്നിലേക്ക് തലകുത്തി മറിഞ്ഞ് റോഡിൽ വട്ടം മറിയുകയായിരുന്നു. അപകടത്തിൽ ഡ്രൈവറും ഒപ്പം ഉണ്ടായിരുന്നവരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പൈകയിൽ നിന്നും ഈരാറ്റുപേട്ടയിലേക്ക് ഗൂഗിൾ മാപ്പ് കാണിക്കുന്ന വഴിയാണ് ഇത്. റോഡിൻ്റെ അശാസ്ത്രീയ നിർമ്മാണമാണ് അപകടത്തിന് കാരണമാകുന്നത്.മുൻപും സമാനമായ നിരവധി അപകടങ്ങൾ ഉണ്ടായിരുന്നു.വിഷയത്തിൽ മീനച്ചിൽ പഞ്ചായത്ത് അധികാരികൾ അടിയന്തരമായി ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

പ്രാദേശികം

കുട്ടികൾ ശുചിത്വം വരച്ചു : സ്കൂളുകൾ അത് ഏറ്റെടുത്തു

ഈരാറ്റുപേട്ട : കോട്ടയം ജില്ലയിലെ 220 കുട്ടികൾ വാനോളം സന്തോഷത്തിലാണ്. തങ്ങൾ വരച്ച 220 ചിത്രങ്ങൾ ജില്ലയിലെ സ്‌കൂളുകളിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ശരിയായ മാലിന്യ സംസ്ക്കാരം രൂപപ്പെടുത്താനും മാലിന്യങ്ങൾ വലിച്ചെറിയുന്ന ശീലം തിരുത്താനും ഉതകുന്ന ചിത്രങ്ങൾ വരയ്ക്കാൻ കോട്ടയം ജില്ലാ ശുചിത്വ മിഷൻ ആവശ്യപ്പെട്ടപ്പോൾ അത് ഇത്രത്തോളം വിപുലമായ പ്രദർശനമായി മാറുമെന്ന് കുട്ടികൾ കരുതിയിരുന്നില്ല. കുട്ടികൾ വരച്ചതിലെ ഏറ്റവും മികച്ച ചിത്രങ്ങൾ ആണ് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ഇപ്പോൾ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഓരോ ചിത്രത്തിലും അത് വരച്ച കുട്ടിയുടെ പേരും സ്‌കൂളും ക്ലാസും രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടികളിൽ വിടർന്ന ശുചിത്വ ഭാവന വ്യക്തമാക്കുന്നതാണ് ചിത്രങ്ങളെല്ലാം. ജില്ലാ തല പ്രദർശന ഉദ്ഘാടനം പള്ളം ബ്ലോക്കിൽ ജില്ലാ കളക്ടർ ജോൺ വി സാമുവൽ നിർവഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്കിൽ മേലുകാവ് പഞ്ചായത്തിലെ വാകക്കാട് സെന്റ് അൽഫോൻസാ സ്കൂളിൽ നടന്ന ചിത്ര പ്രദർശനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. അടുത്ത ദിവസം തീക്കോയി സെന്റ് മേരീസ് സ്കൂളിലും ഈരാറ്റുപേട്ട നഗരസഭ പരിധിയിലെ മുസ്ലിം ഗേൾസ് സ്കൂൾ, കാരയ്ക്കാട് എംഎം യു പി സ്കൂൾ എന്നിവിടങ്ങളിലും പ്രദർശിപ്പിക്കും. കോട്ടയം ചങ്ങനാശ്ശേരി, പാലാ, ഏറ്റുമാനൂർ, വൈക്കം നഗരസഭകളിലും ഏറ്റുമാനൂർ, കടുത്തുരുത്തി, ളാലം, കാഞ്ഞിരപ്പള്ളി, ഉൾപ്പടെ ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും വിവിധ സ്‌കൂളുകളിലായി പ്രദർശനം ഇപ്പോൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. മാലിന്യ മുക്തം നവകേരളം, സ്വച്ഛത ഹി സേവ ക്യാമ്പയിൻ എന്നിവയുടെ ഭാഗമായാണ് കോട്ടയം ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ കഴിഞ്ഞയിടെ ജില്ലാതലത്തിൽ കുട്ടികൾക്കായി ചിത്ര രചന മത്സരം നടത്തിയത്. മേലുകാവ് വാകക്കാട് സ്കൂളിൽ നടന്ന പ്രദർശന പരിപാടിയിൽ ബ്ലോക്ക്‌ ഡിവിഷൻ മെമ്പർ ജെറ്റോ ജോസഫ് അധ്യക്ഷനായിരുന്നു. ബ്ലോക്ക്‌ ആരോഗ്യ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷരായ അജിത് കുമാർ, ഓമന ഗോപാലൻ, ബിഡിഒ ബാബുരാജ്,സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ടെസ് , ശുചിത്വ മിഷൻ പ്രതിനിധി എം എം അബ്ദുൽ മുത്തലിബ് എന്നിവർ മാലിന്യ മുക്ത നവ കേരളം ക്യാമ്പയിൻ ഭാഗമായി കുട്ടികളുമായി സംവദിച്ചു. സ്കൂൾ ലീഡർ എയ്ഞ്ചൽ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പ്രാദേശികം

വോളിബോൾ ടൂർണമെന്റിൽ ഗിരിദീപം ബദനി എച്ച്എസ് എസിന് ഒന്നാം സ്ഥാനം

ഈരാറ്റുപേട്ട :മുസ് ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഡയമണ്ട് ജൂബിലിയുടെ ഭാഗമായി അഖിലകേരള ഇന്റർ സ്കൂൾ ബോയ്സ് വോളി ടൂർണമെന്റ് സംഘടിപ്പിച്ചു. എട്ട് സ്കൂളുകൾ പങ്കെടുത്ത ടൂർണമെന്റിന്റെ ഉദ്ഘാടനം മുസ്ലിം എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ പ്രൊഫസർ എം കെ ഫരീദ് നിർവഹിച്ചു.    വാശിയേറിയ മത്സരത്തിൽ ഗിരി ദീപം ബദനി എച്ച്എസ്എസ് ഒന്നാം സ്ഥാനവും സെൻറ് പീറ്റേഴ്സ് എച്ച്എസ് എസ് കോലഞ്ചേരി രണ്ടാം സ്ഥാനവും എസ് എം വി എച്ച്എസ്എസ് പൂഞ്ഞാർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.  ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 15001/- രൂപയും ട്രോഫിയും 10001/- രൂപയും ട്രോഫിയും 7501/- രൂപയും ട്രോഫിയുമാണ് സമ്മാനമായി നൽകിയത്. മികച്ച കളിക്കാർക്ക് വ്യക്തിഗത ട്രോഫിയും നൽകി.  മുൻ വോളിബോൾ താരവും ഒളിമ്പ്യനുമായ പി എസ് അബ്ദുൽ റസാഖ് ടൂർമെൻ്റ് ഉദ്ഘാടനം നിർവഹിച്ചു.  സമാപന സമ്മേളനത്തിൽ ഡയമണ്ട് ജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻ ഡോ.എം എ മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം ഇ ടി ചെയർമാൻ പ്രൊഫസർ എം കെ ഫരീദ്, സ്കൂൾ മാനേജർ എം കെ അൻസാരി, പ്രിൻസിപ്പൽ താഹിറ പി പി, ഹെഡ്മിസ്ട്രസ് ലീന എം പി, പിടിഎ പ്രസിഡന്റ് തസ്നിം കെ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. വിജയികൾക്കുള്ള ക്യാഷ് അവാർഡും ട്രോഫിയും ഡോ.മുഹമ്മദ് വിതരണം ചെയ്തു. ടൂർണമെൻറിന് സ്കൂൾ കായികാധ്യാപിക ഷമീന വി എം നേതൃത്വം നൽകി.      

പ്രാദേശികം

നമ്മുടെ ബിസ്മി നമ്മുടെ പേട്ടയില്‍! ബിസ്മിയുടെ ഏറ്റവും പുതിയ ഷോറൂം ഈരാറ്റുപേട്ടയിലെ കടുവാമൂഴി നൂർ മസ്‌ജിദിന് എതിർ വശത്ത് പ്രവർത്തനം ആരംഭിച്ചു.

ഈരാറ്റുപേട്ട :നമ്മുടെ ബിസ്മി നമ്മുടെ പേട്ടയില്‍! ബിസ്മിയുടെ ഏറ്റവും പുതിയ  ഷോറൂം ഈരാറ്റുപേട്ടയിലെ കടുവാമൂഴി നൂർ മസ്‌ജിദിന് എതിർ വശത്ത് പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം ബഹുമാനപ്പെട്ട റിട്ടയേർഡ് ചീഫ് എഞ്ചിനീയർ വി  എ അബ്ദുൽ ഹമീദ് ശ്രീമതി. മട്ടകൊമ്പനൽ എം കെ ആയിഷ എന്നിവർ നിർവ്വഹിച്ചു. ഒപ്പം ബിസ്മി മാനേജിങ് ഡയറക്ടർ  ഡോ. വി  എ അഫ്സൽ, ഡയറക്ടർ വി  എ അസർ മുഹമ്മദ്, ഡയറക്ടർ ജസീം അബ്‌ദുൽ ജലീൽ, ബഹുമാനപ്പെട്ട മുൻസിപ്പൽ ചെയർപേഴ്‌സൺ ശ്രീമതി. സുഹറ അബ്ദുൽ  ഖാദർ, വൈസ് ചെയർപേഴ്‌സൺ അഡ്വ. മുഹമ്മദ് ഏലിയാസ്, വ്യവസായ പ്രമുഖൻ ജോസ് കളരിക്കൽ, പ്രൊഫ. എം കെ പരീത്, അമാന ടൊയോട്ട ഗ്രൂപ്പ് ഡയറക്ടർ ജസീം ജലീൽ മറ്റ് മഹനീയ വ്യക്തികൾ വ്യവസായ പ്രമുഖർ തുടങ്ങിയവർ ഈ ഉദ്ഘാടന വേളയിൽ പങ്കെടുത്തു. 

പ്രാദേശികം

ചാന്തുഖാൻപറമ്പിൽ കുടുംബ സംഗമം ഞായറാഴ്ച

ഈരാറ്റുപേട്ട : ചാന്തുഖാൻപറമ്പിൽ കുടുംബ സംഗമം ഫെബ്രു. 9 രാവിലെ 10 മണി മുതൽ ഭരണങ്ങാനം ഓശാന മൗണ്ടിൽ വെച്ച് നടക്കും.സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇഖ്ബാൽ ഉദ്ഘാടനം ചെയ്യും. പ്രസിഡൻ്റ് ഷിജു കല്ലോലപ്പറമ്പ് അധ്യക്ഷത വഹിക്കും.കുടുംബാംഗം റിട്ട.ഹൈക്കോടതി ജഡ്ജി മുഹമ്മദ് ബാബു മുഖ്യ പ്രഭാഷണം നടത്തും.ചെയർമാൻ ജലാലുദ്ദീൻ എട്ടുപങ്കിൽ, സെക്രട്ടറി വി. എം.അബ്ദുള്ള ഖാൻ,അഡ്വ.മുഹമ്മദ് ഷെഫീഖ്,മുഹമ്മദ് ഹലീൽ, റാഷിദ് ഖാൻ എന്നിവർ പ്രസംഗിക്കും.കൊച്ചി എൻജോയ് ലൈഫ് മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന ഗാന സദസ് ഉണ്ടായിരിക്കും.

പ്രാദേശികം

വിസ്മയമായി പ്ളാനറ്റ് പരേഡ്: വിദ്യാർത്ഥികൾക്ക് ഗോളാന്തര കാഴ്ചകൾ ഒരുക്കി അരുവിത്തുറ കോളേജ്

ഈരാറ്റുപേട്ട :സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി അരുവിത്തുറ കോളേജ് ഫിസിക്സ് ഗവേഷണ വിഭാഗം സംഘടിപ്പിച്ച വാനനിരീക്ഷണ ക്യാമ്പിൽ 845 വർഷത്തിൽ ഒരിക്കൽ മാത്രം ദൃശ്യമാകുന്ന പ്ലാനറ്റ് പരേഡ് വിദ്യാർത്ഥികൾക്ക് അത്ഭുത അനുഭവമായി. സമീപ പ്രദേശങ്ങളിലെ ഹൈസ്കൂൾ ഹയർ സെക്കൻഡറി സ്കൂൾ കുട്ടികളും, മറ്റ് സമീപവാസികളും അധ്യാപകരും അനധ്യാപകരും പങ്കെടുത്തു. ക്യാമ്പിൽ ചൊവ്വ, ശനി. വ്യാഴം ശുക്രൻ തുടങ്ങിയ ഗ്രഹങ്ങളും ക്രിത്രിമ ഉപഗ്രഹങ്ങളും, ഓറിയോൺ എന്ന നെബുലയും ചന്ദ്രനെയും വ്യക്തമായി കാണാൻ സാധിച്ചു .ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററും അരുവിത്തുറ കോളേജ് ഫിസിക്സ് ഗവേഷണ വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച വാനനിരീക്ഷണ ടെലിസ്കോപ്പ് നിർമ്മാണവർക്ക്ഷോപ്പിൽ, പ്രിൻസിപ്പൽ പ്രൊഫ .ഡോ സിബി ജോസഫ്, ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ.ജിലു ആനി ജോൺ, ഫിസിക്സ് വിഭാഗം മേധാവി ഡോ സന്തോഷ് കുമാർ ആർ എന്നിവർ  പങ്കെടുത്തു. കോർഡിനേറ്റർ മിസ്മരിയ ജോസ്, അധ്യാപകരായ സുമേഷ് ജോർജ്,ബിറ്റി ജോസഫ്,ഡാനാ ജോസ് തുടങ്ങിയവരുംഅമച്വർ ആസ്ടോണമേഴ്സായ ബിനോയ് പി,രവീന്ദ്രൻ,കെ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

പ്രാദേശികം

ബഡ്ജറ്റ് -പൂഞ്ഞാറിന് മികച്ച പരിഗണന : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

ഈരാറ്റുപേട്ട / മുണ്ടക്കയം  : സംസ്ഥാന ബഡ്ജറ്റിൽ  പൂഞ്ഞാർ നിയോജക മണ്ഡലത്തിന് മികച്ച പരിഗണനയാണ് ലഭിച്ചിരിക്കുന്നത് എന്നും, ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ നടപ്പിലാക്കുക വഴി നിയോജകമണ്ഡലത്തിന്റെ വികസനത്തിന് വലിയ കുതിപ്പാകുമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.  വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതിനും,  കൃഷിയെയും മലയോര ജനതയെയും സംരക്ഷിക്കുന്നതിനും പ്രത്യേക പാക്കേജ് അനുവദിച്ചിരിക്കുന്നത് പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ കോരുത്തോട്, മുണ്ടക്കയം, എരുമേലി പഞ്ചായത്തുകൾക്ക് ഏറെ ആശ്വാസകരമാകും. ടൂറിസം വികസനത്തിന് പ്രത്യേക ഊന്നൽ നൽകിയിരിക്കുന്നതും അധിക ധന വിഹിതം അനുവദിച്ചിരിക്കുന്നതും, തീക്കോയി, പൂഞ്ഞാർ തെക്കേക്കര തുടങ്ങിയ പഞ്ചായത്തുകളിൽ ടൂറിസം വികസനത്തിന് ഏറെ സഹായകരമാകും. ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക്  മാർഗ്ഗദീപം എന്ന പേരിൽ സ്കോളർഷിപ്പ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് മണ്ഡലത്തിലെ വിദ്യാഭ്യാസ രംഗത്ത് ഉണർവേകും. എരുമേലി കൂടി ഉൾപ്പെടുത്തി ശബരിമല മാസ്റ്റർ പ്ലാൻ അംഗീകരിച്ചിരിക്കുന്നതും ഏറെ ഗുണകരമാണ്. ഈരാറ്റുപേട്ട നഗരത്തിന്റെ സമഗ്ര വികസനത്തിന് ഉപകരിക്കുന്നതും,  വാഗമൺ ടൂറിസത്തിന് കുതിപ്പ് ഏകുന്നതുമായ മീനച്ചിലാറിന് കുറുകെയുള്ള കാരക്കാട് ഇളപ്പുങ്കൽ പാലം നിർമ്മാണത്തിന്  ബഡ്ജറ്റിൽ 10 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ട്.  ഈരാറ്റുപേട്ട- തൊടുപുഴ റോഡിനെയും, ഈരാറ്റുപേട്ട- വാഗമൺ റോഡിനെയും ബന്ധിപ്പിക്കത്തക്ക നിലയിൽ ടൗണിൽ പ്രവേശിക്കാതെ യാത്ര ചെയ്യാവുന്ന വിധമാണ്   പുതിയ പാലം വിഭാവനം ചെയ്തിട്ടുള്ളത്. പാലം യാഥാർത്ഥ്യമാകുന്നതോടെ ഈരാറ്റുപേട്ട നഗരത്തിന്റെയും, കാരക്കാട് പ്രദേശത്തിന്റെയും സമഗ്ര വികസനത്തിന് ഉപകരിക്കും. കൂടാതെ നിയോജകമണ്ഡലത്തിന്റെ സമഗ്രമായ പുരോഗതിക്ക് ഉപകരിക്കുന്ന താഴെപ്പറയുന്ന പദ്ധതികൾക്കും ബഡ്ജറ്റിൽ ടോക്കൺ പ്രൊവിഷനോടുകൂടി പ്രാഥമിക അനുമതി ലഭ്യമായിട്ടുണ്ട്. മുണ്ടക്കയം ടൗണിൽ മുണ്ടക്കയം കോസ് വേയ്ക്ക് സമാന്തരമായി മണിമലയാറിന് കുറുകെ പുതിയ പാലം , മീനച്ചില്‍ താലൂക്ക് വിഭജിച്ച് ഈരാറ്റുപേട്ട കേന്ദ്രമാക്കി പൂഞ്ഞാർ‍ താലൂക്ക് രൂപീകരണം, എരുമേലി ഗ്രാമപഞ്ചായത്ത് വിഭജിച്ച് മുക്കൂട്ടുതറ കേന്ദ്രമാക്കി പുതിയ ഗ്രാമപഞ്ചായത്ത് രൂപീകരിക്കൽ,പാറത്തോട് കേന്ദ്രീകരിച്ച് ഭക്ഷ്യോപാധികളായ കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർദ്ധന ഉൽപന്ന നിർമ്മാണ യൂണിറ്റും, മെഗാ ഫൂഡ്പാർക്കും, പുഞ്ചവയൽ ഗവ.എൽ.പി.എസ്, കുന്നോന്നി ജി.എച്ച് ഡബ്ല്യു എൽ.പി.എസ്, മുരിക്കുംവയൽ ഗവ.എൽ.പി.എസ് എന്നീ സ്കൂളുകൾക്ക് കെട്ടിട നിർമ്മാണ പദ്ധതി,പൂഞ്ഞാർ ഐ.എച്ച്.ആർ.ഡി  എൻജിനീയറിങ് കോളേജ് ക്യാമ്പസിൽ മിനി ഐടി പാർക്ക് സ്ഥാപിക്കൽ,തീക്കോയി ഗ്രാമപഞ്ചായത്ത് 13-)o വാർഡിൽ മീനച്ചിലാറ്റിൽ രണ്ടാറ്റുമുന്നി- ചേരിപ്പാട് ഭാഗത്ത് റെഗുലേറ്റർ കം ബ്രിഡ്ജ് ,പൂഞ്ഞാര്‍ അടിവാരം - കോട്ടത്താവളം - കല്ലില്ലാക്കവല - വഴിക്കടവ് - വാഗമണ്‍ റോഡ് നിർമ്മാണം,ഈരാറ്റുപേട്ട ടൗണിൽ മുക്കട ജംഗ്ഷനിൽ മീനച്ചിലാറ്റിൽ റെഗുലേറ്റർ കം ബ്രിഡ്ജ് ,ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തൽ, കൂട്ടിക്കൽ കേന്ദ്രീകരിച്ച് ജെ ജെ മർഫി സ്മാരക റബർ അധിഷ്ഠിത വ്യവസായ പാർക്ക് , കരിനിലം - പുഞ്ചവയൽ ‍- 504 – കുഴിമാവ് റോഡ് BM and BC നിലവാരത്തില്‍ റീടാറിങ്, പുഞ്ചവയലില്‍  പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് പ്രീ-എക്സാമിനേഷന്‍ ട്രെയിനിങ്, സ്കില്‍ ഡെവലപ്മെന്‍റ്, കരിയര്‍ ഗൈഡന്‍സ് എന്നീ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രം സ്ഥാപിക്കല്‍, മുണ്ടക്കയത്ത്  ഫയര്‍ സ്റ്റേഷന്‍ , മുണ്ടക്കയത്ത് ഐ‌ടി‌ഐ സ്ഥാപിക്കൽ ,മാവടി- മഞ്ഞപ്ര- കുളത്തുങ്കൽ- കല്ലേക്കുളം റോഡ് പുനർനിർമ്മാണം ,തിടനാട്- ഇടമറ്റം- ഭരണങ്ങനം റോഡ് ബിഎം&ബിസി നിലവാരത്തിൽ റീ ടാറിങ് ,പനച്ചിപ്പാറയിൽ പൂഞ്ഞാർ നടുഭാഗം വില്ലേജ് ഓഫീസും, പൂഞ്ഞാർ സബ് രജിസ്റ്റർ ഓഫീസും പ്രവർത്തിക്കുന്നതിന് റവന്യൂ കോംപ്ലക്സ് , നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്കും മറ്റൂം നീന്തൽ പരിശീലനത്തിന് പാറത്തോട് ഗ്രാമപഞ്ചായത്തിലെ  പൊടിമറ്റത്ത്   നീന്തൽക്കുളം നിർമ്മാണം എന്നിവയാണ് ഈ വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ ടോക്കൺ പ്രൊവിഷൻ ലഭിച്ചിട്ടുള്ള പദ്ധതികൾ.