പ്രാദേശികം

ഫൈൻ ആർട്ട്‌സ് ക്ലബ് ഈരാറ്റുപേട്ട മ്യൂസിക് ക്ലബ്ബിന്റെ'പാടാം, നമുക്ക് പാടാം' പ്രതിവാര സംഗീത പരിപാടിക്ക് തുടക്കമായി

ഈരാറ്റുപേട്ട:ഫൈൻ ആർട്ട്സ് ക്ലബ് ഈരാറ്റുപേട്ട(ഫെയ്സ് ) മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തുടക്കം കുറിക്കുന്ന പ്രതിവാര സംഗീത പ്രോഗ്രാമിൻ്റെ 'പാടാം,നമുക്ക് പാടാം' ഉദ്ഘാടനം ഫെയ്സ് മ്യൂസിക് ക്ലബ്ബ് ഡയറക്ടറും, പ്രഗത്ഭ ഗായകനുമായ ശ്രീ. നിഷാന്ത് പത്മനാഭൻ ഉദ്ഘാടനം ചെയ്തു.ഫെയ്സ് പ്രസിഡൻ്റ് കെ.പി.എ നടയ്ക്കൽ, ഡയറക്ടർ സക്കീർ താപി, ജനറൽ സെക്രട്ടറി ഹാഷിം ലബ്ബ , വിമൻസ് ക്ലബ്ബ് പ്രസിഡൻ്റ് മൃദുല നിഷാന്ത്, സെക്രട്ടറി റസീന ജാഫർ, ഗായകൻ വിജയൻ തിടനാട് എന്നിവർ ആശംസകൾ അർപ്പിച്ചു.

മ്യൂസിക് ക്ലബ്ബ് പ്രസിഡൻ്റ് കെ.ഐ.റാസിഖ് അദ്ധ്യക്ഷത വഹിച്ചു. ഫെയ്സ് സെക്രട്ടറി നസീറ . എൻ സ്വാഗതവും മ്യൂസിക് ക്ലബ്ബ് ട്രഷറർ ജലീൽ കണ്ടത്തിൽ നന്ദിയും പറഞ്ഞു.നിഷാന്ത് പത്മനാഭൻ, അജി പാല , വിജയൻ തിടനാട്, ഹാഷിം ഡെയ്റ, ഷനിൽ പി.എം, അഫ്സി ക്രയോൺസ്, ജുബിന അഫ്സൽ, താഹിറ താഹ , പ്രമോദ് തലപ്പുലം എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും നടന്നു.*