പ്രാദേശികം

ഹോമിയോപ്പടി കോഴി കൊത്തിക്കൽ കടവ് റോഡ് യാഥാർത്ഥ്യമായി

പൂഞ്ഞാർ : കോഴികൊത്തിക്കൽ കടവ് നിവാസികളുടെ ചിരകാല അഭിലാഷമായിരുന്ന ഹോമിയോപ്പടി കോഴി കൊത്തിക്കൽ കടവ് റോഡ് തുറന്നു കൊടുത്തു. മെയിൻ റോഡിലേക്കും, പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ ഹോമിയോ ആശുപത്രി, അംഗനവാടി,എൽ പി സ്കൂൾ എന്നിവിടങ്ങളിലേക്ക് ഏതാണ്ട് ഒന്നര കിലോമീറ്റർ ചുറ്റിയാണ് പ്രദേശവാസികൾ സഞ്ചരിച്ചിരുന്നത് പെട്ടെന്ന് റോഡിലേക്ക് ഇറങ്ങാൻ നടപ്പുവഴിയാണ് ആൾക്കാർ ഉപയോഗിച്ചിരുന്നത് ഈ നടപ്പുവഴിയോട് ചേർന്നുള്ള മൂന്നുസെന്റ് സ്ഥലം വിലകൊടുത്ത് വാങ്ങിയാണ് റോഡ് യാഥാർത്ഥ്യമാക്കിയത്.ഇതിനായി ജനകീയ കമ്മിറ്റി രൂപീകരിച്ച് അറുപത്തി നാലു പേരിൽ നിന്നായി മൂന്നു ലക്ഷത്തി നാല്പത്തി ആറായിരം രൂപ കണ്ടെത്തിയാണ് റോഡ് യാഥാർത്ഥ്യമാക്കിയത്.

നൂറ്റി ഇരുപത്തിഅഞ്ച് വർഷം പഴക്കമുള്ള നടപ്പുവഴിക്ക് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തംഗം ശ്രീമതി രമ മോഹൻ ഒൻപത് ലക്ഷവും ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി സുശീല മോഹനൻ രണ്ടര ലക്ഷം രൂപയും അനുവദിച്ചാണ് റോഡ് പണി പൂർത്തിയാക്കിയത്. റോഡ്,ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി രമ മോഹൻ ഉദ്ഘാടനം ചെയ്തു.പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നോബിൾ അധ്യക്ഷയായി  വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ ശ്രീമതി സുശീല മോഹനൻ സ്വാഗതം ആശംസിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ ആർ മോഹനൻ നായർ, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ശ്രീ രമേഷ് ബി വെട്ടിമറ്റം, ജോർജ് പീറ്റർ, ജോണി കുര്യൻ, ബാബു ജോസഫ് എന്നിവർ സംസാരിച്ചു.