പ്രാദേശികം

അരുവിത്തുറ കോളേജിൽ സാമ്പത്തിക സാക്ഷരതാ ക്ലബ്ബ് ഉദ്ഘാടനവും സെമിനാറും.

അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജസ് കോളേജ് എയ്ഡഡ് കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സാമ്പത്തിക സാക്ഷരത ക്ലബ്ബ് രൂപീകരിച്ചു.വിദ്യാർത്ഥികളെ കാര്യക്ഷമമായ പണത്തിന്റെ ഉപയോഗം പരിശീലിപ്പിക്കുക സമ്പാദ്യ ശീലം വളർത്തിയെടുക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് സാമ്പത്തിക സാക്ഷരത ക്ലബ്ബ് ആരംഭിച്ചത്.

ക്ലബ്ബിൻ്റെയും സെമിനാറിന്റെയും ഉദ്ഘാടനം കമ്പനി സെക്രട്ടറിയും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ആൻഡ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ സർട്ടിഫൈഡ് ട്രെയിനറുമായ സിഎസ് നിഖിൽ ജോർജ്  പിൻ്റൊ ഉദ്ഘാടനം ചെയ്തു.കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.ജിലു ആനി ജോൺ,കൊമേഴ്സ് വിഭാഗം മേധാവി ഷെറിൻ എലിസബത്ത് ജോൺ നാക് കോഡിനേറ്റർ ഡോ.മിഥുൻ ജോൺ തുടങ്ങിയവർ സംസാരിച്ചു.