വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

രസതന്ത്രത്തിൻന്റെ വിസ്മയകൂട്ടുകളുമായി അരുവിത്തുറ കോളേജിൽ കെം ഫെസ്റ്റ് .

അരുവിത്തുറ : രസതന്ത്രത്തിൻ്റെ വിസ്മയകൂട്ടുകളുമായി അരുവിത്തുറ സെൻറ് ജോർജസ് കോളേജ് കെമിസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കെം ഫെസ്റ്റ്  കെമിസ്ട്രി എക്സ്സിബിഷൻ സംഘടിപ്പിച്ചു. കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം  രാവിലെ കോളേജ് മാനേജർ വെരി റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ  നിർവഹിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ  പ്രൊഫ ഡോ സിബി ജോസഫ്,  കോളേജ് ബർസാർ റവ ഫാ ബിജു കുന്നക്കാട്ട്  കെമിസ്ട്രി വിഭാഗം മേധാവി ഡോ ഗ്യാബിൾ ജോർജ് തുടങ്ങിയവർ സംസാരിച്ചു..രസതന്ത്ര വിസ്മയങ്ങളും ശാസ്ത്ര പരീക്ഷണങ്ങളും രണ്ടു നിലകളിലായി അണിയിച്ചൊരുക്കിയ കെം ഫെസ്റ്റ് എക്സിബിഷനിൽ  സ്കൂൾ കോളേജ് വിദ്യാർത്ഥികളുടെ അഭൂതപൂർവ്വമായി തിരക്ക് അനുഭവപ്പെട്ടു. വിവിധ വിദ്യാലയങ്ങളിൽ നിന്നും കലാലയങ്ങളിൽ നിന്നുമായി ആയിരത്തിൽ പരം വിദ്യാർത്ഥികളാണ് എക്സ്സിബിഷൻ കാണാൻ എത്തിയത്.

പ്രാദേശികം

എസ്.ഡി.പി ഐ. നടയ്ക്കൽ മേഖലാ കമ്മിറ്റി ഓഫിസ് ഉത്ഘാടനം ചെയ്തു.

ഈരാറ്റുപേട്ട -എസ്.ഡി.പി.ഐ. നടയ്ക്കൽ മേഖലാ കമ്മിറ്റി ഓഫിസ് ഉത്ഘാടനം പൂഞ്ഞാർ മണ്ഡം പ്രസിഡൻ്റ് ഹലിൽ തലപള്ളിൽ ഉത്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരുവനാൽ അദ്ധ്യക്ഷതവഹിച്ചു സെക്രട്ടറി വി..എസ് ഹിലാൽ വൈസ് പ്രസിഡൻ്റ് സുബൈർ വെള്ളാ പള്ളിയിൽ, ജില്ലാ ഖജാൻജി കെ. എസ്. ആരിഫ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ യാസിർ കാരയ്ക്കാട്, ഇസ്മായിൽ കീഴേടം എന്നിവർ സംസാരിച്ചു.

പ്രാദേശികം

മാതാക്കൽ ഡിവിഷനിൽ നാല് പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്

ഈരാറ്റുപേട്ട: മുനിസിപ്പൽ മാതാക്കൽ ഡിവിഷനിൽ നാല് പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് നടക്കും. വൈകുന്നേരം നാലിന് ആസാദ് നഗർ ജംഗ്ഷനിൽ നടക്കുന്ന സമ്മേളനം മുനിസിപ്പൽ ചെയർപേഴ്‌സൻ സുഹ്‌റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യും.മാതാക്കൽ കുടിവെള്ള പദ്ധതിക്കായുളള ടാങ്ക് നിർമാണം, കോൺക്രീറ്റ് പൂർത്തിയാക്കിയ മാതാക്കൽ-അള്ളുങ്കൽ റോഡ്, മാതാക്കൽ-കോട്ട റോഡ്, മാതാക്കൽ-വയലങ്ങാട് റോഡ് എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുന്നത്.ഡിവിഷൻ കൗൺസിലർ എസ്.കെ. നൗഫൽ അധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ അഡ്വ. വി.എം മുഹമ്മദ് ഇല്യാസ് മുഖ്യപ്രഭാഷണം നടത്തും. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഫസൽ റഷീദ്, വെൽഫയർ പാർട്ടി മുൻസിപ്പൽ പ്രസിഡന്റ് വി.എം ഷെഹീർ തുടങ്ങിയവർ സംസാരിക്കും.ടാങ്ക് നിർമ്മാണത്തിനായി സ്ഥലം സൗജന്യമായി വിട്ടു നൽകിയ ഷംസുദ്ധീൻ പാളയത്തെ വേദിയിൽ ആദരിക്കും.

പ്രാദേശികം

ഗാന്ധി വന്ദനവുമായി അരുവിത്തുറ സെൻറ് ജോർജസ് കോളേജ്

അരുവിത്തുറ :ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി  അരുവിത്തുറ സെൻറ് ജോർജസ് കോളേജ് പൊളിറ്റിക്സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി വന്ദനം സംഘടിപ്പിച്ചു. കോളേജ് ക്യാമ്പസിൽ തയ്യാറാക്കിയ ഗാന്ധി പ്രതിമയ്ക്ക് മുമ്പിലാണ് പുഷ്പാർച്ചനയും, സർവ്വമത പ്രാർത്ഥനയും സംഘടിപ്പിച്ചത്. ഗാന്ധി വന്ദനം പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. സിബി ജോസഫ് നിർവഹിച്ചു. പൊളിറ്റിക്സ് വിഭാഗം മേധാവി ഡോ. തോമസ് പുളിക്കൽ, പൊളിറ്റിക്സ് വിഭാഗം അദ്ധ്യാപകരായ സിറിൽ സൈമൺ, അനിറ്റ് ടോം തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു

പ്രാദേശികം

താൽക്കാലിക ഒഴിവ്

തീക്കോയ് .ഗവൺമെൻ്റ് ടെക്ന‌ിക്കൽ ഹൈസ്‌കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ വർക്ക്ഷോപ്പ് ഇൻസ്ട്രക്‌ടർ( മെക്കാനിക്കൽ) തസ്‌തികകളിൽ താത്കാലിക ഒഴിവുണ്ട്. ബന്ധപ്പെട്ടവിഷയത്തിൽ ത്രിവത്സര ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. ഉദ്യോ ഗാർത്ഥികൾ അസ്സൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം (10/10/2024) വ്യാഴാഴ്‌ച രാവിലെ 10.30 ന് തീക്കോയ് സർക്കാർ ടെക്‌നിക്കൽ സ്‌കൂൾ കാര്യാലയ ത്തിൽ എത്തിച്ചേരേണ്ടതാണ്

പ്രാദേശികം

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനം മാലിന്യമുക്ത നവകേരളം പദ്ധതിയ്ക്ക് തുടക്കം കുറിച്ചു

ഈരാറ്റുപേട്ട  ബ്ലോക്ക് പഞ്ചായത്തില്‍  ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനം മാലിന്യമുക്ത നവകേരളം പദ്ധതിയ്ക്ക് തുടക്കം കുറിച്ച് തലനാട് ഗ്രാമപഞ്ചായത്തിലെ അയ്യമ്പാറ ടൂറിസ്റ്റ് കേന്ദ്രം ശുചീകരണ പ്രവര്‍ത്തനങ്ങളോടെ ആരംഭിച്ചു. ഗാന്ധി പ്രതിമയ്ക്കു മുന്‍പില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം അയ്യന്‍പാറയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് ന്റെ അദ്ധ്യക്ഷതയില്‍ തലനാട് അയ്യമ്പാറ പള്ളി വികാരി ഫാ. ഫിലിപ്പ് വട്ടമറ്റത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന്‍ നെല്ലുവേലില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഓമന ഗോപാലന്‍, മേഴ്സി മാത്യൂ, എന്നിവരും ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ബിന്ദു സെബാസ്റ്റ്യന്‍, ജെറ്റോ ജോസ്, ശ്രീകല.ആര്‍, മിനി സാവിയോ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ റോബിന്‍ ജോസഫ്, രോഹിണിഭായി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തിലെ ജീവനക്കാര്‍, സന്നദ്ധപ്രവര്‍ത്തകര്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് അയ്യമ്പാറ ടൂറിസ്റ്റ് കേന്ദ്രം ശുചീകരണം നടത്തി.  ഗാന്ധിജിയുടെ ലളിതമായ ജീവിതത്തിന്റെയും, ത്യാഗത്തിന്റെയും സ്മരണകള്‍ ഗാന്ധിജയന്തിദിനത്തില്‍  ഓര്‍പ്പിക്കുകയും 2025 മാര്‍ച്ച് വരെ നീണ്ടുനില്‍ക്കുന്ന മാലിന്യമുക്ത നവകേരളം പരിപാടിയില്‍ എല്ലാവരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുവാനും  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസും വൈസ് പ്രസിഡന്റ് കുര്യന്‍ നെല്ലുവേലിലും യോഗത്തില്‍ അഹ്വാനം ചെയ്തു

പ്രാദേശികം

മഴവിൽ റസിഡന്റ്‌സ് അസോസിയേഷൻ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നടക്കൽ മഴവിൽ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്‌സൻ സുഹ്‌റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു.  നടക്കൽ-കുഴിവേലി റോഡിൽ ഗൈഡൻസ് സ്‌കൂൾ വരെയുള്ള ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളും സൗന്ദര്യവൽക്കരണവും നടത്തി.  പ്രസി മുഹമ്മദ് ആരിഫ്, ജനറൽ സെക്രട്ടറി വി.ടി. ഹബീബ്, ട്രഷറർ കെ.കെ. സാദിഖ് മറ്റക്കൊമ്പനാൽ, അഡ്വ. വി.പി. നാസർ, റഷീദ് എലവുങ്കൽ, ജാമിർ വെട്ടിക്കൽ , താജുദ്ദീൻ പട്ടരുപറമ്പിൽ, നാസർ കുന്നപ്പള്ളിൽ, ഷൈജു കുഴിവേലി, ഷബീർ കുന്നപ്പള്ളി, ഷഫീഖ് പഴയമ്പള്ളിൽ, ഷെരീഫ് വെള്ളൂപ്പറമ്പിൽ തുടങ്ങിയവർ സംബന്ധിച്ചു.

പ്രാദേശികം

യൂത്ത് ഫ്രണ്ടും പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ ദിശാ ബോർഡുകൾ വൃത്തിയാക്കി.

ഈരാറ്റുപേട്ട : ഗാന്ധിജയന്തി അനുബന്ധിച്ച് മാലിന്യമുക്ത നവ കേരള പദ്ധതിയുടെ ഭാഗമായി യൂത്ത് ഫ്രണ്ട് എം പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലുള്ള ദിശാ ബോർഡുകൾ വൃത്തിയാക്കി.യൂത്ത് ഫ്രണ്ട് എം പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. അബേഷ് അലോഷ്യസിന്റെ നേതൃത്വത്തിൽ ജെവൽ സെബാസ്റ്റ്യൻ, സോജൻ ആലക്കുളം, ജോ ജോസഫ്, അലൻ വാണിയപുര,ഹലീൽ മുഹമ്മദ്‌, ജെഫിൻ പ്ലാപള്ളി, ജെയ്സൺ ജോസഫ്, ജോർജ്‌ കുട്ടി, അലൻ ജോൺസൻ,ഇബിനു ഹജീഷ്, അൻസിഫ് വി ഹാരിസ്, സഫീദ്. തുടങ്ങിയവർ ശുചീകരണ യജ്ഞത്തിൽ പങ്കുകാരായി