വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ഡിവൈൻ എജുക്കേഷണൽ സെന്റർ ഡിവൈൻ മിനി മാരത്തോൺ സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ഡിവൈൻ എജുക്കേഷണൽ സെന്റർ മിനി മാരത്തോൺ സംഘടിപ്പിച്ചു. നടയ്ക്കൽ ഹുദാ ജംഗ്ഷനിൽനിന്ന് ഈരാറ്റുപേട്ട പോലീസ് സബ് ഇൻസ്പെക്ടർ ദീപു ടി.ആർ ഫ്ലാഗ്ഓഫ് ചെയ്ത മാരത്തണിൽ ഈരാറ്റുപേട്ടയിലെ യുവജന സംഘടനകളിലും സന്നദ്ധ സംഘടനകളിലും വിവിധ ക്ലബ്ബുകളും അംഗങ്ങളായ നിരവധി പേർ പ്രായഭേദമെന്യേ പങ്കാളികളായി.  പങ്കെടുത്ത എല്ലാവർക്കും മെഡലും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. മുട്ടം ജംഗ്ഷനിൽ നടന്ന സമാപന സമ്മേളനത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പാലാ ബ്രാഞ്ച് സെക്രട്ടറി ഡോക്ടർ വിപുരാജ് ഹൃദയദിന സന്ദേശം നൽകി.  അബ്ദുൽ ഗഫൂർ (ടീം നന്മക്കൂട്ടം), ജോഷി മൂഴിയാങ്കൽ (ടീം എമർജൻസി), അബ്ദുല്ല ഖാൻ (വാക്കേഴ്സ് ക്ലബ്ബ്), വൈറ്ററൻസ് അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രധിനിധി അഡ്വ. രഘുനാഥൻ നായർ, പാലാ പൗരവലിയെ പ്രതിനിധീകരിച്ച് സ്‌കറിയ, ഫോട്ടോഗ്രാഫിക് അസോസിയേഷൻ പ്രതിനിധി ബഷീർ മേത്തൻസ്, വി.എ. ജാഫർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.  

പ്രാദേശികം

പി.വി അൻവറിന്റെ ആരോപണങ്ങളിൽ വസ്തുത പുറത്ത് കൊണ്ട് വരണം: കെ.എൻ.എം.

ഈരാറ്റുപേട്ട: പി. വി. അൻവർ എം.എൽ.എ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളിൽ വസ്തുത പുറത്തുകൊണ്ടുവരണമെന്ന് ഈരാറ്റുപേട്ടയിൽ ചേർന്ന കോട്ടയം ജില്ലാ കെ.എൻ.എം സമ്പൂർണ്ണ കൺവെൻഷൻ ആവിശ്യപ്പെട്ടു. പ്രസിഡണ്ട് പി. എച്ച് ജാഫർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നാസർ മുണ്ടക്കയം, ഐ.എസ്.എം ജില്ലാ പ്രസിഡണ്ട് എൻ.വൈ. ജമാൽ, സെക്രട്ടറി അക്ബർ സ്വലാഹി, പി.എ. ഇർഷാദ് എന്നിവർ പ്രസംഗിച്ചു

പ്രാദേശികം

കുരിക്കൾ നഗർ ബസ് സ്റ്റോപ്പ് പുനസ്ഥാപിക്കണം

ഈരാറ്റുപേട്ട. നിലവിൽ വന്നട്രാഫിക്ക് പരിഷ്ക്കാരങ്ങളുടെ മുഴുവൻ നിർദ്ദേശങ്ങളും നടപ്പിലാക്കിയിരിക്കുന്നത് കുരിക്കൾ നഗറിലാണ്. ഡിവൈഡർ, വൺവേ, യു ടേൺ നിരോധനം, ബസ് സ്റ്റോപ്പ് നിർത്തലാക്കൽ തുടങ്ങിയ നടപടികളെല്ലാം ഒരു പ്രദേശത്തു കേന്ദ്രീകരിക്കുകയും, നൈനാർ മസ്ജിദ് അൽമദീനാ സമുച്ചയം, കോസ്‌വേ വ്യാപാര കേന്ദ്രം, പുളിക്കൽ മാൾ, പഴയപറമ്പ് സമുച്ചയം, മറ്റക്കൊമ്പനാൽവ്യാപാര കേന്ദ്രം,വട്ടക്കയം ബിൽഡിംഗ്, തട്ടാം പറമ്പിൽ കോംപ്ലക്സ് എന്നീ സ്ഥലങ്ങളിൽ ജനങ്ങൾക്ക് എത്തിച്ചേരാനുള്ള എല്ലാസൗകര്യങ്ങളും നിഷേധിച്ചിരിക്കുകയുമാണ്. ട്രാഫിക്ക് പരിഷ്ക്കാരം സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ട ഒരു യോഗങ്ങളിലും ഇത്തവണ മഹല്ല് നേതൃത്വത്തെ ക്ഷണിച്ചിരുന്നില്ല. ആയതിനാൽ കുരിക്കൾനഗറിലെ ബസ് സ്റ്റോപ്പ് പഴയനിലയിൽ പുനസ്ഥാപിക്കുകയും കോസ്‌വേ വഴി തെക്കേക്കരയ്ക്ക് ടേൺചെയ്യാൻ അനുവദിക്കുകയും ചെയ്യാൻ മുനിസിപ്പൽ അധികൃതർ നടപടി സ്വീകരിക്കേണ്ടതാണെന്ന് നൈനാർ പള്ളി മഹല്ല് പ്രസിഡൻ്റ് മുഹമ്മദ് സക്കീർ ആവശ്യപ്പെട്ടു.

പ്രാദേശികം

ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിലെ അനധികൃത ഒട്ടോസ്റ്റാൻ്റ് മാറ്റണമെന്ന് വ്യാപാരികൾ

ഈരാറ്റുപേട്ട. സെൻട്രൽ ജംഗ്ഷനിലെ അനധികൃത ഒട്ടോസ്റ്റാൻറിനെതിരെ ഈ ഭാഗത്തുള്ള വ്യാപാരികൾ നഗരസഭ സെക്രട്ടറിക്ക് പരാതി നൽകി ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി ഹൈവേയിൽ സെൻട്രൽ ജംഗ്ഷനിൽ ബസ് സ്റ്റോപ്പിന് സമീപം റോഡിൽ അനധികൃത ഒട്ടോസ്റ്റാ ൻ്റ് പ്രവർത്തിച്ചുവരുന്നത് വ്യാപാരികൾക്കും കാൽനടയാത്രക്കാർക്കും വളരെയെറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതായി വ്യാപാരികൾ നിവേദനത്തിൽ പറയുന്നു.   ഇതിനിടെ സെൻട്രൽ ജംഗ്ഷനിലെ സി.ഐ.റ്റി.യു. എ ഐ റ്റി യു.സി ഒട്ടോറിക്ഷാ തൊഴിലാളികൾ തമ്മിൽ വാക്കേറ്റം അടിപിടിയിൽ കലാശിച്ചു.അബ്ദുൽ റസാഖ്, ദിലീപ് എന്നിവരുടെ പേരിൽ പൊലീസ് കേസെടുത്തു.

പ്രാദേശികം

പ്രതിഷേധം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട.സിപിഐ എമ്മിനെ വെല്ലുവിളി ച്ച് ഇടതുപക്ഷവിരുദ്ധമായ നില പാടുകളുമായിമുന്നോട്ടുപോകു ന്ന പി വി അൻവർ എംഎൽഎയ് ക്കെതിരെ സിപിഐഎം പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ് യോഗം ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം രമേശ് ബി വെട്ടിമറ്റം അധ്യക്ഷനായി  ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗങ്ങളായ തോമസ് മാത്യു,റ്റി എസ് സിജു, പി ആർ ഫൈസൽ,വി കെ മോഹനൻ മിഥുൻ ബാബു, ആശ റിജു, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് ഇ  എ സവാദ്എന്നിവർ സംസാരിച്ചു

പ്രാദേശികം

ഈരാറ്റുപേട്ടയിലെ സമ്പൂർണ ട്രാഫിക് പരിഷ്‌കരണത്തിന് തുടക്കമായി

ഈരാറ്റുപേട്ട .നഗരത്തിലെ സമ്പൂർണ ട്രാഫിക് പരിഷ്‌കരണത്തിന് തുടക്കമായി. ട്രാഫിക്ക് പരിഷ്ക്കരണത്തിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പക്ടർ പി.ആർ  ദീബു നിർവ്വഹിച്ചു. നഗരത്തിലെ കുരുക്കിന് ആശ്വാസമായി. ട്രാഫിക് നിയന്ത്രണത്തിന് വിവിധ ഭാഗങ്ങളിൽ പോലീസിനെ വിന്യസിച്ചു. നിയമ ലംഘകർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാൻ പോലീസിന് നിർദേശം.  എന്നാൽ പരിഷ്‌കരണത്തിൽ അതൃപ്തിയുമായി വ്യാപാരികളും യാത്രക്കാരും. ടൗണിലെ ബസ് സ്റ്റോപ്പ് നിർത്തലാക്കിയതുമായി ബന്ധപ്പെട്ട വ്യാപാരികളുടെ ആശങ്ക അടുത്ത അവലോകന യോഗത്തിൽ ചർച്ച ചെയ്യുമെന്ന് മുനിസിപ്പൽ ചെയർപേഴ്‌സൻ സുഹ്‌റ അബ്ദുൽ ഖാദർ പറഞ്ഞു     

പ്രാദേശികം

ഈരാറ്റുപേട്ടയിൽ ഇന്ന് മുതൽ ട്രാഫിക്ക് പരിഷ്കരണം കർശനമായി നടപ്പാക്കുന്നു

ഈരാറ്റുപേട്ട .നഗരത്തിൽ ഇന്ന് ശനിയാഴ്ച മുതൽ ട്രാഫിക്ക് പരിഷ്ക്കരണംകർശനമായി നടപ്പാക്കുമെന്ന് ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ വാർത്താ സമ്മേളനത്തിൽഅറിയിച്ചു.ട്രാഫിക്ക്പരിഷ്ക്കരണക്കമ്മിറ്റിയും നഗരസഭ കൗൺസിലും വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരും രാഷ്ട്രീയ ,വ്യാപാരി, ട്രേഡ് യൂണിയൻ ഉൾപ്പെടെയുള്ള സംഘടന പ്രതിനിധികൾ മുതലായവരുടെ സംയുക്ത തീരുമാനം അനുസരിച്ച് രണ്ട് മാസത്തെ നിരന്തരമായ ചർച്ചകളുടെയും നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ പത്തിന ട്രാഫിക് പരിഷ്ക്കാരങ്ങൾ ആരംഭിക്കുകയാണെന്ന് ചെയർപേഴ്സൺ പറഞ്ഞു  ദിശാ ബോർഡുകൾ ,ട്രാഫിക് മീഡിയനുകൾ, നിരീക്ഷണ ക്യാമറകൾ ,പോലീസ് ,ഹോം ഗാർഡ്, നഗരസഭ ജീവനക്കാർ തുടങ്ങിയ സംവിധാനത്തിൽ പൂർണ്ണമായും പൊതുജന സഹകരണത്തോടുകൂടിയാണ് ഈ ട്രാഫിക് പരിഷ്ക്കാരം ഈരാറ്റുപേട്ടയിൽ ഇന്ന് ആരംഭിക്കുന്നത്.  എല്ലാ മാസവും ആദ്യവാരം ട്രാഫിക് അവലോകന മീറ്റിംഗ് നടത്തുവാനും വെള്ളിയാഴ്ച ചേർന്ന ട്രാഫിക്ക് പരിഷ്ക്കരണക്കമ്മിറ്റി തീരുമാനിച്ചതായും പോലീസ് ,ഗതാഗത വകുപ്പ് ,റവന്യു ,പൊതുമരാമത്ത് ഉദ്യോഗസ്ഥന്മാരും ,നഗരസഭ ജീവനക്കാരും ട്രാഫിക്ക് അവലോകന യോഗത്തിൽ പങ്കെടുത്തതായും ചെയർപേഴ്സൺ പറഞ്ഞു. വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ് ,ട്രാഫിക്ക് പരിഷ്ക്കരണ സമിതി അംഗങ്ങളായ നാസർ വെള്ളൂപ്പറമ്പിൽ, അനസ് പാറയിൽ ,അബ്ദുൽ ലത്തീഫ് ,പൊതുമരാമത്ത് സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഫസൽ റഷീദ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

പ്രാദേശികം

ഈരാർകപ്പ് - ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റിന് നാളെ ഈരാറ്റുപേട്ട സ്പോർട്ടിഗോയിൽ തുടക്കം

ഈരാറ്റുപേട്ട. ക്രിക്കറ്റിലെ കേരളത്തിലെ പ്രമുഖ  8 ടീമുകൾ മാത്രം അണിനിരത്തി കൊണ്ട് ശനി, ഞായർ (28 ,29 )തിയതികളിൽ നടയ്ക്കൽ സ്പോട്ടിക്കോ ടർഫിൽ ആൾ കേരള ക്രിക്കറ്റ് ടൂർണമെൻ്റ് നടക്കും. ശനിയാഴ്ച്ച വൈകിട്ട് 6 മണിക്ക് ആന്റോ ആൻറണി എം.പി മൽസരം ഉദ്ഘാടനം ചെയ്യും അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ മുഖ്യാ തിഥി ആയിരിക്കും മത്സരത്തിൽ വിജയിക്കുന്ന ടീമുകൾക് ഒന്നാം സമാനമായി 50000 രൂപയും ട്രോഫിയും സ്പോൺസർ ചെയുന്നത് Go ഗ്രിൽ മന്തി മഹൽ ഈരാറ്റുപേട്ടയും  രണ്ടാം സ്ഥാനാർക്കുള്ള 25000 രൂപ ക്യാഷ് പ്രൈസ് സ്പോൺസർ ചെയുന്നത് റെഡ് ടാഗ് മെൻസ് വെയർ  ഈരാറ്റുപേട്ടയും ട്രോഫി സ്പോൺസർചെയുന്നത് മാലിക് ഗ്രൂപ്പ്‌ മാണ്. ഞായറാഴ്ച സമാപന സമ്മേളണം ഉദ്ഘടനം ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ നിർവ്വഹിക്കും സമ്മാന വിതരണംസിനിമ താരം പാഷാണം ഷാജി നിർവ്വഹിക്കും എല്ലാ കായിക പ്രേമികളെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നു.