വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

കെ.എസ്.ഇ.ബി. മാർച്ച് നാളെ

ഈരാറ്റുപേട്ട ; കേരളത്തിലെ ഇടതു സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച്  കൊണ്ടും. അന്യായമായി. വർദ്ധിപ്പിച്ച വൈദുതി ചാർജ് പിൻവലിക്കണം എന്ന് ആവശ്വപ്പെട്ടുകൊണ്ട്. നാളെ . പൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്തത്തിൽ ഈരാറ്റുപേട്ട വൈദ്യുതി ഓഫിസിലേക്ക് മാർച്ച് നടത്തും. രാവിലെ പത്തിന് ഫുഡ് ബുക്ക് ഓഡിറ്റോറിയത്തിന് സമീപത്തു നിന്നും. മാർച്ച് ആരംഭിക്കുമെന്നും ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട്. അഡ്വ.സതീഷ് കുമാർ അറിയിച്ചു.

പ്രാദേശികം

അറബി ഭാഷാ ദിനത്തിൽ കാലിഗ്രാഫിൽ മികവ് തെളിയിച്ച്‌ ഈരാറ്റുപേട്ട നസീർ

ഈരാറ്റുപേട്ട .കലയും അറബി ഭാഷാ സ്നേഹവും അലി ഞ്ഞുചേരുന്ന കലാരൂപമായ അറബിക് കലിഗ്രഫി മേഖല യിൽ പതിറ്റാണ്ടുകളുടെ സാ ന്നിധ്യമായിഈരാറ്റുപേട്ട നടയ്ക്കൽ കണ്ട ത്തിൽ കെ.കെ നസീർ (57). ഖുർആൻ രേഖപ്പെടുത്തുന്ന തിനുവേണ്ടി അറബി ലിപി വ്യാപകമായി ഉപയോഗിക്കാൻ തു ടങ്ങിയപ്പോൾ ആരംഭിച്ച ലിപി പരിഷ്കരണ ശ്രമങ്ങളിൽ നി ന്നാണ് അറബി കലിഗ്രഫി രു പപ്പെട്ടു വന്നത്.അക്ഷരങ്ങളുടെ പ്രത്യേക രീതിയിലുള്ള ക്രമീകരണത്തി ലൂടെ മനോഹരമായ ചിത്രമാ ക്കി മാറ്റുന്ന കലയാണ് കലി ഗ്രഫി. പ്രധാനമായും അറബി ഭാഷയിലാണ് ഈ കലാരൂപം കൂടതലായി ഉപയോഗിച്ചുവരു ന്നത്. ഖുർആൻ ലിഖിതം, മദ്റസകൾ, മസ്ജിദുകൾ, എന്നിവ അലങ്കരിക്കുന്നതിന് ചിത്രങ്ങളുടെ രൂപത്തിൽ കാലിഗ്രഫി ഉപയോഗിക്കുന്നു. ഇതിനെ വർഷങ്ങളുടെ സപര്യകൊ ണ്ട് മെരുക്കിയെടുത്ത ഉത്തമനായ കലാ കാരനാ ണ് നസീർ. പള്ളികളു ടെ മിഹ്റാ ബുകളിലും അറബിക് സ്കൂളുകളു ടെ ചുവരു കളിലുമായി അറബികലിഗ്രഫി നിർമിതിയിൽ വ്യാപൃതനാണ് അദ്ദേഹം. അറ ബിക് അക്ഷരങ്ങളുടെ പ്രത്യേ കരീതിയിലുള്ള ക്രമീകരണ ത്തിലൂടെ മനോഹരമായ ചി ത്രമാക്കി മാറ്റാൻ പറ്റുന്ന കല യാണ് കലിഗ്രഫി എന്നതാണ് തന്നെ ഇതിലേക്ക് ആകർഷിച്ചതെന്ന് നസീർ പറഞ്ഞു. ക്രമീകരണം കൊണ്ട് രൂപങ്ങൾ തീർക്കാൻ അറബിക് അക്ഷ രങ്ങൾ ആണ് ഏറ്റവും അനുയോജ്യം എന്നതും ഇതിലേക്ക് തിരിയാൻ കാരണമായത്രേ. നന്നേ ചെറുപ്പത്തിൽത്തന്നെ മലയാളത്തിൽ ചുവരെഴുത്തു കളും മറ്റും നടത്തുന്നതിൽ വിദഗ്‌ധനായതിനാൽ കലിഗ്രഫി വേഗം വഴങ്ങിയെന്നും അദ്ദേ ഹം പറഞ്ഞു.നൂറ്റാണ്ടുകൾക്ക് മുമ്പ് അറബി കലിഗ്രഫി രാജകൊട്ടാരങ്ങളിലും മറ്റും ഉണ്ടായി രുന്നെങ്കിൽ ഇപ്പോൾ മസ്‌ജി ദുകളിലും മറ്റുമായി ഒതുങ്ങി.എങ്കിലും 27 വർഷക്കാലം പ്ര വാസ ജീവിതം നയിച്ച നസീർ കലിഗ്രഫിയുടെ പുതുസാങ്കേ തങ്ങൾ തേടുകയാണ്. അറബിനാടുകളിലെ പള്ളികളിലും വീടുകളിലുമായി നൂറു കണക്കിന് ഭിത്തികളിൽ പ്രതിഫലം കൂടാതെ നസീറിൻ്റെ അറബി കലിഗ്രഫി സൃഷ്‌ടികൾ ഇന്നും ഓർമയായി തിളങ്ങി നിൽക്കുന്നുണ്ട്. ഓർമകളുടെ നീക്കിയിരിപ്പിൽ അറബി ഭാഷാപത്രങ്ങളിലും ഉറുദുപത്രങ്ങളിലും വന്ന വാർത്തകളും നസീർ സൂക്ഷിക്കുന്നു. ഇത് കൂടാതെ കലാ സാംസ്കാരിക രംഗത്തും നിറസാന്നിധ്യമായ നസീർ 150 ൽപ്പരം മാപ്പിളപ്പാട്ട് ആൽബ ങ്ങൾ പുറത്തിറക്കി. ഭാര്യ റംല യും മക്കൾ അഹമ്മദ് നാസിം, ബാസിം സബാഹ്, സൽ ഫസ നാഹ എന്നിവരും ഹൃദയം നി റഞ്ഞ പിന്തുണയുമായി ഒപ്പമുണ്ട്. എല്ലാത്തിലും മേലേ, കലിഗ്രഫി എന്ന കലാരൂപം നെഞ്ചേറ്റുന്നതിന് നസീറിന് ഒറ്റ ഉത്തരം മാത്രം, അറബി ഭാഷയോടും അക്ഷരങ്ങളോടുമുള്ള അടങ്ങാത്ത സ്നേഹം അറബിഭാഷ ദിനത്തിൽ നസീർ പ്രകടിപ്പിക്കുകയാണ്.  

പ്രാദേശികം

അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി.

അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ 2024ലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് കോളേജ് അങ്കണത്തിൽ മനോഹരമായ പുൽക്കൂട് ഒരുക്കി. ക്രിസ്മസ്സ് കേക്ക് മുറിച്ച് ആഘോഷങ്ങളുടെ ഉദ്ഘാടനം കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നിർവഹിച്ചു. രണ്ടുദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്കാണ് ഇന്ന് തുടക്കമായത് വിദ്യാർഥികൾക്കായി പുൽക്കൂട് മത്സരവും സന്താ മൽത്സരവും ക്രിസ്മസ് കരോളും മറ്റ് കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.ആഘോഷ പരിപാടികൾക്ക് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ തുടങ്ങിയവർ നേതൃത്വം നൽകും.

പ്രാദേശികം

ലിബറലിസം,നാസ്തികത, ഇസ്ലാം ഓപ്പൺ ടോക്ക് നാളെ

ഈരാറ്റുപേട്ട: ലിബറലിസം, നാസ്തികത,ഇസ്ലാം എന്ന വിഷയത്തിൽ ഈരാറ്റുപേട്ട മുസ്ലിം കോ-ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓപ്പൺ ടോക്ക് നാളെ  വൈകുന്നേരം 6.30  ന് ഈരാറ്റുപേട്ട മഞ്ചാടിത്തുരുത്തിൽ നടക്കും, എം.എം അക്ബർ,ടി മുഹമ്മദ് വേളം എന്നിവർ വിഷയങ്ങളവതരിപ്പിച്ച് സംസാരിക്കും.സംശയ നിവാരണത്തിനും അവസരമുണ്ടായിക്കും

പ്രാദേശികം

"ഓർമ്മതൻ വാസന്തം" അരുവിത്തുറ കോളേജിൽ വജ്ര ജൂബിലി മഹാ പൂർവ്വ വിദ്യാർത്ഥി സംഗമം 29ന്.

അരുവിത്തുറ : അരുവിത്തുറ സെൻറ് ജോർജസ് കോളേജിന്റെ വജ്ര ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് മഹാ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നു. ഓർമ്മതൻ വാസന്തം എന്നു പേരിട്ടിരിക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ ഉദ്ഘാടനം 29-ാം തിയതി ഞായറാഴച്ച 10.30 തിന് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും പത്തനംതിട്ട എംപിയുമായ ആൻ്റൊ ആൻ്റണി നിർവഹിക്കും. കോളേജിന്റെ മുൻ പ്രിൻസിപ്പലും ഷംഷബാദ് രൂപത സഹായ മെത്രാനുമായ മാർ ജോസഫ് കൊല്ലംപറമ്പിൽ ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും  കോളേജ് മാനേജർ വെരി റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.സിബി ജോസഫ്, കോളേജ് ബർസാർ റവ. ഫാ.ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ.ജിലു ആനി ജോൺ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ഡോ. ടി.ടി മൈക്കിൾ തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കും. കോളേജിലെ പൂർവ്വ അദ്ധ്യാപകരും അനദ്ധ്യാപകരും ചടങ്ങുകളുടെ ഭാഗമാകും.1965 സ്ഥാപിതമായ അരുവിത്തുറ സെൻറ് ജോർജസ് കോളേജിൽ നിന്നും പ്രീഡിഗ്രി, ഡിഗ്രി ,പിജി കോഴ്സുകളിലായി 60,000ത്തിൽ പരം വിദ്യാർത്ഥികൾ വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടുണ്ട്.രാജ്യത്തിന് അകത്തും പുറത്തും ഉന്നത പദവികൾ അലങ്കരിക്കുന്ന ഒട്ടേറെ വിശിഷ്ട വ്യക്തിത്വങ്ങളെ സമ്മാനിക്കാൻ അരുവിത്തുറ കോളേജിനു കഴിഞ്ഞു. പരിപാടികൾ വിശദികരിച്ചു നടത്തിയ പത്രസമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ സിബി ജോസഫ് കോളേജ് ബർസാർ ഫാ ബിജു കുന്നയ്ക്കാട്ട് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ അലും മിനി അസോസിയേഷൻ പ്രസിഡൻ്റ് ഡോ.റ്റി.റ്റി മൈക്കിൾ തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശികം

ഇത്തവണ ക്രിസ്മസിന് പത്ത് ദിവസം അവധിയില്ല; സംസ്ഥാനത്തെ സ്‌കൂളുകള്‍ നേരത്തേ തുറക്കും

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഇത്തവണ ക്രിസ്മസ് അവധിക്കാലത്ത് പത്ത് ദിവസം ഒഴിവ് ലഭിക്കില്ല.കേരളത്തിലെ സ്‌കൂളുകളിലെ ക്രിസ്മസ് പരീക്ഷയുടെ ടൈംടേബിള്‍ കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്ക് ഡിസംബര്‍ 11 മുതല്‍ 19 വരെയാണ് പരീക്ഷകള്‍ നടക്കുന്നത്. സ്‌കൂളുകളിലെ പരീക്ഷകള്‍ 20ന് പൂര്‍ത്തിയാക്കി 21ാം തീയതി മുതലാണ് അവധിക്കാലം ആരംഭിക്കുന്നത്. 11 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ ഏതെങ്കിലും സാഹചര്യത്തില്‍ അവധി പ്രഖ്യാപിക്കുകയാണെങ്കില്‍ പകരം അന്നേദിവസത്തെ പരീക്ഷ 20ന് നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. കേരളത്തിലെ അവധി ദിവസങ്ങള്‍ സംബന്ധിച്ച്‌ നേരത്തെ തന്നെ തീരുമാനം പ്രഖ്യാപിച്ചതാണ്. ഓണം വെക്കേഷനും പത്ത് ദിവസം അവധി ലഭിച്ചിരുന്നില്ല വിദ്യാര്‍ത്ഥികള്‍ക്ക്. ക്രിസ്മസിനും ഒമ്ബത് ദിവസം മാത്രമാണ് കുട്ടികള്‍ക്ക് അവധി ലഭിക്കുക. 20ന് അടയ്ക്കുന്ന സ്‌കൂളുകള്‍ ഡിസംബര്‍ 30ന് തന്നെ തുറക്കും. പ്രാദേശിക അവധികളുള്ള സ്ഥലങ്ങളില്‍ അത് ബാധകമായിരിക്കും. 2023ലും ക്രിസ്മസിന് പത്ത് ദിവസത്തെ അവധിക്ക് പകരം ഒമ്ബത് ദിവസം മാത്രമാണ് അവധി ലഭിച്ചത്. അതിന് മുന്നേയുള്ള വര്‍ഷങ്ങളില്‍ കൃത്യമായി പത്ത് ദിവസങ്ങളായിരുന്നു അവധി ലഭിച്ചിരുന്നത്. രാവിലെ 10:00 മുതല്‍ 12:15 വരെയും, ഉച്ചയ്ക്ക് 1:30 മുതല്‍ 3:45 വരെയുമാകും പരീക്ഷ. വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള പരീക്ഷ 2:00 മുതല്‍ 4:15 വരെ ആയിരിക്കും. ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യത്തിലായിരിക്കും പരീക്ഷ നടക്കുക. 15 മിനിറ്റ് കൂള്‍ ഓഫ് ടൈമും അനുവദിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.  

പ്രാദേശികം

ഈരാറ്റുപേട്ട പൗരാവലിയുടെ സഹായഹസ്തം; ഈ നന്മ അറിയാതെ പോകരുത്

ഈരാറ്റുപേട്ട: ശനിയാഴ്ച വൈകുന്നേരത്തെ ഏതാനും മണിക്കൂറുകൾ കൊണ്ട് നടത്തിയ ഈ നന്മ നാം അറിയാതെ പോകരുത്. അറുന്നൂറിൽ താഴെ മാത്രം അംഗങ്ങളുള്ള ഒരു ഈരാറ്റുപേട്ട പൗരാവലി എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ വന്ന ഒരു മെസേജോടെയാണ് തുടക്കം.  പൂഞ്ഞാർ പനച്ചികപ്പാറ സ്വദേശിനിയായ ഒരു സഹോദരിയുടെ മൂന്നാം വർഷ നഴ്‌സിംഗ് വിദ്യാർഥിനിയായ മകളുടെ പരീക്ഷാ ഫീസ് അടയ്ക്കാൻ കഴിയാത്തതിനാൽ അധികൃതർ പരീക്ഷാ ഹാൾ ടിക്കറ്റ് തടഞ്ഞുവെച്ചിരിക്കുകയാണെന്നും 49,000 രൂപ ഉടൻ അടക്കണമെന്നുമായിരുന്നു മെസേജ്. ഭർത്താവ് ഉപേക്ഷിച്ചുപോയ യുവതി ഈരാറ്റുപേട്ടയിലെ സാമൂഹ്യ പ്രവർത്തകനായ തന്റെ ഒരു മുൻ സഹപാഠിയോട് പങ്കുവെച്ച വിവരങ്ങൾ, സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ചറിഞ്ഞ അദ്ദേഹം വാട്‌സാപ്പ് ഗ്രൂപ്പിൽ അറിയിക്കുകയായിരുന്നു.  പിന്നീട് കാര്യങ്ങൾ വളരെ വേഗത്തിലായിരുന്നു. എന്തു ചെയ്യാൻ കഴിയുമെന്ന ചർച്ചക്കു ശേഷം ഉടൻ തന്നെ ഗ്രൂപ്പിലെ അംഗങ്ങളിൽനിന്ന് കഴിയുന്നത്ര ഫണ്ട് സമാഹരിച്ച് നൽകാമെന്ന തീരുമാനത്തിലെത്തുകയും ഓരോരുത്തരായി തങ്ങളുടെ വിഹിതം കൈമാറുകയും ചെയ്തു. നൂറും ഇരുന്നൂറും 500 ഉം 1000 ഉം 2000 ഉം ഒക്കെയായി പണമെത്തിക്കൊണ്ടിരുന്നു. എത്തുന്ന പണത്തിന്റെ കണക്കുകളും ഗ്രൂപ്പിൽ അവതരിപ്പിച്ചുകൊണ്ടിരുന്നു. വിവരം അറിഞ്ഞവർ പുതിയ ആളുകളെ ഗ്രൂപ്പിലേക്ക് ചേർത്തുകൊണ്ട് അവരും ധനസമാഹരണത്തിൽ പങ്കാളികളാവുകയായിരുന്നു. രാത്രി പത്തരം കഴിഞ്ഞതോടെ ആവശ്യമായ തുക അക്കൗണ്ടിലെത്തിയതോടെ ധനസമാഹരണം നിർത്തിവെക്കുകയും കിട്ടിയ തുക വിദ്യാർഥിനിയുടെ മാതാവിന്റെ അക്കൗണ്ടിലേക്ക് കൈമാറുകയും ചെയ്തു.  വലിയൊരു പ്രതിസന്ധിയിൽനിന്ന് കരകയറാൻ എത്രയും വേഗം വഴിയൊരുക്കിയ ഈരാറ്റുപേട്ട പൗരാവലി ഗ്രൂപ്പിനും സഹായിച്ചവർക്കും ഒരുപാട് നന്ദിയുണ്ടെന്ന് കുട്ടിയുടെ മാതാവ് അറിയിച്ചു.

പ്രാദേശികം

നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു

ഈരാറ്റുപേട്ട .നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു. നഗരസഭ അധ്യക്ഷ സുഹുറ അബ്ദുൽ ഖാദർ കേരളോത്സവം ഉദ്ഘാടനം ചെയ്തു വൈസ് ചെയർമാൻ അഡ്വ.. മുഹമ്മദ്‌ ഇല്ല്യാസ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ സുഹാന ജിയാസ് സ്വാഗതം. പറഞ്ഞു  കൗൺസിലന്മാരായ സുനിൽ കുമാർ, എസ്.കെ.നൗഫൽ, അനസ് പാറയിൽ,അബ്ദുൽ ലത്തീഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.കേരളോത്സവത്തോട് അനുബന്ധിച്ച് വിവിധ മത്സരങ്ങളും വരും ദിവസങ്ങളിൽ നടത്തപ്പെടും.