വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ഫൈൻ ആർട്സ് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ്) സംഘടിപ്പിച്ച ഏകദിന സാഹിത്യ ശില്പശാല ശ്രദ്ധേയമായി

ഈരാറ്റുപേട്ട.അക്ഷരങ്ങളേയും, വാക്കുകളേയും മനോധർമ്മവും, കാവ്യാത്മകതയും കൊണ്ടുള്ള ഇൻസ്റ്റലേഷൻ വഴി കൂട്ടിയോജിപ്പിക്കുമ്പോഴാണ് പുതിയ സാഹിത്യ സൃഷ്ടികൾ സംഭവിക്കുന്നതെന്ന് പ്രമുഖ എഴുത്തുകാരൻ പി.സുരേന്ദ്രൻ.     ഫൈൻ ആർട്സ് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ്) യുടെ സാഹിത്യവേദി നവ എഴുത്തുകാർക്കായി സംഘടിപ്പിച്ച ഏകദിന സാഹിത്യ ശില്പശാലയുടെ സമാനപന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാവിലെ നടന്ന ഉൽഘാടന സമ്മേളനം സാഹിത്യ ഗവേഷകനും എഴുത്തുകാരനുമായ ഡോ. കുര്യാസ്കുമ്പളക്കുഴിഉൽഘാടനംചെയ്തു.എഴുത്തിലേക്കുപാത തുറക്കാൻ വേണ്ടനിർദ്ദേശങ്ങളും രീതികളും വിവരിച്ചു കൊണ്ട് ശ്രീ. ബാലു പൂക്കാട് ക്ലാസ് നയിച്ചു.ഫെയ്സ് പ്രസിഡൻറ് സക്കീർ താപി, ജനറൽ സെക്രട്ടറി കെ.പി.എ. നടക്കൽ, സാഹിത്യ വേദി പ്രസിഡൻ്റ് വി.റ്റി ഹബീബ്, സെക്രട്ടറി മുഹ്സിൻ പി. എം, ശില്പശാല ഡയറക്ടർ ഷബീർ കുന്നപ്പള്ളി,പി.എസ് ജബ്ബാർ, റഫീഖ് പട്ടരുപറമ്പിൽ, ഹാഷിം ലബ്ബ, പി.പി.എം നൗഷാദ്, ചരിത്രകാരൻ ജാഫർ ഈരാറ്റുപേട്ട,സലിം കുളത്തിപ്പടി,മൃദുല നിഷാന്ത്, ബിജിലി സെയിൻസ്, അഫ്സൽ ആമി, ഷാഹുൽ ഹമീദ് (ശില്പശാല മോഡറേറ്റർ) ഉണ്ണികൃഷ്ണൻ ഇടമറുക് , റീന വിജയ്, ത്വാഹിറ ത്വാഹ, ജലീൽ കുറ്റിപ്പുഴ എന്നിവർ നേതൃത്വം നൽകി.

പ്രാദേശികം

*ഇൻ്റർ മസ്ജിദ് ഫുട്ബോൾ മത്സരത്തിന് നാളെ തുടക്കം

ഈരാറ്റുപേട്ട : ഈരാറ്റുപേട്ടയിലെ വിവിധ മസ്ജിദുകളിലെ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് ഇളപ്പുങ്കൽ ദാറുസ്സലാം ജുമാ മസ്ജിദിനു കീഴിൽ പ്രവർത്തിക്കുന്ന ടീം ദാറുസ്സലാം സംഘടിപ്പിക്കുന്ന അണ്ടർ 18 ഇൻ്റർ മസ്ജിദ് ഫുട്ബോൾ ടൂർണമെൻ്റ്  (സെപ്തംബർ 19,20 വ്യാഴം, വെള്ളി) ഇളപ്പുങ്കൽ ദാറുസ്സലാം ഗ്രൗണ്ടിൽ നടക്കും.  നാളെ രാവിലെ 8.30 ന് അജ്‌മി ഫുഡ്സ് എം.ഡി അബ്ദുൽ ഖാദർ അജ്മി ഫുട്ബോൾ മത്സരം ഉത്ഘാടനം ചെയ്യും. ദാറുസ്സലാം മസ്ജിദ് ഇമാം നിസാർ മൗലവി, അജ്മി ഫുഡ്സ് മാനേജർ സാദിഖ് റഹീം, ദാറുസ്സലാം മസ്ജിദ് സെക്രട്ടറി താഹിർ പേരകത്തുശ്ശേരിൽ, ട്രഷറർ ജലീൽ പാറയിൽ തുടങ്ങിയവർ സംബന്ധിക്കും. ഈരാറ്റുപേട്ടയിലെ വിവിധ മസ്ജിദുകളിൽ നിന്നായി 17 ടീമുകളും അറബി കോളേജുകളിൽ നിന്നായി 2 ടീമുകളുമാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. വെള്ളിയാഴ്ച മത്സരം സമാപിക്കും.

പ്രാദേശികം

എസ്.ഐ.ഒ ഇസ്ലാമോഫോബിയ വിരുദ്ധ സമ്മേളനം ഇന്ന് ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: എസ്.ഐ.ഒ കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇസ്ലാമോഫോബിയ വിരുദ്ധ സമ്മേളനം ഇന്ന്  ബുധൻ ഈരാറ്റുപേട്ടയിൽ നടക്കും. എസ്.ഐ. സംസ്ഥാന തലത്തിൽ നടക്കുന്ന 'ഹൻദലയുടെ വഴിയേ നടക്കുക, ബാബരിയുടെ ഓർമ്മകളുണ്ടായിരിക്കുക' എന്നാ ക്യാമ്പയിനിന്റെ ഭാഗമായാണ് മേഖലാ സമ്മേളനം.  നാലുമണിക്ക് തടവനാൽ പാലത്തിൽ നിന്നും ആരംഭിക്കുന്ന വിദ്യാർഥി റാലി നഗരം ചുറ്റി 5.30 ന്  സെൻട്രൽ ജംഗ്ഷനിൽ  സമാപിക്കും. തുടർന്ന് പൊതുസമ്മേളനം നടക്കും. എസ്.ഐ. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കറ്റ് റഹ്മാൻ ഇരിക്കൂർ മേഖലാ സമ്മേളനത്തിന്റെ   ഉദ്ഘാടനം നിർവഹിക്കും. പണ്ഡിതനും വാഗ്മിയുമായ സലീം മമ്പാട്  മുഖ്യപ്രഭാഷണം നിർവഹിക്കും. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് മുബാറക്ക് അധ്യക്ഷത വഹിക്കും. ജമാഅത്തെ ഇസ്‌ലാമി കോട്ടയം ജില്ലാ പ്രസിഡന്റ് അബ്ദുസമദ് എ.എം, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സിറാജുദ്ദീൻ, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സക്കീന അഷറഫ്, ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ആസിഫ ഇസ്മായിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. എസ് ഐ ഒ സംസ്ഥാന ശൂറാ അംഗം അമീൻ മമ്പാട് സമാപന പ്രഭാഷണം നിർവഹിക്കും. സമ്മേളന കൺവീനർ ഹാഷിം കെ എച്ച്  നന്ദി പറയും.

പ്രാദേശികം

ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഈരാറ്റുപേട്ട യിൽ നിന്നുള്ള വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെയും പ്രവാസം കഴിഞ്ഞു തിരിച്ചു നാട്ടിൽ എത്തിച്ചേർന്ന മുൻ പ്രവാസികളുടെയും ഉന്നമനവും ക്ഷേമവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രവാസികളുടെ ആഗോള കൂട്ടായ്മയായ ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷന്റെ (ഇ.ജി.എ) 2024-26 കാലത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.  യു.എ.ഇ, ഖത്തർ, കുവൈത്ത്,ഒമാൻ, സൗദി അറേബ്യ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ യൂണിറ്റുകളിൽനിന്ന് തെരഞ്ഞൈടുക്കപ്പെട്ട 36 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളിൽ നിന്നാണ് ഇലക്ഷനിലൂടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.  ഭാരവാഹികൾ: സുഹൈൽ സത്താർ -പ്രസിഡന്റ് (ഖത്തർ )പി.പി. ഷഹീർ -ജനറൽ സെക്രട്ടറി (യു.എ.ഇ )ഷമീർ മണക്കാട് -ട്രഷറർ(കുവൈത്ത് )സലീം തലനാട് (റിയാദ്) ഷാഹിദ് സി.എ (കുവൈത്ത് )(വൈസ്. പ്രസിഡന്റുമാർ), അജ്മൽ ഖാൻ റിയാദ് (ജോയിൻ സെക്രട്ടറി ) എന്നിവരെ ആണ് തെരഞ്ഞെടുത്തത് വിവിധ വകുപ്പ് സെക്രട്ടറിമാരായി നസീബ് പടിപ്പുരക്കൽ (യു.എ.ഇ)താഹ വലിയവീട്ടിൽ (ഖത്തർ)ഷബിൻ സത്താർ (ദമാം)ഷബീസ് പാലയംപറമ്പിൽ (ജിദ്ദ) കെ.എ. നിസായ് (സലാല)എന്നിവരേയും, യൂണിറ്റ് കൺവീനർമാരായി റിയാസ് ലത്തീഫ് (യു.എ.ഇ), ആസിം പി നൗഷാദ് (ഖത്തർ), റസൽ അബ്ദുൽ റഹീം (റിയാദ്), ഷഫീഖ് റഹ്മാൻ (ദമാം), ജിൻഷാദ് എം.പി (ജിദ്ദ), ഷിബിലി കെ.എം (കുവൈത്ത്), റമീസ് മുഹമ്മദ് (മസ്‌കത്ത്), യാസിർ അബ്ദുൽ കരീം (ബഹ്‌റൈൻ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഓൺലൈനായി നടന്ന തെരഞ്ഞെടുപ്പിന് അവിനാഷ് മൂസ, സാജിദ് ഈരാറ്റുപേട്ട എന്നിവർ നേതൃത്വം നൽകി. പ്രവാസികളുടെ ഉന്നമനവും ക്ഷേമവും ലക്ഷ്യമിട്ട് രൂപീകരിച്ച ഇ.ജി.എക്ക് പോയ വർഷങ്ങളിൽ അഭിമാനാർഹമായ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനായതായി ഭാരവാഹികൾ അറിയിച്ചു. നിർധനർക്കുള്ള ഭവനങ്ങൾ, ചികിത്സാ സഹായങ്ങൾ, കുടിവെള്ള വിതരണം, പ്രളയ ദുരിതാശ്വാസം, പ്രവാസികൾക്ക് അടിയന്തര സാമ്പത്തിക സഹായം എന്നിവയ്ക് പുറമേ വിസ സ്പോൺസർഷിപ്പ് പോലുള്ള നിയമപ്രശ്‌നങ്ങളിൽ അകപ്പെട്ട പ്രവാസികൾക്ക് നിയമ സാമ്പത്തിക സഹായങ്ങൾ ചെയ്യാൻ സാധിച്ചു,20 / 9/ 2024 വെള്ളിഴാച കൂടുന്ന സെൻട്രൽ എക്സിക്യൂട്ടീവ് മീറ്റിംഗ് പുതിയ ഭാരവാഹികൾ ചുമതല ഏൽക്കുമെന്നു മുൻ പ്രസിഡന്റ് പത്ര കുറിപ്പിൽ അറീയിച്ചു

പ്രാദേശികം

ഫ്ളക്സ് ബോർഡ് നശിപ്പിച്ച സാമൂഹ്യ വിരുദ്ധർക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.

തിടനാട് : സിപിഐഎം നേതൃത്വത്തിൽ അമ്പാറനിരപ്പെൽ സ്ഥാപിച്ചിരുന്ന കൊടിയും അന്തരിച്ച സഖാവ് സീതാറാം യെച്ചൂരിയുടെ ആദരാഞ്ജലി ഫ്ലെക്സ്‌ബോർഡും നശിപ്പിച്ച സാമൂഹ്യ വിരുദ്ധർക്കെതിരെ നടപടി  ആവശ്യപ്പെട്ടുകൊണ്ട്  പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയ് ജോർജ് ഉദ്ഘാടനം ചെയ്യ്തു.ബ്രാഞ്ച് സെക്രട്ടറി ടോം തോമസ്‌ അധ്യക്ഷനായി . ഏരിയ കമ്മിറ്റി അംഗം റ്റി മുരളീധരൻ, ലോക്കൽ സെക്രട്ടറി റെജി ജേക്കബ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ റ്റി പി ഷാജി,പ്രിയ ഷിജു.ടി സുഭാഷ് എന്നിവർ സംസാരിച്ചു.  

പ്രാദേശികം

നബിദിന സന്ദേശ റാലി

ഈരാറ്റുപേട്ട :ദക്ഷിണ കേരള ജം യ്യത്തുൽ ഉലമാ ഈരാറ്റുപേട്ട മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട നഗരത്തിൽ നടത്തിയ സംയുക്ത നബിദിന സന്ദേശ റാലി

പ്രാദേശികം

പൂന്തുറ സിറാജ് അനുസമരണം നടത്തി....

ഈരാറ്റുപേട്ട :പി ഡി പി നേതാവായിരുന്ന പൂന്തുറ സിറാജ് വിടവാങ്ങിയ മൂന്ന് ആണ്ട് തികയുന്ന സെപ്റ്റംബർ 16-ന് പി ഡി പി കോട്ടയം ജില്ലാ കമ്മറ്റിയുടെ നേത്വതത്തിൽ ഈ രാറ്റുപേട്ടയിൽ അനുസ്മരണം നടത്തി അബ്ദു നാസർ മഅദനിയുടെ ജയിൽവാസ കാലഘട്ടത്തിൽ സിറാജ് നടത്തിയ രാഷ്ട്രീയവും - നിയപരവുമായ പോരട്ടങ്ങളാണ് ഇന്നും സ്മരിക്കപ്പെടുന്നതെന്ന് പി ഡി പി സംസ്ഥാന സെക്രട്ടറിയേറ്റ് മെംബർ എം എസ് നൗഷാദ് അഭിപ്രായപ്പെട്ടു  അനുസമരണ യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് നിഷാദ് നടയ്ക്കൽ അധ്യക്ഷത വഹിച്ചുപാർട്ടി നേതാക്കളായ പി കെ അൻസിം ഒ എ സക്കരിയസക്കീർ കളത്തിൽഅൻസർ ഷാ കുമ്മനം നൗഫൽ കീഴേടം മുജീബ് മഠത്തിപ്പറമ്പിൽ കാസിം കുട്ടി തുടങ്ങിയവർ സംസാരിച്ചു

പ്രാദേശികം

നബിദിനം ആഘോഷിച്ചു

ഈരാറ്റുപേട്ട : വിവിധങ്ങളായ പരിപാടികളോടെ ഈരാറ്റുപേട്ടയിലെ വിശ്വാസികൾ നബിദിനം ആഘോഷിച്ചു. മഹല്ലുകൾ കേ ന്ദ്രീകരിച്ച് മതപ്രഭാഷണം, അന്ന ദാനം, മദ്റസാ വിദ്യാർഥികളുടെ കലാപരിപാടി കൾ, മൗലിദ് പാരായണം, ബുർദ മജ്‌ലിസ്, ദുആ സമ്മേളനം, ഇസ്‌ലാമിക കലാസാഹിത്യ മത്സര ങ്ങൾ എന്നിവയാണ് പ്രധാനമായും നടത്തിയത്.ദക്ഷിണ കേരള ലജ് നത്തുൽ മുഅല്ലീമീൻ ഈരാറ്റുപേട്ട മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ നഗരത്തിൽ ഈരാറ്റുപേട്ടയിലെ വിവിധ മദ്രസകളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത വർണാഭമായ നബിദിന റാലി നടത്തി. ദക്ഷിണ കേരള ജം യ്യത്തുൽ ഉലമാ സെക്രട്ടറി കെ.എ.മുഹമ്മദ് നദീർ മൗലവി, മുഹിദ്ദീൻ ജും അ മസ്ജിജ് ഇമാം വി.പി.സുബൈർ മൗലവി, വാക്കാം പറമ്പ് ജും അ മസ്ജിദ് ഇമാം നൗഫൽ ബാഖവി എന്നിവർ റാലിയ്ക്ക് നേതൃത്വം നൽകി.