വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

പി ഡി പി മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിഷേധിച്ചു

ഈരാറ്റുപേട്ട മുനിസിപ്പൽ - നടയ്ക്കൽ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പി ഡി പി മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിഷേധിച്ചു നിരവധി വാഹനങ്ങൾ ഉൾപ്പെടെ ദിനേന നൂറ് കണക്കിന് മനുഷ്യർ യാത്ര ചെയ്യുന്ന റോഡാണ് തകർന്ന് കിടക്കുന്നത്ചെയർമാനും - കൗൺസിലറുമടക്കം നിത്യേന യാത്ര ചെയ്യുന്ന ഈ വഴി നിരവധി മാസങ്ങളായി ദുർഘടമാണ് അടിയന്തിരമായ റോഡ്സഞ്ചാരയോഗ്യമാക്കിയില്ലങ്കിൽ ശക്തമായ സമരം നടത്തുമെന്നും നേതാക്ക അറിയിച്ചുനൗഫൽ കീഴേടം ഉതഘാടനം ചെയ്തു വീഡിയോ കാണാം -https://www.facebook.com/share/v/4Zp78FMZ2HEAhG6w/?mibextid=qi2Omg

പ്രാദേശികം

ഓണത്തോടനുബന്ധിച്ചു മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് വോളണ്ടിയേഴ്സ് മുപ്പതോളം കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.

ഓണത്തോടനുബന്ധിച്ചു മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് വോളണ്ടിയേഴ്സ്  മുപ്പതോളം കുടുംബങ്ങൾക്ക് ഓണക്കിറ്റ്  വിതരണം ചെയ്തു. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി വാർഡ് കൗൺസിലർ  പി എം അബ്ദുൽഖാദർ ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി താഹിറ പി പി എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അമ്പിളി ഗോപൻ,അദ്ധ്യാപകരായ മുഹമ്മദ്‌ റാഫി, റംലത്ത് എന്നിവർ പങ്കെടുത്തു.

പ്രാദേശികം

മാനവികതയുടെ പ്രവാചകൻ മെഗാ ക്വിസ്: ലോഗോ പ്രകാശനം ചെയ്തു

ഈരാറ്റുപേട്ട : നടക്കൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫൗസിയ കോളേജ് ഓഫ് ആർട്സ് ആൻഡ് ഇസ്ലാമിക് സ്റ്റഡീസ് ആഭിമുഖ്യത്തിൽ ഒക്ടോബർ 19 ശനി രാവിലെ 9 മണിക്ക് നടക്കുന്ന മാനവികതയുടെ പ്രവാചകൻ മെഗാ ക്വിസ്'24 ൻ്റെ ലോഗോ പ്രകാശനം അജ്‍മി  ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഹാജി അബ്ദുൽ ഖാദർ കണ്ടെത്തിൽ നിർവഹിച്ചു. ഫൗസിയ ട്രസ്റ്റ് ചെയർമാൻ ഹാഫിസ് മുഹമ്മദ് ഉനൈസ് ഖാസിമി ഏറ്റുവാങ്ങി. ഫൗസിയ ട്രസ്റ്റ് ജന. സെക്രട്ടറി പി എം മുഹമ്മദ് ആരിഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഈരാറ്റുപേട്ടയിലെ വിവിധ കലാലയങ്ങളെ പ്രതിനിധീകരിച്ച് പ്രൊഫസർ എ.എം. റഷീദ്, സുഹൈൽ ഫരീദ്, അബ്ദുറഊഫ് നദ്‌വി, ഹാഷിം പുളിക്കീൽ, അബ്ദുൽ ഷുക്കൂർ പാറയിൽ, മാഹിൻ ചായിപറമ്പിൽ, റാഫി പുതുപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.  കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകളിലെ എല്ലാത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും 21 വയസ്സ് വരെയുള്ള വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി തയ്യാറാക്കപ്പെട്ടിരിക്കുന്ന ഈ മത്സരത്തിൽ വിജയികൾക്ക് മികച്ച സമ്മാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 25000 രൂപ ഒന്നാം സമ്മാനവും 15,000 രൂപ രണ്ടാം സമ്മാനവും പതിനായിരം രൂപ മൂന്നാം സമ്മാനവും അവസാന റൗണ്ടിൽ പ്രവേശിക്കുന്ന 10 ടീമുകൾക്കും 2000 രൂപ വീതവും നൽകുന്നതാണ്. ലോകത്തിന് നന്മ പകർന്ന മതാചാര്യന്മാരെ അപകീർത്തിപ്പെടുത്തുന്ന ഈ കാലത്ത് അവരുടെ ജീവിത സന്ദേശം സുതാര്യമായി ജനങ്ങളിലേക്ക് പകർന്നു നൽകലാണ് ഈ പരിപാടിയുടെ ലക്ഷ്യം എന്ന് ട്രസ്റ്റ് ചെയർമാൻ മുഹമ്മദ് ഉനൈസ് ഖാസിമി വിശദീകരിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രവും തിരിച്ചറിയൽ രേഖയും സമർപ്പിക്കേണ്ടതും  മത്സരത്തിനു വേണ്ടി പ്രത്യേകമായി തയ്യാറാക്കപ്പെട്ടിരിക്കുന്ന ഗൂഗിൾ ഫോം ഒക്ടോബർ അഞ്ചിന് മുമ്പായി കൃത്യമായി പൂരിപ്പിച്ച് അയക്കേണ്ടതുമാണ്. ഈ മത്സരത്തിൽ പ്രമുഖ പണ്ഡിതൻ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി യുടെ കാരുണ്യത്തിന്റെ തിരുദൂതർ എന്ന ഗ്രന്ഥം അവലംബിക്കുന്നതാണ്. ഓൺലൈൻ പോസ്റ്ററിൽ തയ്യാറാക്കിയിരിക്കുന്ന ക്യു ആർ കോഡിലൂടെ മത്സരാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. 8075601883, 9037462233. യോഗത്തിന് മുഹമ്മദ് ഹാഷിം  ദാറുസ്സലാം സ്വാഗതവും ഹാഷിർ നദ്‌വി നന്ദിയും അറിയിച്ചു. 

പ്രാദേശികം

മാനവികതയുടെ പ്രവാചകൻ: മെഗാ ക്വിസ് ഒക്ടോബർ 19 ന്

ഈരാറ്റുപേട്ട: ഫൗസിയ കോളേജ് ഓഫ് ആർട്‌സ് ആന്റ് ഇസ്ലാമിക് സ്റ്റഡീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'മാനവികതയുടെ പ്രവാചകൻ' മെഗാ ക്വിസ് അടുത്ത മാസം 19 ന് നടക്കും. രാവിലെ 9.30 ന് ഫൗസിയ ഓഡിറ്റോറിയത്തിൽ നടക്കുന്ന മത്സരത്തിൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 21 വയസ്സ് വരെ പ്രായമുള്ള വിദ്യാർഥികളുടെ രണ്ട് പേർ വീതമുള്ള ടീമുകൾക്ക് മത്സരിക്കാം. ഖാലിദ് സൈഫുല്ലാഹ് റഹ്മാനി രചിച്ച മാനവികതയുടെ പ്രവാചകൻ എന്ന ഗ്രന്ഥത്തെ അവലംബമാക്കിയാണ് മത്സരം നടക്കുക. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് 25,000, 15,000, 10,000 രൂപ വീതം സമ്മാനമായി ലഭിക്കും.  കൂടുതൽ വിവരങ്ങൾക്കും പുസ്തകങ്ങൾക്കും 8075601883, 9037462233 നമ്പറുകളിൽ ബന്ധപ്പെടാം.

പ്രാദേശികം

ഇസ്ലാമോഫോബിയ വിരുദ്ധ സമ്മേളനം: പോസ്റ്റർ പ്രകാശനം ചെയ്തു

ഈരാറ്റുപേട്ട: ഈ മാസം 18 ന് എസ്.ഐ.ഒ ജില്ലാ കമ്മിറ്റി ഈരാറ്റുപേട്ടയിൽ സംഘടിപ്പിക്കുന്ന ഇസ്‌ലാമോഫോബിയ വിരുദ്ധ സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അമീൻ മമ്പാട് ജില്ലാ പ്രസിഡന്റ് മുബാറക്കിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ഈരാറ്റുപേട്ടയെ ഇസ്ലാമോഫോബിയയുടെ കേന്ദ്രമായി ചിത്രീകരിക്കാൻ ഒരു വിഭാഗം ശക്തികൾ കൊണ്ടുപിടിച്ച ശ്രമംനടത്തിക്കൊണ്ടിരിക്കുകയാണെന്ന് അമീൻ മമ്പാട് പറഞ്ഞു. ഇവിടത്തെ ചെറിയ പ്രശ്‌നങ്ങളെപോലും ഊതിവീർപ്പിച്ചും ഇല്ലാത്ത സംഭവങ്ങൾ ഉണ്ടെന്ന് പ്രചരിപ്പിച്ചും ഈരാറ്റുപേട്ടയെ ഭീകരവൽക്കരിക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ നടന്നുവരുന്നുണ്ട്. ഇത്തരം  ശ്രമങ്ങൾക്ക് കരുത്ത് പകരുന്ന നടപടിയാണ് നിയമപാലകരുടെ ഭാഗത്തുനിന്ന് പോലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ പ്രചാരണങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നതിനാണ് ഈരാറ്റുപേട്ടയിൽ ഇസ്ലാമോഫോബിയ വിരുദ്ധ സമ്മേളനം സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളന കൺവീനർ ഹാഷിം ഈരാറ്റുപേട്ട, ജമാഅത്തെ ഇസ്‌ലാമി ഏരിയാ പ്രസിഡന്റ് പി.എ. മുഹമ്മദ് ഇബ്രാഹിം എന്നിവർ സംബന്ധിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭയിലെ പുതിയ ട്രാഫിക് പരിഷ്കരണം ഉദ്ഘാടനം. ചെയതു.

ഈരാറ്റുപേട്ട .നഗരസഭ കഴിഞ്ഞ രണ്ട്മാസത്തെ ചർച്ചകളിലൂടെയും അഭിപ്രായങ്ങളിലൂടെയും നടപ്പാക്കുന്ന ട്രാഫിക് പരിഷ്കാരം  വ്യാഴാഴ്ച  രാവിലെ 10 ന് എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു .നഗരസഭ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു .വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ് സ്വാഗതം പറഞ്ഞു.  നഗരസഭ കൗൺസിലറന്മാരായ വി.പി.നാസർ ,അനസ് പാറയിൽ ,ലത്തീഫ് കാരയ്ക്കാട്, പി.എം അബ്ദുൽ ഖാദർ ,സുനിൽ കുമാർ, എസ്.കെ.നൗഫൽ, ഷൈമ റസാഖ്, ലീന ജെയിംസ്, റിയാസ് വാഴമറ്റം,ഹബീബ് കപ്പിത്താൻ, എന്നിവർ സംസാരിച്ചു ഈരാറ്റുപേട്ട ടൗണിൽ സ്ഥാപിച്ചിട്ടുള്ള നീരിക്ഷണ ക്യാമറകളുടെ സ്വുച്ച് ഓൺ കർമ്മം ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷൻ എസ് .എച്ച് ഒ സുബ്രമണ്യം നിർവ്വഹിച്ചു.  പ്രധാനപ്പെട്ട 10 പരിഷ്കാരങ്ങളാണ് പരീക്ഷണ അടിസ്ഥാനത്തിൽ 15 ദിവസത്തേക്ക് സെപ്തംബർ 27വരെ നടപ്പാക്കുന്നത് എല്ലാ വിധ പ്രശ്നങ്ങളും പരാതികളും പരിഹരിച്ച് എല്ലാവരുമായും വീണ്ടും ചർച്ച ചെയ്ത് വേണമെങ്കിൽ തിരുത്തലുകൾ വരുത്തി  ഈ മാസം 28 മുതൽ പൂർണമായും നടപ്പാക്കും.  പരാതികളും നിർദേഷങ്ങളും ഉണ്ടെങ്കിൽ ഈ മാസം 25 ന്ആം മുമ്പ് ചെയർപേഴ്സനെയോ നഗരസഭയിൽ നേരിട്ടോ ഓഫീസിലെ നഗരസഭ മെയിലിലോഅറിയിക്കാവുന്നതാണ് . ഇന്നേ ദിവസം പൂർണമായും നടപ്പിലാക്കാത്തതിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ നിരവധി പേരുടെ കമൻറ്റുകൾശ്രെദ്ധയിൽ പെട്ടിട്ടുണ്ട്.  പൊതുജനങ്ങളെ നോട്ടീസ് വഴിയും വാഹന ഉടമകളെയും വിവിധ ട്രേഡ് യൂണിയൻ നേതാക്കളെയും പരിഷ്കാരങ്ങൾ അറിയിച്ചിരുന്നതാണ് എന്നാൽ ചിലർ നിർദ്ദേശങ്ങൾ നൽകിയിട്ടും ലംഘിക്കുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.   എല്ലാകാര്യങ്ങളും ക്യാമറ  നിരീക്ഷണത്തിലൂടെ പോലീസ് ഡിപ്പാർട്മെന്റിനെ  ചുമതല പെടുത്തിയിട്ടുള്ള കാര്യം അറിയിക്കുന്നു.   ഓണക്കാലം ആയത് കൊണ്ട് തന്നെ പരിഷ്കാര നിയമം 28 മുതൽ  പ്രാബല്യ വരുത്തു ന്നതാണ് ഇതിനാവിശ്യമായ സൈൻ ബോർഡുകളും ബാരികേടുകളും ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട് .  നടപ്പാത കൈയേറി കച്ചവടം ചെയുന്നവർക്കെല്ലാം തന്നെ നോട്ടീസ് നൽകിയിട്ടുണ്ട് ടി ആളുകൾക്ക് 8 ദിവസത്തെ സമയ പരിധി അനുവദിച്ചിട്ടുണ്ട്. ഇനി ഒരു അറിയിപ്പ്  നൽകാതെ തന്നെ ഫൈൻ അടപ്പിച്ച് നിയമ നടപടി സ്യീകരിക്കുന്നതാണ് . ബസ്സ്‌ സ്റ്റോപ്പുകൾ അനുവദിച്ചിട്ടുള്ളത് പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിൽ നിന്നും കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക്‌ പോകുന്ന വാഹനങ്ങൾ പാറനാനി ആർക്കേഡിന് സമീപം എടിഎം മുൻവശത്തു പ്രത്യേകം മാർക്ക്‌ ചെയ്തിരിക്കുന്ന സ്ഥലത്തും , തൊടുപുഴ ഭാഗത്തേക്ക്‌ പോകുന്ന ബസ്സുകൾ മുട്ടം ജംഗ്ഷനിലെ വെയ്റ്റിംഗ് ഷെട്ടിന് മുന്നിലും, പാലാ ഭാഗത്തേക്ക്‌ പോകുന്ന ബസ്സുകൾ വടക്കേക്കര ഫോർനാസ് ജ്വല്ലറിയ്ക്ക് മുമ്പിൽ പ്രത്യേകം മാർക്ക്‌ ചെയ്തിരിക്കുന്ന സ്ഥലത്തുമാണ്. പാലാ ഭാഗത്തു നിന്നും വരുന്ന ബസ്സുകൾ കുരിക്കൽ നഗറിനെ സമീപം പ്രത്യേകം മാർക്ക് ചെയ്തിരിക്കുന്ന ഭാഗത്തും നിർത്തി ആളെ ഇറക്കേണ്ടതാണ്,  തൊടുപുഴയിൽ നിന്നും വരുന്ന ബസ്സുകൾ മുട്ടം ജംഗ്ഷനിൽ മാർക്ക്‌ ചെയ്തിരിക്കുന്ന ഭാഗത്തു നിർത്തി ആളെ ഇറക്കേണ്ടതും തുടർന്ന് ബസ്സ് സ്റ്റാൻഡിൽ മാത്രം ആളെ കയറ്റി ഇറക്കേണ്ടതുമാണ് അതുപോലെ കാഞ്ഞിരപ്പള്ളി നിന്നും വരുന്ന ബസ്സുകൾ സിറ്റിസെന്ററിന്റെ ഭാഗത്തു മാർക്ക്‌ ചെയ്തിരിക്കുന് നഭാഗത്തു നിർത്തി ആളെ ഇറക്കേണ്ടതും തുടർന്ന് ബസ്സ് സ്റ്റാൻഡിൽ മാത്രം ആളെ കയറ്റി ഇറക്കേണ്ടതുമാണ് കെ.എസ്.ആർ ടി സി  ബസ്സുകൾക്ക് ഉൾപ്പെടെ ഈ നിയമം ബാധകമാണെന്ന് ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ അറിയിച്ചു. വീഡിയോ കാണാം https://www.facebook.com/share/v/5ec9xaA8DpLyQRpa/?mibextid=qi2Omg

പ്രാദേശികം

ആഘോഷ തേരിലേറി അരുവിത്തുറ കോളേജിൽ കളറോണം

ഈരാറ്റുപേട്ട : അവേശതേരിലേറി അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജിൽ കളറോണം ഓണാഘോഷ മാമാങ്കം സംഘടിപ്പിച്ചു.യമകിങ്കരൻമാർക്കൊപ്പമെത്തിയ മഹാബലിയും മെഗാ തിരുവാതിരയും വർണ്ണ കുടകളും വാദ്യഘോഷങ്ങളും അണിനിരന്ന ഘോഷയാത്രയും അവേശകരമായ വടംവലി മൽത്സരവും അത്തപൂക്കള മത്‌സരവും ഓണപാട്ടുകളും ഓണാഘോഷങ്ങളുടെ മാറ്റുകൂട്ടി കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ സിബി ജോസഫ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോളേജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ തുടങ്ങിയവർ സംസാരിച്ചു.  

പ്രാദേശികം

മുള്ളാത്തയും ലക്ഷ്മി താരുവും ക്യാൻസർ മരുന്നല്ല. അരുവിത്തുറ കോളേജിൽ സസ്യ ശാസ്ത്ര സെമിനാർ.

അരുവിത്തുറ :പ്രകൃതിയേയും സസ്യജാലങ്ങളേയുംയും ആശ്രയിച്ചാണ് മനുഷ്യരാശിയുടെ നിലനില്പെങ്കിലും ചിലയിനം സസ്യങ്ങളുമായി ഇടപെടുമ്പോൾ നാം സൂക്ഷിക്കേണ്ടതുണ്ട്. ശരിയായ ശാസ്ത്രീയ പഠനങ്ങളുടെ പിൻബലമില്ലാത്ത, വിവേകരഹിതമായ സസ്യ ഉപയോഗങ്ങൾ പലപ്പോഴും അപകടൾ വിളിച്ചു വരുത്തും. കാൻസർ ചികിത്സക്കായി മുള്ളാത്ത, ലക്ഷ്മിതാരു,  ഡെംഗിപ്പനി ചികിത്സക്കായി കപ്പളം, പ്രമേഹം കുറയാൻ പാവക്ക, കൊളസ്റ്ററോൾ കുറയാൻ ഇലുമ്പിപ്പുളികൊണ്ടുള്ള ജ്യൂസ് തുടങ്ങിയവ ഉപയോഗിക്കുമ്പോൾ പലപ്പോഴും പ്രയോജനത്തേക്കാളേറെ ദോഷങ്ങളുണ്ടാകുമെന്ന് ചങ്ങനാശ്ശേരി സെൻ്റ് ബർക്കുമാൻസ് കോളേജ് സസ്യശാസ്ത്ര വിഭാഗം അദ്ധ്യാപകൻ ബിജു ജോർജ് പറഞ്ഞു. അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജിൽ നടന്ന സസ്യശാസ്ത്ര സെമിനാറിൻ്റെയും ബോട്ടണി അസോസിയേഷൻ്റെയും ഉദ്ഘാടനം  നിർവഹിച്ചു. സംസാരിക്കുകയായിരുന്നു അദ്ദേഹം. സസ്യജാലങ്ങളുടെ സംരക്ഷണം മനുഷ്യരാശിയുടെ നിലനിൽപിനാധാരമാണെന്നും അദ്ധേഹം പറഞ്ഞു. ബോട്ടണി അസോസിയേഷൻ പ്രസിഡൻ്റ് സൗമ്യ നിസാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് ബർസാർ ഫാ.ബിജു കുന്നക്കാട്ട് ബോട്ടണി വിഭാഗം മേധാവി ജോബി ജോസഫ്, സ്നേഹാ തോമസ് തുടങ്ങിയവർ സംസാരിച്ചു.