വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ഫെയ്‌സ് സാഹിത്യ ശിൽപശാല നാളെ; പി. സുരേന്ദ്രൻ പങ്കെടുക്കും

ഈരാറ്റുപേട്ട: ഫെയ്‌സ് സാഹിത്യ വേദി സംഘടിപ്പിക്കുന്ന സാഹിത്യ ശിൽപശാല നാളെ നടക്കും. രാവിലെ ഒമ്പത് മണിക്ക് ബറകാത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന ശിൽപശാല സാഹിത്യഗവേഷകൻ ഡോ. കുര്യാസ് കുമ്പളക്കുഴി ഉദ്ഘാടനം ചെയ്യും. കോ-ഓർഡിനേറ്റർ സലിം കുളത്തിപ്പടി അധ്യക്ഷത വഹിക്കും. ഡയറക്ടർ കെ.എം. ഷബീർ ആമുഖ പ്രഭാഷണം നടത്തും. ഫെയ്‌സ് പ്രസിഡന്റ് സക്കീർ താപി, ജനറൽ സെക്രട്ടറി കെ.പി.എ. നടക്കൽ, സീനിയർ വൈസ് പ്രസിഡന്റ് പി.എസ്. ജബ്ബാർ, വൈസ് പ്രസിഡന്റ് റഫീഖ് പട്ടരുപറമ്പിൽ, സാഹിത്യവേദി രക്ഷാധികാരി രാജു ചേന്നാട്, എസ്.എഫ്. ജബ്ബാർ, പി.പി.എം. നൗഷാദ്, മൃദുല നിഷാന്ത്, അൻസാർ അലി, ഷിനു നിയാസ്, നൗഫൽ മേത്തർ എന്നിവർ സംബന്ധിക്കും.10.30 ന് സാഹിത്യകാരൻ ബാലു പൂക്കാട് പഠന ക്ലാസ് നയിക്കും.ക്യാമ്പ് അംഗങ്ങളുടെ രചനകൾ അവതരിപ്പിക്കലിൽ ഉണ്ണികൃഷ്ണൻ നായർ ഇടമറുക് വിധികർത്താവാകും. പബ്ലിസിറ്റി കൺവീനർ ഷാഹുൽ ഹമീദ് മോഡറേറ്ററാകും.വൈകുന്നേരം നാലിന് സമാപന സമ്മേളനം പ്രശസ്ത സാഹിത്യകാരൻ പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സാഹിത്യവേദി പ്രസിഡന്റ് വി.ടി. ഹബീബ് അധ്യക്ഷത വഹിക്കും.പി.എം. മുഹ്‌സിൻ, തോമസ് തലനാട്, വി.എം. സിറാജ്, വി.എം.എ. സലാം, കെ.എം. ജാഫർ, കെ.കെ. നവാസ്, ബിജിലി സൈൻസ്, സിറാജ് പടിപ്പുരക്കൽ എന്നിവർ സംസാരിക്കും.കെ.ഐ. റാസിഖ്, ഹാഷിം ലബ്ബ എന്നിവർ വിവിധ സെഷനുകളിൽ അവതാരകരാകും.

പ്രാദേശികം

പാൽവിതരണ വാഹനം മറിഞ്ഞു; ഡ്രൈവറും സെയിൽസ്മാനും രക്ഷപ്പെട്ടു

ഈരാറ്റുപേട്ട: പാൽ വിതരണ വാഹനം മറിഞ്ഞ് ഡ്രൈവറും സെയിൽസ്മാ‍നും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ തിടനാട് - വെയിൽകാണാംപാറ കൊടും വളവിലാണ് അപകടം. കൊല്ലത്തുനിന്നും വിതരണം ചെയ്യുന്ന എ വൺ പാൽവാഹനമാണ് 5 മണിയോടെ മറിഞ്ഞത്. ഡ്രൈവർ കൊല്ലo മൈനാഗപ്പള്ളി സ്വദേശി സനൽ, സെയിൽ സ്മാൻ ശാസ്താംകോട്ട സ്വദേശി ശ്രീ രാജ് എന്നിവരാണ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. വൈദ്യുതിപോസ്റ്റ് ഒടിഞ്ഞതിനാൽ ഈ പ്രദേശത്ത് വൈദ്യുതി വിതരണം മുടങ്ങി.

പ്രാദേശികം

സ്കോളർഷിപ്പ് വിതരണം നടത്തി

ഈരാറ്റുപേട്ട .എംപ്ലോയീസ് ഫോറം ഫോർ എഡ്യുക്കേഷൻ കൾച്ചർ ആൻഡ് ട്രെയിനിംഗ് ( എഫക്ട് ) ആഭിമുഖ്യത്തിൽ മെറിറ്റ് സ്കോളർഷിപ്പ് വിതരണവും , മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവാർഡും വിതരണം ചെയ്തു . എഫക്ടിൻ്റെയും ഈരാറ്റുപേട്ട നൈനാർ പള്ളിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ ഇൻഫർമേഷൻ സെൻ്ററിനും തുടക്കമായി . ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് പി.ഇ മുഹമ്മദ് സക്കീർ യോഗം ഉദ്ഘാടനം ചെയ്തു .എഫക്ട് ചെയർമാൻ വി.ടി ഹബീബ് അദ്ധ്യക്ഷനായി .നൈനാർ പള്ളി ചീഫ് ഇമാം അഷറഫ് മൗലവി മുഖ്യ പ്രഭാഷണം നടത്തി . പുത്തൻപള്ളി ഇമാം ബി.എച്ച് അലി മൗലവി ഇൻഫർമേഷൻ സെൻറർ ഉദ്ഘാടനം ചെയ്തു .മുഹ്യിദ്ദീൻ പള്ളി ഇമാം വിപി സുബൈർ മൗലവി ,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് എ എം എ ഖാദർ ,പുത്തൻപള്ളി പ്രസിഡൻ്റ് മുഹമ്മദ് സാലി ,മുഹ്യിദ്ദിൻ പള്ളി പ്രസിഡൻ്റ് അഫ്സാറുദ്ദീൻ , ,മുഹമ്മദ് ഉനൈസ് മൗലവി ,ഹാഷിർ നദ് വി ,അബ്ദുൽ വഹാബ് , ഡോ. കെ.എ സവാദ് , തൽഹ നദ് വി ,താഹാ കറുകാഞ്ചേരിൽ ,അൻസർ മാങ്കുഴക്കൽ ,സത്താർ മറ്റക്കാട് ,സിറാജ് പടിപ്പുരയ്ക്കൽ ,നദീർ വലിയ വീട്ടിൽ ,എന്നിവർ പ്രസംഗിച്ചു .

പ്രാദേശികം

അനുശോചനയോഗം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട. സിപിഎം ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സഖാവ് സീതാറാം യെച്ചൂരി അനുശോചനയോഗം സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്  , ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ആർ ഫൈസൽ, സിപിഐ ജില്ലാ കമ്മിറ്റി ആംഗം എം ജി ശേഖരൻ, ഐ എൻ എൽ ജില്ലാ സെക്രട്ടറി റഫീഖ് പട്ടര്പറമ്പിൽ, പി ഡിപിജില്ലാ പ്രസിഡൻ്റ് നിഷാദ് നടക്കൽ, എൽഡിഎഫ് കൺവീനർ നൗഫൽ ഖാൻ,കേരളാ കോണ്ഗ്രസ് മണ്ഡലം പ്രസിഡൻ്റ് അഡ്വ ജെയിംസ് വലിയവീട്ടിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അനസ് നാസർ, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വർക്കിംഗ് കമ്മിറ്റീ മെമ്പർ അബ്‌സർ മുരിക്കോലിൽ, വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡൻ്റ്  എ എംഎ ഖാദർ, മുനിസിപ്പല് കൗൺസിലർ അനസ് പാറയിൽ, തുടങ്ങി സമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു

പ്രാദേശികം

നഗരസഭാ ഓപ്പൺ ജിംനേഷ്യം നിർമ്മാണോദ്ഘാടനം നടത്തി

ഏറ്റുമാനൂർ- പൂഞ്ഞാർ ഹൈവേ ചേർന്ന് കടുവാമുഴി ഭാഗത്ത് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി  8 ലക്ഷം രൂപ മുടക്കി നിർമ്മാണം ആരംഭിക്കുന്ന ഓപ്പൺ ജിംനേഷ്യം പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ബഹു: മുനിസിപ്പിൽ ചെയർപേർസൺ സുഹ്‌റ അബ്ദുൾഖാദർ നിർവ്വഹിക്കുന്നു , കൗൺസിലന്മാരായ നാസർ വെള്ളൂപ്പറമ്പിൽ , റിയാസ് പ്ലാംമൂട്ടിൽ, അനസ് പാറയിൽ,സജീർ ഇസ്മായിൽ,കോൺട്രാക്റ്റർ ഷംന റിയാസ് എന്നിവർ സമീപം

പ്രാദേശികം

ഒരുമയുടെ ഓണവുമായി അരുവിത്തുറ സെന്റ് മേരീസ്

ഈരാറ്റുപേട്ട- കുഞ്ഞു മനസുകൾക്ക് ഓർമ്മയിൽ ഒളിമങ്ങാതെ സൂക്ഷിക്കാൻ കഴിയുന്ന ഓണാഘോഷങ്ങളാണ് അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂളിൽ കുട്ടികൾക്കായി ഒരുക്കിയത്. തവള ചാട്ടം. ചാക്കിൽച്ചാട്ടം,സുന്ദരിക്ക് പൊട്ടുതൊടീൽ , കസേരകളി, മാവേലി മന്നൻ, മലയാളി മങ്ക, വടം വലി തുടങ്ങിയ വിവിധ മത്സരങ്ങൾ കുട്ടികൾക്ക് ആവേശവും ആഹ്ലാദവും പകർന്നു. ഓണക്കോടിയുടുത്ത് ഓണപ്പാട്ടുകൾ പാടി കുട്ടികൾ ആനന്ദ ലഹരിയിലായിരുന്നു. വിഭവ സമൃദ്ധമായ ഓണസദ്യയും ഓണപ്പായസവും എല്ലാവരുടേയും വയറും മനസ്സും നിറച്ചു. അരുവിത്തുറ ഫൊറോന ചർച്ച് അസി.വികാരി റവ.ഫാ.. അബ്രാഹം കുഴിമുള്ളിൽ,. ഈരാറ്റുപേട്ട മുനിസിപ്പൽ കൗൺസിലർ   ലീന ജയിംസ് എന്നിവർ ആഘോഷങ്ങളിൽ പങ്കെടുത്ത് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.. സ്കൂൾ ഹെഡ് മാസ്റ്റർ ബിജുമോൻ മാത്യു പരിപാടികൾക്ക് നേതൃത്വം നല്കി. വിവിധ മത്സരങ്ങളിൽ വിജയികളായവർ സമ്മാനങ്ങളുമായി ഏറെ സന്തോഷത്തോടെയാണ് വീട്ടിലേയ്ക്ക് മടങ്ങിയത്.

പ്രാദേശികം

'ഡിവൈൻ മാരത്തോൺ' പ്രചാരണോദ്ഘാടനം നടത്തി

ഈരാറ്റുപേട്ട : ഡിവൈൻ എജുക്കേഷണൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ 'ഹൃദയത്തെ അറിയുക, ഹൃദയത്തെ ഉപയോഗിക്കുക' എന്ന സന്ദേശവുമായി ലോക ഹൃദയദിനമായ സെപ്റ്റംബർ 29 ന് ബഹുജന പങ്കാളിത്തത്തോടെ ഈരാറ്റുപേട്ടയിൽ നടത്തുന്ന 'ഡിവൈൻ മാരത്തോൺ' ന്റെ ഔപചാരിക പ്രചാരണോദ്‌ഘാടനം നടത്തി. ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ ശ്രീമതി.സുഹറ അബ്ദുൽഖാദർ, കൗൺസിലർമാരായ നാസർ വെള്ളൂപ്പറമ്പിൽ, അനസ് പാറയിൽ, ഷെഫ്ന അമീൻ, സുനിത ഇസ്മായിൽ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ഡിവൈൻ പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റ് കോർഡിനേറ്റർ റാഷിദ്‌ കെ. എൽ, ഫൈസൽ താഹ തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശികം

പി ഡി പി മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിഷേധിച്ചു

ഈരാറ്റുപേട്ട മുനിസിപ്പൽ - നടയ്ക്കൽ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പി ഡി പി മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിഷേധിച്ചു നിരവധി വാഹനങ്ങൾ ഉൾപ്പെടെ ദിനേന നൂറ് കണക്കിന് മനുഷ്യർ യാത്ര ചെയ്യുന്ന റോഡാണ് തകർന്ന് കിടക്കുന്നത്ചെയർമാനും - കൗൺസിലറുമടക്കം നിത്യേന യാത്ര ചെയ്യുന്ന ഈ വഴി നിരവധി മാസങ്ങളായി ദുർഘടമാണ് അടിയന്തിരമായ റോഡ്സഞ്ചാരയോഗ്യമാക്കിയില്ലങ്കിൽ ശക്തമായ സമരം നടത്തുമെന്നും നേതാക്ക അറിയിച്ചുനൗഫൽ കീഴേടം ഉതഘാടനം ചെയ്തു വീഡിയോ കാണാം -https://www.facebook.com/share/v/4Zp78FMZ2HEAhG6w/?mibextid=qi2Omg