പ്രാദേശികം

ഈരാറ്റുപേട്ടയിലെ അപകടാവസ്ഥയിലായ നടപ്പാലത്തിന്റെ കൈവരികൾ പുനർ നിർമ്മിക്കുക.. സി പി ഐ

ഈരാറ്റുപേട്ട ടൗണിൽ വടക്കേക്കര ക്കുള്ള പിഡബ്ല്യു പാലത്തിന്റെ നടപ്പാതയിലെ കൈവരികൾ വെൽഡിങ് തകർന്ന് ആടി ഇളകി നിൽക്കുകയാണ്.മനുഷ്യർ ചാരുകയോ ആൾക്കൂട്ടം ചേർന്നു വരുമ്പോൾ സ്വല്പം ബലം കൈവരികളിൽ ചെലുത്തുകയോ ചെയ്താൽ തൽസമയം കൈവരി തകർന്ന് ആറ്റിൽ പതിക്കുന്ന അവസ്ഥയാണ് ഉള്ളത്.. എസി കാറിലും എസി മുറികളിലും മാത്രം ഇരിക്കുന്ന അധികാരികൾക്കോ ഉദ്യോഗസ്ഥർക്കോ ഇതൊന്നും കാണാൻ സമയമില്ല. അപകടം ഉണ്ടായാൽ ധനസഹായവുമായി ചെന്ന് അതും ഒരു ആഘോഷമാക്കാൻ ആ അവസരവും ഉപയോഗിക്കരുത് ഉടനെ നടപടികൾ സ്വീകരിക്കണമെന്ന് അധികാരികളോട് ആവശ്യപ്പെടുന്നു...

 

 എം ജി ശേഖരൻ

9747008483