വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

പ്രതിഭകളെ സമൂഹം പ്രോൽസാഹിപ്പിക്കണം: കെ ഫ്രാൻസീസ് ജോർജ് എം പി

തലനാട്: വളർന്നു വരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കാൻ സമൂഹത്തിന് കടമയുണ്ടെന്ന് കെ ഫ്രാൻസീസ് ജോർജ് എം പി പറഞ്ഞു. യു ഡി എഫ് തലനാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാ സംഗമത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫ് തലനാട് മണ്ഡലം ചെയർമാൻ ബേബി തോമസ് അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ പ്രതിഭകൾക്ക് പ്രതിഭാ പുരസ്ക്കാരം നൽകി മാണി സി കാപ്പൻ എം എൽ എ ആദരിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കുര്യൻ നെല്ലുവേലി, രോഹിണിബായ് ഉണ്ണികൃഷ്ണൻ, എ ജെ സെബാസ്റ്റ്യൻ അങ്ങാടിയ്ക്കൽ, ബിന്ദു, ദിലീപ്, ജെയിംസ്, സിറാജ് തലനാട്, ജോസ് നമ്പുടാകം, ഷമീർ തലനാട്, സാലി പീറ്റർ, സ്കറിയ കണിയാറാകം, ആലിക്കുട്ടി ചാമപ്പാറ, എം എസ് തോമസ്, ജസ്റ്റിൻ സജി, താഹ അടുക്കം എന്നിവർ പ്രസംഗിച്ചു. തലനാട് പഞ്ചായത്തിലെ 40 ൽ പരം പ്രതിഭകൾ ആദരവ് ഏറ്റുവാങ്ങി. ചടങ്ങിൽ കോട്ടയം എം പി കെ ഫ്രാൻസീസ് ജോർജിനു സ്വീകരണവും നൽകി.      

പ്രാദേശികം

ഇന്റർ മസ്ജിദ് ഫുട്‌ബോൾ ടൂർണമെന്റ്: അൻസാർ മസ്ജിദ് ജേതാക്കൾ

ഈരാറ്റുപേട്ട : ആരാധനാലയങ്ങൾക്ക് നിർവഹിക്കാൻ കഴിയുന്ന മഹത്തായ ഒരു കാര്യമാണ് അവിടുത്തെ യുവാക്കളെ സ്പോർട് സിലൂടെ ചേർത്ത് നിർത്താൻ കഴിയുന്നതെന്ന് ഈരാറ്റുപേട്ട സർക്കിൾ എ സ്.എച്ച്.ഒ സുബ്രഹ്മണ്യൻ പി.എസ് അഭിപ്രായപ്പെട്ടു. ഒരു ആരാധനാലയം ഫുട്ബോൾ ടൂർണ്ണമെന്റിന് നേതൃത്വം കൊടുക്കുന്നു എന്നത് എന്നെ ഏ റെ അത്ഭുതപ്പെടുത്തുന്നുണ്ട്. അതിന് നേതൃത്വം നൽകിയ ഇ ഉപ്പുങ്കൽ ദാറുസ്സലാം മസ്ജിദ് ഭാരവാഹികളെ പ്രത്യേകം അഭിനന്ദിക്കുന്നു.ടീം ദാറുസ്സലാം സംഘടിപ്പിച്ച ഇന്റർ മസ്‌ജിദ് ഫുട്ബോൾ ടൂർ ണ്ണമെന്റിലെ വിജയികൾക്ക് സമ്മാന വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരത്തിൽ ടീം അൻസാർ മസ്‌ജിദ് മുരിക്കോലിൽ വിജയികളായി. ടീം ഖുബാ മസ്‌ജിദ് ഇടകിളമറ്റം റണ്ണേഴ്‌സ് അപ്പായി.  

പ്രാദേശികം

*സ്പോർട്സിലൂടെ യുവാക്കളെ ചേർത്ത് നിർത്തുന്ന ദാറുസ്സലാം മസ്ജിദ് മഹത്തായ മാതൃക

ഈരാറ്റുപേട്ട : ആരാധനാലയങ്ങൾക്ക് നിർവഹിക്കാൻ കഴിയുന്ന മഹത്തായ ഒരു കാര്യമാണ് അവിടുത്തെ യുവാക്കളെ സ്പോർട്സിലൂടെ ചേർത്ത് നിർത്താൻ കഴിയുന്നതെന്ന് ഈരാറ്റുപേട്ട സർക്കിൾ എസ്.എച്ച്.ഒ സുബ്രഹ്മണ്യൻ പി.എസ് അഭിപ്രായപ്പെട്ടു. ഒരു ആരാധനാലയം ഫുട്ബോൾ ടൂർണ്ണമെൻ്റിന് നേതൃത്വം കൊടുക്കുന്നു എന്നത് എന്നെ ഏറെ അത്ഭുതപ്പെടുത്തുന്നുണ്ട്. അതിന് നേതൃത്വം നൽകിയ ഇളപ്പുങ്കൽ ദാറുസ്സലാം മസ്ജിദ് ഭാരവാഹികളെ പ്രത്യേകം അഭിനന്ദിക്കുന്നു. ടീം ദാറുസ്സലാം സംഘടിപ്പിച്ച ഇൻ്റർ മസ്ജിദ് ഫുട്ബോൾ ടൂർണ്ണമെൻ്റിലെ വിജയികൾക്ക് സമ്മാന വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.മത്സരത്തിൽ ടീം അൻസാർ മസ്ജിദ് മുരിക്കോലിൽ വിജയികളായി. ടീം ഖുബാ മസ്ജിദ് ഇടകിളമറ്റം റണ്ണേഴ്സ് അപ്പായി. ഈരാറ്റുപേട്ട വില്ലേജ് ഓഫീസർ മുഹമ്മദ് ഇഖ്ബാൽ, പുത്തൻപള്ളി പ്രസിഡൻറ് സാലി നടുവിലേടത്ത്, നൈനാർ മസ്ജിദ് സെക്രട്ടറി അബ്ദുൽ വഹാബ്, ലജ്നത്തുൽ മുഅല്ലിമീൻ മേഖല പ്രസിഡൻ്റ് നൗഫൽ ബാഖവി, സലഫി മസ്ജിദ് ഇമാം ഹാരിസ് സ്വലാഹി, അജ്മി ഫുഡ്സ് ചെയർമാൻ അബ്ദുൽ ഖാദർ ഹാജി, മസ്ജിദുൽ അമാൻ ഇമാം ഹാഷിർ നദ് വി, ഖുബാ മസ്ജിദ് ഇമാം ഹാഷിം മൗലവി, ദാറുസ്സലാം മസ്ജിദ് ഇമാം നിസാർ മൗലവി, നിയാസ് എൻ.എം, ജലീൽ പാറയിൽ തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

"വെളിച്ചമാണ് തിരുദൂതർ

ഈരാറ്റുപേട്ട:പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ റബീഉൽ അവ്വൽ മാസത്തിൽ അൽമനാർ ജുമുഅ മസ്ജിദ് ഒരുക്കിയ സൗഹൃദ ജുമുഅയിൽ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളസഹോദരസമുദായ അംഗങ്ങൾക്ക് പങ്കെടുക്കാൻ കഴിഞ്ഞത് മറക്കാനാവാത്ത അനുഭവമായി. സമൂഹത്തിലെ നാനാ ജാതി മതസ്ഥർ പുറത്തേക്കുള്ള സൗണ്ട് സിസ്റ്റത്തിൽ നിന്ന് മാത്രം കേട്ട് പരിചയിട്ടുള്ള ജുമുഅ നമസ്ക്കാരവും ഖുത്തുബയും പള്ളികുള്ളിൽ പ്രത്യകം സജ്ജമാക്കിയ ഇരിപ്പിടത്തിൽ ഇരുന്ന് വീക്ഷിക്കാൻ കഴിഞ്ഞത് പങ്കെടുത്തവരിൽ  നവ്യാനുഭവം പകർന്ന് നൽകി. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽഎം.എൽ. ഉൾപ്പടെയുള്ള നിരവധി ജനപ്രതിനിധികളും പൗരപ്രമുകരുമാണ് സൗഹൃദ ജുമുഅയുടെ മുൻനിരയിൽ അണിനിരന്നത്. 12.45 ആരംഭിച്ച ഖുത്തുബക്കും നമസ്കാരത്തിനും അസ്‌ലം മൗലവി നേതൃത്വം നൽകി. മത ജാതി ചിന്തകളാൽ മനസുകൾ അകലുന്ന പുതിയ കാലത്ത് മനുഷ്യരെല്ലാവരും ഒന്നാണെന്നും അവരെ പരസ്പരം തിരിച്ചറിയാൻ വേണ്ടി മാത്രമാണ് വിവിധ വർഗ്ഗങ്ങളും ഗോത്രങ്ങളും ആക്കി തിരിച്ചതെന്നും അദ്ദേഹം ഖുതുബയിൽ ഉദ്ബോധിപ്പിച്ചു. നൻമയിൽ പരസ്പരം ചേർന്നുനിൽക്കുകയെന്ന സന്ദേശമാണ് മതങ്ങൾ ഉദ്ബോധിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തുടർന്ന് നടന്ന സൗഹൃദ സദസ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.മതത്തിന്റെയുംരാഷ്ട്രീയത്തിന്റെയുംവേലിക്കെട്ടുകൾക്കപ്പുറം   ഇന്നലകളിലുണ്ടായിരുന്ന സ്നേഹവും കുരുതലും തിരിച്ചുകൊണ്ടുവരാൻ ഇത്തരം കൂട്ടായ്മകൾ സഹായിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. സ്വന്തംവിശ്വാസംനിലനിർത്തിക്കൊണ്ടുതന്നെ ഇതരമതവിശ്വാസിയായ മനുഷ്യനെയും സ്നേഹിക്കാൻ കഴിയുമ്പോൾ മാത്രമേ ഈ നാടിൻ്റെ സമാധാനം നിലനിർത്തിക്കൊണ്ടു പോകാൻ കഴിയുകയുള്ളൂ.  അതിന് പ്രവാചക ജീവിതം മാതൃക ആകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ്,പ്രൊഫ: ലോപ്പസ് മാത്യു, അഡ്വ : ജോമോൻ ഐക്കര, മാത്യു മണ്ണാറാകം, രോഹിണിഭായ് ഉണ്ണികൃഷ്ണൻ, ഡിംബിൾ റോസ്, വിനോദ് വി.നായർ, അഡ്വ. വി. ജെ ജോസ് , ജോഷി മൂഴിയാങ്കൽ, റ്റി.റ്റി മാത്യു, മനോജ് ജോസ് ,സാനു പൂഞ്ഞാർ, ജസ്‌ലി ജയിംസ് ,അവിനാഷ് മൂസ, അൽ അമീൻ തുടങ്ങി സാമൂഹിക സാംസ്കാരിക, രാഷ്ട്രീയ, മാധ്യമ മേഖലയിലെ പ്രമുഖർ സൗഹൃദ സംഗമത്തിൽ പങ്കെടുത്ത് സംസാരിച്ചു

പ്രാദേശികം

ബാലസംഘം പൂഞ്ഞാർ ഏരിയാ സമ്മേളനം

ബാലസംഘം പൂഞ്ഞാർ ഏരിയാ സമ്മേളനം പി എം എ മജീദ് ഹാളിൽ നടന്നു. ജില്ലാ കോഡിനേറ്റർ അനന്തു സന്തോഷ് ഉദ്ഘാടനം ചെയ്തു . സുമിനാ മോൾ കൺവീനറായും , ആദർശ്, ശ്രീറാം. എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. ഏരിയ സെക്രട്ടറി ശ്രീജിത്ത് കെ സോമൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം. ജോയ് ജോർജ്, ഏരിയ കമ്മിറ്റിയംഗം സിഎം സിറിയക്ക്, ബാലസംഘം ഏരിയ എക്സിക്യൂട്ടീവ് അംഗം അബ്ദുൽ റസാക്ക് എന്നിവർ സംസാരിച്ചു. പ്രസിഡൻ്റ്. സുമിനാ മോൾ സെക്രട്ടറി. ശ്രീജിത്ത് കെ സോമൻ കൺവീനർ. വി കെ ഗംഗാധരൻ. കോഡിനേറ്റർ. സുഷമ്മാ മുരളി എന്നിവരെ തിരഞ്ഞെടുത്തു.  

പ്രാദേശികം

തനിമ 'പൂക്കളം 24' ശനിയാഴ്ച

ഈരാറ്റുപേട്ട: തനിമ കലാസാഹിത്യ വേദി ഈരാറ്റുപേട്ട ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗഹൃദ സംഗമം 'പൂക്കളം 24' ശനിയാഴ്ച (21 സെപ്റ്റം.) അൽമനാർ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. മീനച്ചിൽ മേഖലയിലെ സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ ഓണ സ്മരണകൾ പങ്കിടാനുളള സൗഹൃദ സംഗമം ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

പ്രാദേശികം

തേവരുപാറ തബ്ലീഗുൽ ഇസ്ലാം മദ്രസയുടെ അഭിമുഖത്തിൽ മദ്രസ ഫെസ്റ്റ് സംഘടിപ്പിച്ചു

ഈരാറ്റുപേട്ട ; തേവരുപാറ തബ്ലീഗുൽ ഇസ്ലാം മദ്രസയുടെ അഭിമുഖത്തിൽ മദ്രസ ഫെസ്റ്റ് സംഘടിപ്പിച്ചു രണ്ടുദിവസം നീണ്ടുനിന്ന കലാപരിപാടികൾക് ശേഷം സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു കലാപരിപാടികളിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്കും മുതഅല്ലിമീങ്ങൾക്കും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കും സമ്മാനദാനം വിതരണം ചെയ്തു സാംസ്കാരിക സമ്മേളനം ജബലന്നൂർ ജുമാ മസ്ജിദ് പ്രസിഡന്റ് മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു ഇർഫാൻ ഷാഫി ഖുർആൻ പാരായണം നടത്തി  അനീസ് കൊല്ലം പറമ്പിൽ സ്വാഗതം പറഞ്ഞു നൗഫൽ കീഴേടം വിഷയാവതരണം നടത്തി  എം ഇ എം അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്യ്തു മുഖ്യപ്രഭാഷണം ഷിബിലി നദവി ചീഫ് ഇമാം ജബലുന്നൂർ  ജുമാമസ്ജിദ് നൂറുദ്ദീൻ ഫലാഹി ടി എം റഷീദ് അബ്ദുൽ വഹാബ് ഉബൈദ് മൗലവി ഷാഹുൽ നാവുന്നത് സിറാജ് വെട്ടിക്കാട് ഷാജി കെ കെ പി അൻസാഫ് ഫാസിൽ ഹാഷിം വലിയ വീട്ടിൽ ഫൈസൽ കിഴക്കാട്ട് എന്നിവർ സംസാരിച്ചു മാഹിൻ വെള്ളാപ്പള്ളി നന്ദി പറഞ്ഞു

പ്രാദേശികം

ഇസ് ലാമോഫോബിയിൽ തകരുന്നത് രാജ്യത്തിൻ്റെ ജനാധിപത്യം - സലീം മമ്പാട്

ഈരാറ്റുപേട്ട : വിവിധ ജാതി മത വിഭാഗങ്ങൾ സൗഹാർദത്തോടെ ജീവിച്ച് വരുന്ന ഇന്ത്യാ രാജ്യത്ത് സാധാരണക്കാരായ ജനങ്ങൾക്കിടയിൽ  ഇസ്ലാം പേടി സൃഷ്ടിക്കുന്നത്  അപകടകരമാണന്ന് പണ്ഡിതനും വാഗ്മിയുമായ സലീം മമ്പാട് പറഞ്ഞു.എസ്.ഐ.ഒ  ജില്ലാ കമ്മിറ്റി ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ സംഘടിപ്പിച്ച ഇസ് ലാമോഫോബിയ വിരുദ്ധ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 3000 വർഷത്തെ ചരിത്രം പറയുന്നത് തൊട്ട് കൂട്ടായ്മയും തീണ്ടികൂടായ്മയും സൃഷ്ടിക്കലാണ് ഇക്കാലത്ത് അത് മുസ് ലിം സമൂഹത്തിന് നേരെയാണ് തിരിച്ചിരിക്കുന്നു എന്ന് മാത്രമാണ്. എല്ലാ മതത്തോടും തുല്യ നീതി പുലർത്തുമെന്ന് സത്യപ്രതിഞ്ജ ചെയ്ത് അധികാരത്തിലേറിയ ഭരണകൂടം തന്നെ ഇസ്ലാമോഫോബിയക്ക് നേതൃത്വം കൊടുക്കുമ്പോൾ  ഭരണഘടനയെയാണ് പരിഹസിക്കുന്നതെന്ന് അദ്ധേഹം കുറ്റപ്പെടുത്തി.ഇത്തരം അനീതികളെ ഇസ്‌ലാമിക വിദ്യാർത്ഥി പ്രസ്ഥാനം തെരുവിൽ ചോദ്യം ചെയ്യുമെന്നും അദ്ധേഹം കൂട്ടി ചേർത്തു.എസ്.ഐ. സംസ്ഥാന തലത്തിൽ നടത്തുന്ന 'ഹൻദലയുടെ വഴിയേ നടക്കുക, ബാബരിയുടെ ഓർമ്മകളുണ്ടായിരിക്കുക' എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് മേഖലാ സമ്മേളനം നടത്തിയത്.എസ്.ഐ. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കറ്റ് റഹ്മാൻ ഇരിക്കൂർ മേഖലാ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ പ്രസിഡന്റ് മുബാറക്ക് അധ്യക്ഷത വഹിച്ചു.ജമാഅത്തെ ഇസ്‌ലാമി  ജില്ലാ പ്രസിഡന്റ് എ. എം. അബ്ദുസമദ് , സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സിറാജുദ്ദീൻ,  വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സക്കീന അഷറഫ്, ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ആസിഫ ഇസ്മായിൽ ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻ്റ് പി.എ മുഹമ്മദ് ഇബ്രാഹീം എന്നിവർ  സംസാരിച്ചു.  എസ്.ഐ. ഒ സംസ്ഥാന ശൂറാ അംഗം അമീൻ മമ്പാട് സമാപന പ്രഭാഷണം നിർവഹിച്ചു. പൊതു സമ്മേളത്തിന്മുന്നോടിയായി  വൈകുന്നേരം 5 മണിക്ക് ടൗൺ ചുറ്റി നടത്തിയ വിദ്യാർത്ഥി റാലിയിൽ നൂറ് കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. അഷ്ഫാഖ് അലപ്ര സ്വാഗതവും  സമ്മേളന കൺവീനർ ഹാഷിം കെ.എച്ച്  നന്ദിയും പറഞ്ഞു.