വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ഈരാറ്റുപേട്ട ബാർ അസോസിയേഷൻ പ്രസിഡന്റായി അഡ്വ: ജെയ്‌സൺ ജോസ് ഇടമുളയിലും സെക്രട്ടറിയായി അഡ്വ: ജോമോൻ ഐക്കരയും തിരഞ്ഞെടുക്കപ്പെട്ടു

ഈരാറ്റുപേട്ട ബാർ അസോസിയേഷൻ പ്രസിഡന്റായി അഡ്വ: ജെയ്‌സൺ ജോസ് ഇടമുളയിലും സെക്രട്ടറിയായി അഡ്വ: ജോമോൻ ഐക്കരയും തിരഞ്ഞെടുക്കപ്പെട്ടു. ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ പ്രസിഡന്റും, ജില്ലാ കോൺഗ്രസ്‌ ജനറൽ സെക്രട്ടറിയുമാണ് അഡ്വ. ജോമോൻ ഐക്കര.

പ്രാദേശികം

കെ .എസ്.ആർ.ടി.സി ഈരാറ്റുപേട്ട ഡിപ്പോയെ സംരക്ഷിക്കുക; രാപ്പകൽ സമരം ഇന്ന്

ഈരാറ്റുപേട്ട: വെൽഫെയർ പാർട്ടി ഒരു മാസമായി നടത്തിവന്ന ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി സംരക്ഷണ കാമ്പയിന്റെ സമാപനമായുള്ള രാപ്പകൽ സമരം ഇന്ന് നടക്കും. വൈകുന്നേരം അഞ്ച് മണി മുതൽ നാളെ രാവിലെ എട്ട് മണിവരെ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് മുന്നിൽ നടക്കുന്ന സമരം എഫ്.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് സണ്ണി മാത്യു ഉദ്ഘാടനം ചെയ്യും. ഈരാറ്റുപേട്ടയിലെ വിവിധ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. 

പ്രാദേശികം

ലിബറലിസം നാസ്ത‌ികത ഇസ്‌ലാം സമ്മേളനം നടത്തി.

ഈരാറ്റുപേട്ട .മുസ്‌ലിം കോ-ഓർഡിനേഷൻ കമ്മിറ്റി യുടെ നേതൃത്വത്തിൽ മഞ്ചാടി തുരുത്തിൽ ലിബറലിസം, നാസ്ത‌ികത ഇസ്‌ലാം എന്നീ വിഷയത്തിൽ നടത്തിയ സമ്മേളനത്തിൽ പ്രസിഡൻ്റ് നൗഫൽ ബാഖവി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അവിനാഷ് മൂസ സ്വാഗതം പറഞ്ഞു.ടി മുഹമ്മദ് വേളം ലിബറലിസം എന്ന വിഷയം അവതരിപ്പിച്ച് സംസാരിച്ചു.ഡോ.എം എം അക്ബർനാസ്തികത, ഇസ്ലാം എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് പ്രസംഗിച്ചു സദസ്സിരുടെ ചോദ്യങ്ങൾക്ക് ഇരുവരും മറുപടി നൽകി.പ്രൊഫ. എ എം റഷീദ് നന്ദി പറഞ്ഞു    

പ്രാദേശികം

*ശഹീദ് കെ എസ് ഷാന്‍ അനുസ്മരണം നടത്തി

ഈരാറ്റുപേട്ട: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ശഹീദ് കെ.എസ്. ഷാൻ അനുസ്മരണവും ഈരാറ്റുപേട്ട മുനിസിപ്പൽ പ്രവർത്ത സംഗമും നടത്തി.ഫൗസിയ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം സംസ്ഥാന പ്രവർത്തകസമിതി അംഗം വി.കെ. ഷൗക്കത്ത് ഉത്ഘാടനം ചെയ്തു. 2021 ഡിസംബര്‍ 18 ന് രാത്രിയാണ് ആര്‍എസ്എസ് അക്രമിസംഘം ഷാന്‍ സഞ്ചരിച്ച ഇരു ചക്രവാഹനത്തില്‍ കാറിടിച്ചു വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയത്. ഷാന്‍ വധക്കേസില്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ഇടതു സര്‍ക്കാരും പോലീസും തുടരുന്നത്. ഷാന്‍ കൊല്ലപ്പെട്ടിട്ട് മൂന്നു വര്‍ഷം പിന്നിടുമ്പോഴും കേസ് നടപടികള്‍ ഇഴഞ്ഞു നീങ്ങുകയാണ്. കേസ് നടത്തിപ്പില്‍ അനീതിയും വിവേചനവുമാണ് തുടരുന്നത് എന്ന് വി.കെ. ഷൗക്കത്ത് പറഞ്ഞു മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരുവനാൽ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി വി.എസ്. ഹിലാൽ, വൈസ്പ്രസിഡൻ്റ് സുബൈർ വെള്ളാപള്ളിൽ, കെ.കെ. ഇബ്രാഹിം കുട്ടി, യാസിർ കാരയ്ക്കാട്, എസ്എം.ഷാഹിദ്, കെ. യു.സുൽത്താൻ,ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. സി.പി.അജ് മൽ,സി.എച്ച് ഹസിബ്, നഗരസഭാ കൗൺസിലർമാരായ അബ്ദുൽ ലത്തീഫ്, നസീറസുബൈർ, ഫാത്തിമ ഷാഹുൽ, നൗഫിയ ഇസ്മായിൽ ഫ്രാത്തിമമാഹിൻ എന്നിവർ സംസാരിച്ചു

പ്രാദേശികം

ബോധവത്കരണ ക്ലാസ് നടത്തി.

ഈരാറ്റുപേട്ട : സഫലം 55 പ്ലസ്സും മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയും സംയുക്തമായി സൈബർ നിയമങ്ങൾ,ഓൺലൈൻ തട്ടിപ്പ് എന്നീ വിഷയങ്ങളെപ്പറ്റി ഈരാറ്റുപേട്ട വീഡൻ സെൻ്ററിൽ നിയമ ബോധവത്കരണ ക്ലാസ് നടത്തി.ജോസഫ് എം വീഡൻ അധ്യക്ഷത വഹിച്ചു.അഡ്വ.സുമൻ സുന്ദർ രാജ് മുഖ്യ പ്രഭാഷണം നടത്തി.ജയിംസ് മാത്യു, വി. എം.അബ്ദുള്ള ഖാൻ, പ്രഫ. കെ. പി.ജോസഫ്,സുഷമ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

പ്രാദേശികം

അൽ മനാർ സ്‌കൂൾ 37-ാം വാർഷികാഘോഷം നാളെ

ഈരാറ്റുപേട്ട: അൽ മനാർ സീനിയർ സെക്കണ്ടറി സ്‌കൂൾ 37 ാം വാർഷികാഘോഷവും നവീകരിച്ച കോൺഫറൻസ് ഹാൾ ഉദ്ഘാടനവും നാളെ (ശനി) നടക്കും. രാവിലെ എട്ടരക്ക് സ്‌കൂൾ അങ്കണത്തിൽ ഇസ്ലാമിക് ഗൈഡൻസ് ട്രസ്റ്റ് ചെയർമാൻ എ.എം.എ. സമദ് പതാക ഉയർത്തുന്നതോടെ വാർഷികാഘോഷ പരിപാടിയായ 'മെഹ്ഫിലെ മനാറി'ന് തുടക്കമാകും.  തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. വൈകുന്നേരം 4.30 മുതൽ കുട്ടികൾക്കുള്ള സമ്മാന വിതരണം നടക്കും.  അഞ്ച് മണിക്ക് നവീകരിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം പൂർവ വിദ്യാർഥിയും ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻഡസ്ട്രീസ് & കൊമേഴ്‌സ് ഡെപ്യൂട്ടി ഡയറകടറുമായ സഹിൽ മുഹമ്മദ് ഉദ്ഘാടനം ചെയ്യും.  6.30 ന് പൊതു സമ്മേളനം ആരംഭിക്കും. ട്രസ്റ്റ് ചെയർമാൻ എ.എം.എ. സമദിന്റെ അധ്യക്ഷതയിൽ മുഖ്യാതിഥി സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ചെയർമാൻ ഹഫീസ് റഹ്മാൻ പടിയത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യും. സഹിൽ മുഹമ്മദ്, ട്രസ്റ്റ് സെക്രട്ടറി കെ.എം. സക്കീർ ഹുസൈൻ, പ്രിൻസിപ്പൽ സുഹൈൽ ഫരീദ്, , വൈസ് പ്രിൻസിപ്പൽ മിനി അജയ്, പി.ടി.എ പ്രസിഡന്റ് അൻവർ അലിയാർ, വാർഡ് കൗൺസിലർ എസ്.കെ. നൗഫൽ, ജമാഅത്തെ ഇസ്‌ലാമി ഏരിയാ വൈസ് പ്രസിഡന്റ് അവിനാഷ് മൂസ, എം.പി.ടി.എ പ്രസിഡന്റ് റസീന ജാഫർ, അഡ്മിനിസ്‌ട്രേറ്റർ അബ്ദുൽ റഹീം എച്ച്, അക്കാദമിക് കോ-ഓർഡിനേറ്റർ ജുഫിൻ ഹാഷിം, ഹെഡ് ബോയ് അക്മൽ വി. ഫൈസൽ, ഹെഡ് ഗേൾ സൈനബ ഖാതൂൻ, ഹെവൻസ് പ്രീ സ്‌കൂൾ പി.ടി.എ പ്രസിഡന്റ് റിഹാന സാജിദ്, നടക്കൽ നഴ്‌സറി സ്‌കൂൾ പി.ടി.എ പ്രസിഡന്റ് സുഫ്‌ന യാസർ തുടങ്ങിയവർ സംബന്ധിക്കും. വിവിധ രംഗങ്ങളിൽ കഴിവു തെളിയിച്ച കുട്ടികൾക്കുള്ള അവാർഡ് വിതരണവും നടക്കും. തുടർന്ന് മെഹ്ഫിൽ നൈറ്റ് അരങ്ങേറും.

പ്രാദേശികം

വൈദുതി ഭവനു മുന്നിൽ കോൺഗ്രസ്ധർണ നടത്തി

ഈരാറ്റുപേട്ട . ജനങ്ങളെ കൊള്ളയടിച്ച് ആർ പാടവും. ദൂർത്തും.കൈ മുതലാക്കി. ഭരണം നടത്തുന്ന ജനവിരുദ്ധ നാണ് പിണറായി വിജയൻ അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വൈദുത ചാർജ് വർദ്ധനവ് എന്ന്. കെ.പി.സി.സി. നിർവഹണ സമിതി അംഗം. തോമസ് കല്ലാടൻ ചൂട്ടി കാട്ടി.ഈരാറ്റുപേട്ട വൈദുതി ഓഫീസ് പടിക്കൽ ബ്ലോക്ക് കോൺ ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു. അദ്ദേഹം. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് അഡ്വ.സതീഷ് കുമാർ അദ്യക്ഷതവഹിച്ചു. ഡി.സി.സി. സെക്രട്ടറി. അഡ്വ ജോമോൻഐക്കര . ജോർജ് ജേക്കബ്. അഡ്വ വി.എം. മുഹമ്മദ് ഇല്യാസ് . പി.എച്ച് നൗഷാദ് . മണ്ഡലം പ്രസിഡണ്ട് മാരായ അനസ് നാസർ . റോജി മുതിരേന്തിക്കൽ. റോയി. തുരുത്തേൽ., ഹരിമണ്ണ് മടം- എബി. ലൂക്കോസ് .കെ.സി.ജയിംസ്. ഓമന ഗോപലൻ.എന്നിവർ സംസാരിച്ചു.

പ്രാദേശികം

ക്രിസ്തുമസ് ആഘോഷങ്ങൾക്ക് നിറം പകർന്ന് സെന്റ്.മേരീസ് .എൽ.പി.സ്കൂൾ

ഈരാറ്റുപേട്ട:ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി വിവിധങ്ങളായ പരിപാടികളാണ് അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂൾ കുട്ടികൾക്കായി ഒരുക്കിയത്. ചുവന്ന ഡ്രസും ക്രിസ്തുമസ് തൊപ്പിയും ധരിച്ചാണ് കുട്ടികൾ എല്ലാവരും തന്നെ സ്കൂളിൽ എത്തിയത്. പലവിധ വർണങ്ങളാൽ കുട്ടികൾ തയാറാക്കിയ നക്ഷത്രങ്ങൾ സ്കൂളിനെ അലങ്കരിച്ചിരുന്നു. മനോഹരമായ പുൽക്കൂടും ക്രിസ്തുമസ് ട്രീയും ഏറെ ആകർഷകമായി. പാപ്പാ മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ പുൽക്കൂടിനു സമീപം അണി നിരന്നതും പാട്ടിനൊത്ത് ചുവടു വച്ചതും കൗതുകക്കാഴ്ചകളായിരുന്നു. പാപ്പാമാരോ ടൊപ്പം കുട്ടികൾ എല്ലാവരും സ്കൂൾ മുറ്റത്ത് അണിനിരന്ന് നൃത്തച്ചുവടുകൾ വച്ചത് ആഘോഷങ്ങൾക്ക് കൂടുതൽ നിറം പകർന്നു. കരോൾ ഗാനങ്ങൾ, ഡാൻസ്., ക്രിസ്തുമസ് സന്ദേശം തുടങ്ങി വിവിധ പരിപാടികൾ നടത്തപ്പെട്ടു. ക്രിസ്തുമസിനോടനുബന്ധിച്ച് നടന്ന മത്സരങ്ങളിൽ വിജയികളായവർക്ക് ഹെഡ് മാസ്റ്റർ ശ്രീ. ബിജുമോൻ മാത്യു സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് കേക്കു വിതരണവും നടന്നു.