പ്രാദേശികം

വെൽഫെയർ പാർട്ടി സ്വാതന്ത്ര്യദിന സദസ്സ് സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: വെൽഫെയർ പാർട്ടി ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി സ്വാതന്ത്ര്യദിന സദസ്സ് സംഘടിപ്പിച്ചു. "പൌരത്വം തന്നെയാണ് സ്വാതന്ത്ര്യം" എന്ന തലക്കെട്ടിൽ നടക്കൽ അമാൻ ജംഗ്ഷനിൽ സംഘടിപ്പിച്ച പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ. അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്തു.

മുനിസിപ്പൽ പ്രസിഡന്റ് ഹസീബ് വെളിയത്ത് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.കെ.എം. സാദിഖ്, മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി അഡ്വ. വി.പി. നാസർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനസ് നാസർ, എസ്.ഡി.പി.ഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി യാസിർ കാരക്കാട് എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി മുനിസിപ്പൽ സെക്രട്ടറി കെ.എ. സാജിദ് സ്വാഗതവും മണ്ഡലം സെക്രട്ടറി യൂസുഫ് ഹിബ നന്ദിയും പറഞ്ഞു. രാവിലെ മുനിസിപ്പൽ പരിധിയിൽ വിവിധയിടങ്ങളിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന പ്രതിജ്ഞ എടുത്തു.