പ്രാദേശികം

ഫൈൻ ആർട്ട്സ് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ് ) സംഘടിപ്പിച്ച സ്വാതന്ത്രദിനാഘോഷം ശ്രദ്ധേയമായി.

ഈരാറ്റുപേട്ട :രാജ്യത്തിന്റെ എഴുപത്തി ഒമ്പതാമത് സ്വാതന്ത്ര ദിനാഘോഷം വിപുലമായ രീതിയിൽ ഫെയ്സ് സംഘടിപ്പിച്ചു.ഈരാറ്റുപേട്ട പ്രെവറ്റ് ബസ്സ്റ്റാന്റ് പരിസരത്ത് രാവിലെ ഫെയ്സ് പ്രസിഡന്റ് കെ.പി.എ നടയ്ക്കൽ ദേശീയ പതാകയുയർത്തി. സാഹിത്യവേദി ജനറൽ സെക്രട്ടറി പി.പി.എം. നൗഷാദ് സ്വാതന്ത്രദിന സന്ദേശം നൽകി.തുടർന്ന് രാഷ്ട്രത്തിന്റ സ്വാതന്ത്രത്തിനായി പോരാടിയ എഴുപത്തിയെട്ട് ധീര ദേശാഭിമാനികളെ തിരിച്ചറിയാനുള്ള ഇൻഡ്യ -78 ഫോട്ടോ ഗാലറി  ഡയറക്ടർ സക്കക്കീർ താപി ഉൽഘാടനം ചെയ്തു.

വൈകുന്നേരം  റാലിക്കു ശേഷം നടന്ന പൊതുസമ്മേളനം നഗരസഭാ ചെയർ പേഴ്സൺ സുഹുറാ അബ്ദുൽ ഖാദർ ഉൽഘാടനം ചെയ്തു. തമിഴ് സാഹിത്യകാരൻ എം. രങ്കനാഥൻ മുഖ്യ പ്രഭാഷണം നടത്തി. ഫെയ്സ് പ്രസിഡൻറ് കെ.പി.എ. നടക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വിമുക്തഭടൻ വിജയൻ തിടനാടിനെ ആദരിച്ചു.

ജനറൽ സെക്രട്ടറി ഹാഷിം ലബ്ബ, വൈസ് പ്രസിഡന്റുമാരായ പി.എസ്. ജബ്ബാർ, റഫീഖ്പട്ടരുപറമ്പിൽ വി.റ്റി. ഹബീബ്,ട്രഷറർ തസ്നീം കെ മുഹമ്മദ്, സാഹിത്യ വേദി പ്രസിഡന്റ് കെ.എം. ജാഫർ, ഫെയ്സ്‌ സെകട്ടറി നസീറ എൻ, ഒ.ഡി. കുര്യാക്കോസ്, മുൻ നഗരസഭാ ചെയർ പേഴ്സൺ റ്റി.എം. റഷീദ്, വനിതാവേദി പ്രസിഡന്റ് മൃദുലാ നിഷാന്ത്, സെക്രട്ടറി റസീന ജാഫർ,യൂത്ത് ക്ലബ് പ്രസിഡന്റ് സിനോബി സി. തങ്കപ്പൻ, മ്യൂസിക് ക്ലബ് സെക്രട്ടറി ഹാഷിം ഡയറ, ട്രഷറർ ജലീൽ കണ്ടത്തിൽ എന്നിവർ സംസാരിച്ചു. റീൽ മത്സരത്തിലും, തിരിച്ചറിയൽ മൽസരത്തിലും വിജയിച്ചവർക്കുള്ള സമ്മാന വിതരണവും, സ്വാതന്ത്രഗീതങ്ങൾ സംഗീതസന്ധ്യയും നടത്തി.