ഈരാറ്റുപേട്ട ; ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് SPC കേഡറ്റുകളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനപരേഡ് സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ താഹിറ വി പി ദേശീയ പതാക ഉയർത്തുകയും തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ലീന എം പി വിദ്യാർത്ഥിനികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തുടർന്ന്, വിദ്യാർഥിനികളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ കൂറ്റൻ ദേശീയപതാക പ്രദർശിപ്പിക്കുകയും വിദ്യാർത്ഥിനികൾ പതാകയ്ക്ക് സല്യൂട്ട് നൽകുകയും ചെയ്തു.സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യദിന പ്രഭാഷണം, ദേശഭക്തിഗാനം, സംഘനൃത്തം, ഫ്ലാഷ് മോബ് കലാപരിപാടികൾ അവതരിപ്പിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരിവിരുദ്ധ ദൃശ്യാവിഷ്കാരം സംഘടിപ്പിച്ചു. തുടർന്ന് സ്കൂളിലെ SPC, JRC വിദ്യാർഥിനികളുമായി കുറവിലങ്ങാട് സയൻസ് സിറ്റിയിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു.









