വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭയുടെയും തീക്കോയി ഗ്രാമപഞ്ചായത്തിന്റെയും കേരള സാമൂഹ്യ സുരക്ഷാ മിഷൻ വയോമിത്രം പദ്ധതിയുടെയും കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ വയോജന ദിനാഘോഷം കരുണയിൽ വെച്ച് നടന്നു

ഈരാറ്റുപേട്ട നഗരസഭയുടെയും  തീക്കോയി ഗ്രാമപഞ്ചായത്തിന്റെയും കേരള സാമൂഹ്യ സുരക്ഷാ മിഷൻ വയോമിത്രം പദ്ധതിയുടെയും കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ വയോജന ദിനാഘോഷം കരുണയിൽ വെച്ച് നടന്നു. ക്രസന്റ് സ്കൂൾ കുട്ടികളുടെ കല പരിപാടികളോട് കൂടി ചടങ്ങ് ആരംഭിച്ചു ബഹു. നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ ഉൽഘാടനം നിർവഹിച്ച ചടങ്ങിൽ ക്ഷേമ കാര്യം ചെയർമാൻ പി എം അബ്ദുൽ ഖാദർ സ്വാഗതം ആശംസിച്ചു.തീക്കോയ് വാർഡ് കൗൺസിലർ ജയറാണി ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷെഫ്ന ആമീൻ, വികസന കാര്യം ചെയർമാൻ ഫാസില അബ്സാർ,കരുണ പാലിയേറ്റീവ് കെയർ സെന്റർ ചെയർമാൻ എൻ എ ഹാറൂൺ, വായോമിത്രം മെഡിക്കൽ ഓഫീസർ വിഷ്ണു പ്രസാദ്, മറ്റു വയോമിത്രം സ്റ്റാഫുകൾ, കരുണ പാലിയേറ്റീവ് കെയർ സെന്റർ സ്റ്റാഫുകൾ, ക്രസെന്റ് സ്കൂൾ സ്റ്റാഫുകൾ കുട്ടികൾ തുടങ്ങിയവർ പരുപാടിയിൽ പങ്കെടുത്തു. കരുണ പാലിയേറ്റീവ് കെയർ സെന്ററിലെ മുതിർന്ന വയോജനങ്ങളെ ചെയർപേഴ്സൺ ആദരിച്ചു.    

പ്രാദേശികം

*മുസ്‍ലിം ഗേൾസ് സ്കൂളിൽ അന്താരാഷ്ട്ര വയോജന ദിനം ആചരിച്ചു

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സന്നദ്ധ സേവന സംഘടന സാഫിൻ്റെ ആഭിമുഖ്യത്തിൽ മുതിർന്നവർ നമ്മുടെ മുതൽക്കൂട്ട് എന്ന പേരിൽ അന്താരാഷ്ട്ര വയോജന ദിനം ആചരിച്ചു. അന്തസ്സോടെയുള്ള വാർദ്ധക്യം എന്നതായിരുന്നു ഈ വർഷത്തെ സന്ദേശവാക്യം മുതിർന്നവരുടെ അനുഭവസമ്പത്തും അവരുടെ സേവനങ്ങളും ഉയർത്തിക്കാട്ടി പുതുതലമുറ അവരെ ആദരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിക്കൊണ്ട് കൺവീനർ മുഹമ്മദ് ലൈസൽ ക്ലാസ് നയിച്ചു. തുടർന്ന് ഹെഡ്മിസ്ട്രസ് കുട്ടികൾക്കും സഹപ്രവർത്തകർക്കും പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു അധ്യാപകരായ പി ജി ജയൻ, ടി എസ് അനസ്, സി എച്ച് മാഹിൻ ,കെ ശോഭ ,കെ ജി രാജി ,ഷീനി മോൾ പി, അൽഫി നജീബ്, ബീമ സലിം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.  

പ്രാദേശികം

സ്പെക്ട്രം ഇൻ്റർ സ്കൂൾ ക്വിസ്സ് മത്സരം

പൂഞ്ഞാർ..ഗൈഡൻസ് പബ്ലിക് സ്കൂൾ സംഘടിപ്പിക്കുന്ന സ്പെക്ട്രം ഇൻറർ സ്കൂൾ ക്വിസ്സ് മത്സരം ഒക്ടോബർ 26 ന് നടക്കും.യു.പി,എച്ച്.എസ് കുട്ടികൾക്ക് പങ്കെടുക്കാം പങ്കെടുക്കാൻ താല്പര്യമുള്ളവർ 9961023367,9961310166 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

പ്രാദേശികം

ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് പുതിയ ബഹുനില മന്ദിരം

ഈരാറ്റുപേട്ട : ഈരാറ്റുപേട്ടയിലെ ആദ്യത്തെ സ്കൂളായി 1912 ൽ സ്ഥാപിതമായ ഗവ.ഹൈസ്കൂൾ അറിവിൻ്റെ പൊൻ വെളിച്ചം പകർന്ന് നൽകി തലയെടുപ്പോടെ മുന്നേറുകയാണ്.നാടിൻ്റെ വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ വലിയ സംഭാവനകൾ നൽകിയ ഈ വിദ്യാലയ മുത്തശ്ശിക്ക് പുതിയ ബഹുനില മന്ദിരം കൂടി ലഭിക്കുന്നത് നാടിനാകെ ആഘോഷമാണ്.ആരോഗ്യ വിദ്യാഭ്യാസ കലാ സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ആയിരക്കണക്കിന് പേരാണ് ഈ വിദ്യാലയത്തിൽ നിന്നും ആദ്യാക്ഷരം കുറിച്ചത്. 1997 ൽ ഗവണ്മെൻ്റ് ഹൈസ്കൂൾ ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടു.പൊതു വിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റത്തോടൊപ്പം സ്കൂളും വിജയത്തിൻ്റെ പടവുകൾ കയറി.ഹൈ ടെക് ക്ലാസ് മുറികൾ,നവീകരിച്ച കമ്പ്യൂട്ടർ ലാബ്,ലൈബ്രറി, ലാംഗ്വേജ് ലാബ്,ടോയ്‌ലറ്റ് സമുച്ചയം തുടങ്ങി സമഗ്രമായ വികസനത്തിൻ്റെ പാതയിലാണ് സ്കൂൾ.കഴിഞ്ഞ 12 വർഷം തുടർച്ചയായി എസ് എസ് എൽ സി ക്ക് നൂറ് ശതമാനമാണ് വിജയം.കലാ കായിക രംഗത്തും മികച്ച നേട്ടങ്ങളാണ് ഈ സ്കൂളിനുള്ളത്. കിഫ്ബി ഫണ്ടുപയോഗിച്ച് വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ബഹുനില കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഒക്ടോബർ അഞ്ചിന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ  നിർവഹിക്കും.ഉദ്ഘാടനത്തോടനുബന്ധിച്ച് രാഷ്ട്രീയ,സാമൂഹിക മേഖലകളിലെ പ്രഗൽഭരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള  വിപുലമായ പരിപാടികളാണ് സ്കൂളിൽ ഒരുക്കിയിട്ടുള്ളത്.

പ്രാദേശികം

വയോജനദിനത്തിൽ കരുണയിലെ അന്തേവാസികൾക്കൊപ്പം ആടിയും പാടിയും ഈരാറ്റുപേട്ട എം ഇ എസ് കോളജ് വിദ്യാർത്ഥികൾ

ഈരാറ്റുപേട്ട :മുതിർന്ന പൗരന്മാർ യുവതലമുറക്ക് ഒരു കാലത്ത് തണലായിനിന്നവരാണ്. മക്കൾക്കും മക്കളുടെ മക്കൾക്കും കരുതലുംതാങ്ങുമായി നിന്നവരെ ചേർത്തു നിർത്തേണ്ടതാണ് എന്ന സന്ദേശവുമായി ലോക വയോജന ദിനത്തിൽ ഈരാറ്റുപേട്ട എംഇ എസ് കോളജിലെ എൻ എസ് എസ് വളണ്ടിയർമാർ കരുണ അഭയ കേന്ദ്രത്തിലെ അന്തേവാസികളോടൊപ്പം ഒരു ദിനം ചെലവഴിച്ചു. മക്കൾ മാതാപിതാക്കളെ പരിചരിക്കാതെ ഉത്തരവാദിത്തത്തിൽ നിന്നൊഴുവാകുന്ന ഇക്കാലത്ത് മുതിർന്ന പൗരന്മാർ ഏറ്റവും കരുതലും സ്നേഹവും അർഹിക്കുന്നവരാണ് എന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്താനാണ് എം ഇ എസ് കോളജ് എൻ എസ് എസ് യൂണിറ്റ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. കരുണയിലെ അന്തേവാസികൾക്ക് ഉച്ചയൂണ് നൽകിയും, അവരോടൊപ്പം പാട്ടുപാടിയും, കഥ പറഞ്ഞും, നൃത്തം അവതരിപ്പിച്ചും വയോജന ദിനം അവർ അർത്ഥവത്താക്കി. അന്തേവാസികളും കലാപരിപാടികൾ അവതരിപ്പിച്ചു.കരുണ ട്രസ്റ്റ് ചെയർമാൻ എൻ .എ .എം ഹാറൂൺ ഉദ്ഘാടനം ചെയ്തു. രോഗ്രാം ഓഫീസർമാരായ ഫഹ്‌മി സുഹാന, റസിയ യൂസഫ്, വോളണ്ടിയർ സെക്രട്ടറി ഉമർ മുഖ്താർ എന്നിവർ നേതൃത്വം നൽകി.

പ്രാദേശികം

ഫ്രറ്റേണിറ്റി കാമ്പസ് കാരവന് സെന്റ് ജോർജ് കോളേജിൽ സ്വീകരണം നൽകി

ഈരാറ്റുപേട്ട: ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് കെ.എം. ഷെഫ്രിൻ നയിക്കുന്ന സംസ്ഥാന കാമ്പസ് കാരവന് ഫ്രറ്റേണിറ്റി അരുവിത്തുറ സെന്റ് ജോർജ് കോളേജ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.  ആഴ്ന്നിറങ്ങിയ നീതി ബോധം, സമര തീഷണമായ പ്രതിനിധാനം എന്ന തലക്കെട്ടിൽ സെപ്റ്റംബർ 25 ന് തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച കാരവൻ ഒക്ടോബർ 11 ന് വയനാട് സമാപിക്കും.  സ്വീകരണ സമ്മേളനത്തിൽ യൂനിറ്റ് പ്രസിഡന്റ് നാജിഹ നൗഫൽ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സമീർ ബിൻ ഷറഫ് അധ്യക്ഷത വഹിച്ചു. ജാഥാ ഡയറക്ടർ ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ മുഹമ്മദ്  മുഖ്യ പ്രഭാഷണം നിർവഹിച്ചു. സ്വീകരണത്തിന്  ജാഥാ ക്യാപ്റ്റൻ സംസ്ഥാന പ്രസിഡന്റ് കെ.എം. ഷെഫ്‌റിൻ നന്ദി പറഞ്ഞ് സംസാരിച്ചു. പ്രതികരണ ശേഷിയുള്ള ഒരു യുവതലമുറയെ കാമ്പസുകളിൽ വാർത്തെടുക്കുകയെന്ന ദൗത്യമാണ് ഫ്രറ്റേണിറ്റി നിർവഹിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജാഥാംഗങ്ങളെ വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി നേതാക്കൾ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. യൂണിറ്റ്  സെക്രട്ടറി സഫാ ആനിഷ് നന്ദി പറഞ്ഞു.

പ്രാദേശികം

തലപ്പുലത്ത് വയോജന മെഡിക്കൽ ക്യാമ്പ്

'നാഷണൽ ആയുഷ് മിഷൻ (  ഹോമിയോപ്പതി ) വകുപ്പ് സംഘടിപ്പിക്കുന്ന സൗജന്യ വയോജന മെഡിക്കൽ ക്യാമ്പ് ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ തെള്ളിയാമറ്റം ഗ്രാമീണ വായനശാലാ അണത്തിൽ വച്ച് നടത്തപ്പെടുന്നു. തലപ്പലം പഞ്ചായത്ത് ഗവൺമെൻ്റ് ആയുഷ് ഹോമിയോ ഡിസ്പൻസറിയുടെ നേതൃത്വത്തിൽ തലപ്പുലം ഗ്രാമീണ വായനശാലയും പനയ്കപ്പാലം ഓർബിസ് ലൈവ്സ് ലബോറട്ടറിയുടെയു സഹകരണത്തോടെ നടത്തപ്പെടുന്ന ക്യാമ്പ് തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി എൽസി തോമസ് ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ വയോജനങ്ങൾക്ക് സൗജന്യ രക്തപരിശോധന, രോഗനിർണ്ണയം, മരുന്ന് വിതരണം എന്നിവ ഉണ്ടായിരിക്കും  

പ്രാദേശികം

ഒറ്റ തെരഞ്ഞടുപ്പും ഫെഡറലിസത്തിന്റെ ഭാവിയും സെമിനാർ

ഈരാറ്റുപേട്ട - മുസ്ലിം യൂത്ത് ലീഗ് കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സി.എച്ച് അനുസ്മരണ സെമിനാർ ഇന്ന് തിങ്കൾ വൈകിട്ട് 6.30 ന് ഈരാറ്റുപേട്ട  വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ എണ്ണം പറഞ്ഞ മഹാന്മാരിൽ പ്രമുഖനായ സി എച്ച് മുഹമ്മദ് കോയാ സാഹിബിന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് ഒറ്റത്തെരഞ്ഞെടുപ്പും ഫെഡറലിസത്തിന്റെ ഭാവിയും എന്ന വർത്തമാന കാല വിഷയത്തിൽ കേരളത്തിലെ അറിയപ്പെടുന്ന പ്രഭാഷകനും ചിന്തകനും യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവുമായ ഷെരിഫ് സാഗർ കോഴിക്കോട് സംസാരിക്കും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. മാഹിൻ സെമിനാർ ഉൽഘാടനം ചെയ്യും. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അഡ്വ.വി.പി. നാസർ അദ്ധ്യക്ഷത വഹിക്കും. ജന.സെക്രട്ടറി അമീർ ചേനപ്പാടി സ്വാഗതം പറയും. മുസ്ലിം ലീഗ് യൂത്ത് ലീഗ് പോഷക സംഘടനാ ജില്ലാ - മണ്ഡലം - മുനിസിപ്പൽ തല നേതാക്കൾ , മറ്റ് സാമൂഹിക നേതാക്കൾ സംസാരിക്കും. സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റിയുടെ സംഘടനാ ശാക്തീകരണ കാമ്പയിന്റെ ഭാഗമായി 14 ജില്ലാ കേന്ദ്രങ്ങളിലും സെമിനാറുകൾ സംഘടിപ്പിച്ചിട്ടുണ്ട്. പ്രൗണ്ഡമായ ഈ പരിപാടിയിൽ ജില്ലയിലെ മുഴുവൻ നേതാക്കളും പ്രവർത്തകരും പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ. വി. പി .നാസർ ജന.സെക്രട്ടറി അമീർ ചേനപ്പാടി അറിയിച്ചു.