ഈരാറ്റുപേട്ട - തലനാട് ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡ് നേടിയ ഈരാറ്റുപേട്ട നൗഫൽ ബാക്കവിയെ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ലാ കമ്മിറ്റി ആദരിച്ചു. ഈരാറ്റുപേട്ട റഹ്മത്ത് ജുമാ മസ്ജിദിലെ ചീഫ് ഇമാമും തലനാട് സ്വദേശിയുമായ നൗഫൽ ബാഖവി പാട്ടത്തിന് എടുത്ത ഭൂമിയിലും സ്വന്തം ഭൂമിയിലും വാഴ ,കപ്പ .ചേന ,ചേമ്പ് എന്നിവ സമ്മിശ്രമായി കൃഷി ചെയ്ത് വിജയിപ്പിച്ചാണ് തലനാട് പഞ്ചായത്തിലെ മികച്ച സമ്മിശ്ര കർഷകനുള്ള കൃഷിവകുപ്പ് നൽകുന്ന 2025ലെ അവാർഡിന് അർഹനായത്.
ഈരാറ്റുപേട്ട നൈനാർ മഹല്ല് ജമാഅത്ത് കോൺഫറൻസ് ഹാളിൽ ജില്ലാ പ്രസിഡണ്ട് അബ്ദുൾ നാസർ മൗലവി അൽ കൗസരിയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ടും ഹജ്ജ് കമ്മിറ്റി മെമ്പറുമായ ഹാജി മുഹമ്മദ് സക്കീർ ഉദ്ഘാടനം ചെയ്തു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ലാ സെക്രട്ടറി പാറത്തോട് നാസർ മൗലവി, ഈരാറ്റുപേട്ട നൈനാർ മസ്ജിദ് ചീഫ് ഇമാം അഷ്റഫ് മൗലവി അൽ കൗസരി , ജംഇയ്യത്തുൽ ഉലമ മീനച്ചിൽ താലൂക്ക് പ്രസിഡണ്ട് അബ്ദുസ്സലാം മൗലവി ബാഖവി, മുഹിയുദ്ദീൻ ജുമാ മസ്ജിദ് ചീഫ് ഇമാം സുബൈർ മൗലവി, ഇബ്രാഹിംകുട്ടി മൗലവി,ഡി കെ എൽ എം മേഖലാ സെക്രട്ടറി ഹാഷിം മന്നാനി ,ഷാനവാസ് ഖാൻ മൗലവി തുടങ്ങിയവർ പ്രസംഗിച്ചു.









