പ്രാദേശികം

ഭരണഘടനാ പൈതൃകം വിളിച്ചോതി അരുവിത്തുറ കോളജിൽ സ്വാതന്ത്ര്യ തരംഗം ഫോട്ടോ എക്സിബിഷൻ.

അരുവിത്തുറ :അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ സ്വാതന്ത്ര്യ വാരാഘോഷങ്ങളോട് അനുബന്ധിച്ച് പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിന്റെയും ഇക്കണോമിക്സ് വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ ഫോട്ടോ എക്സിബിഷൻ സംഘടിപ്പിച്ചു.

ഇന്ത്യൻ ഭരണഘടന, സ്വാതന്ത്ര്യ സമരം എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് എക്സിബിഷനിൽ പ്രദർശിപ്പിച്ചത്.  എക്സിബിഷന്റെ ഉദ്ഘാടനം കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ നിർവഹിച്ചു.  ഇക്കണോമിക്സ് വിഭാഗം മേധാവി ലിഡിയ ജോർജ്, പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ തോമസ് പുളിക്കൻ, അധ്യാപകരായ ജോസിയാ ജോൺ, ഡോൺ ജോസഫ്, സിറിൾ സൈമൺ, അനിറ്റ് ടോം തുടങ്ങിയവർ  സംബന്ധിച്ചു.