ഈരാറ്റുപേട്ട ; കുടുംബം കുട്ടിയുടെ അവകാശം എന്ന വേറിട്ട ശീർഷകത്തിൽ കേരളാടിസ്ഥാനത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ദി ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ് കേരളയുടെ ഈരാറ്റുപേട്ട ചാപ്റ്റർ രൂപീകരണം പുത്തൻപള്ളി മിനി ഹാളിൽ വെച്ച് നടന്നു. കിംസ് ഹോസ്പിറ്റൽ ഫൗണ്ടർ ഡയറക്ടർ ഡോക്ടർ എം എ മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സംസ്ഥാന ചെയർമാൻ സഫറലി ഇസ്മാഈൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹാഷിർ നദ്‌വി സ്വാഗതം പറഞ്ഞു . ദി ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഡോക്ടർ അബ്ദുൽ അഹദ് മദനി മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി താജുദ്ദീൻ സ്വലാഹി ആമുഖഭാഷണം നിർവഹിച്ചു. പുത്തൻപള്ളി ചീഫ് ഇമാം അലി ബാഖവി, മുനിസിപ്പൽ കൗൺസിലർ നാസർ വെള്ളൂപറമ്പിൽ, ദി ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ് വൈസ് ചെയർമാൻ സലീം തോട്ടുങ്ങൽ,k v v e s ഈരാറ്റുപേട്ട പ്രസിഡന്റ് എ എം എ ഖാദർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് നടന്ന ചാപ്റ്റർ രൂപീകരണ തെരഞ്ഞെടുപ്പ് ദി ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ് സംസ്ഥാന സെക്രട്ടറി ഇ ഐ മുജീബ് നിയന്ത്രിച്ചു.
മുഖ്യ രക്ഷാധികാരികളായി ഡോക്ടർ എം എ മുഹമ്മദ്, അബ്ദുൽ ഖാദർ അജ്മി എന്നിവരെയും രക്ഷാധികാരികളായി കെ എ റഷീദ് മറ്റക്കൊമ്പനാൽ, പി എച്ച് ജാഫർ പുതുപ്പറമ്പിൽ, കൊച്ചുമുഹമ്മദ് പൊന്തനാൽ, വഹാബ് പേരകത്തുശേരി, മജീദ് വട്ടക്കയം എന്നിവരെയും ചെയർമാനായി ഹാഷിർ നദ്‌വിയെയും വൈസ് ചെയർമാൻമാരായി എ എം എ ഖാദർ, നാസർ വെള്ളുപ്പറമ്പിൽ, നവാസ് ഉപ്പാപ്പ വീട്ടിൽ എന്നിവരെയും ജനറൽ സെക്രട്ടറിയായി സത്താർ വെള്ളുപ്പറമ്പിലിനേയും ജോയിൻ സെക്രട്ടറിമാരായി അബ്ദുൽ ഖാദർ മറ്റക്കൊമ്പനാൽ, പരിക്കൊച്ച് വെള്ളൂപറമ്പിൽ(മോനി), സിറാജ് കണ്ടത്തിൽ എന്നിവരെയും ട്രഷററായി കൊച്ചുമുഹമ്മദ് മറ്റകൊമ്പനാലിനെയും തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി സത്താർ വെള്ളൂ പറമ്പിൽ നന്ദി പറഞ്ഞു.









