ഈരാറ്റുപേട്ട ; കെ.പി.സി .സി . വിചാർ വിഭാഗ് പൂഞ്ഞാർ നിയോജകമണ്ഡലം പ്രവർത്തക കൺവെൻഷൻ കെ.പി.സി.സി എക്സിക്യൂട്ടിവ് മെംമ്പർ തോമസ് കല്ലാടൻ ഉൽഘാടനം ചെയ്തു. സമൂഹത്തിൽ വർദ്ധിച്ചു വരുന്ന മൂല്യച്യുതിയിലും വർഗ്ഗീയവൽക്കരണത്തിലും യോഗം ആശങ്ക രേഖപ്പെടുത്തി.
നിയോജക മണ്ഡലം പ്രസിഡണ്ട് ജോൺസൺ ചെറുവള്ളിയുടെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ഡോ.കെ.എം ബെന്നി, മുഹമ്മദ് ഇല്യാസ് , ജോർജ്ജ് ജേക്കബ്, പി.എച്ച് നൗഷാദ്, അഡ്വ.വി. ജെ ജോസ്, വസന്ത് തെങ്ങുംപള്ളി,റോയി തുരുത്തി, ടോമി മാടപ്പള്ളി ജോസ് ഒട്ടലാങ്കൽ, അബ്ദുൾ ഖാദർ, പി.സി.ജോസപ്പ് പരപരാകം, അനസ് നാസർ, എബി കിഴക്കേത്തോട്ടം, റോജി മുതിരേന്തി, അജിത്ത് കുമാർ നെല്ലിക്കച്ചാലിൽ, ജോർജ് സെബാസ്റ്റ്യൻ, എം.സി വർക്കി, ബിനോയി ജോസഫ്, സുബ്രമണ്യൻ പുത്തൻ കൈപ്പുഴ, ഓൾ വിൻ തോമസ്, കെ ഇ എ ഖാദർ ,മുഹമ്മദ് ബിൻ, വി.പി നൗഷാദ്, മോഹനകുമാർ കെ.സി കൃഷ്ണകാന്ത് എന്നിവർ പ്രസംഗിച്ചു.









