പ്രാദേശികം

ഫ്രീഡം കപ്പ് 2 K25 ക്രിക്കറ്റ് ടൂർണമെന്റിന് സ്പോർട്ടി ഗോ സ്പോർട്സ് സിറ്റിയിൽ തുടക്കമായി

ഈരാറ്റുപേട്ട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ഈരാറ്റുപേട്ട യൂണിറ്റ് സംഘടിപ്പിക്കുന്ന ഫ്രീഡം കപ്പ് 2 K25 ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമായി. സ്പോർട്ടി ഗോ സ്പോർട്സ് സിറ്റിയിൽ നടക്കുന്ന ടൂർണമെന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 

കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, ജില്ലകളിൽ നിന്നുള്ള ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ചാമ്പ്യൻമാരാകുന്ന ടീമിന് ടി. നസറുദ്ദീൻ മെമ്മോറിയൽ ട്രോഫിയും 50001 രൂപ യും, റണ്ണേഴ്സ് സപ്പിന് പി.എ. മുഹമ്മദ് മെമ്മോറിയൽ  ട്രോഫിയും 30001 രൂപയും, മൂന്നാം സ്ഥാനത്ത് എത്തുന്ന ടീമിന് പി.കെ. അലിയാർ മെമ്മോറിയൽ ട്രോഫിയും 10001 രൂപയും സമ്മാനമായി നൽകും.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡണ്ട് മനാഫ് അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റയീസ് പടിപ്പുരക്കൽ സ്വാഗതം പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡണ്ട് എ.എം.എ ഖാദർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് വിംഗ് യൂണിറ്റ് ട്രഷറർ നിയാസ് വടയാർ നന്ദി പറഞ്ഞു.