വാഴൂരിൽ വീടുകളിൽ അതിക്രമിച്ചുകയറി സ്വർണവും പണവും ഉൾപ്പെടെ ലക്ഷങ്ങളുടെ മുതലുകൾ അപഹരിച്ച കേസുകളിലെ പ്രതികളെ മിന്നൽ വേഗത്തിൽ അറസ്റ്റ് ചെയ്‌ത് മണിമല പോലീസ്. അരുവിത്തുറ, അയ്യപ്പൻതട്ടയിൽ വീട്ടിൽ ടാർസൺ എന്ന് വിളിക്കുന്ന മനീഷ് എം എം, ഭാര്യ ജോസ് വി എ എന്നിവരെയാണ് ആണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.
.കഴിഞ്ഞ 29 ആം തിയതി വാഴുർ ചെങ്കല്ലേൽ പളളി ഭാഗത്ത് വീട്ടിൽ അതിക്രമിച്ചു കയറി മുറിയിലുള്ള മേശപ്പുറത്ത് വെച്ചിരുന്ന ഗൃഹനാഥൻ ഭാര്യുയുടെ മുന്നരപവൻ തുക്കം വരുന്ന സ്വർണ്ണമാലയും അര പവൻ തുക്കം വരുന്ന മോതിരവും മോഷണം ചെയ്ത കേസിലും,28 ആം തീയതി ചെങ്കല്ലേപ്പള്ളി ഭാഗത്ത് മണിയൻചിറ കുന്നേൽ വീടിന്റെ അടുക്കള വാതിൽ തുറന്ന് അകത്തു കയറിയ മോഷ്‌ടാക്കൾ വീടിനുള്ളിൽ ബെഡ് റൂമിൽ കിടന്ന് ഉറങ്ങിയിരുന്ന വീട്ടുടമയുടെ ഭാര്യയുടെ ഇരുകാലുകളിലും കിടന്നിരുന്ന രണ്ടേകാൽ പവൻ തൂക്കം വരുന്ന രണ്ട് കൊലുസുകളും, ഹാൻഡ് ബാഗിലുണ്ടായിരുന്ന വെള്ളി കൊലുസും, എ. റ്റി. എം കാർഡും, പാൻകാർഡും, രണ്ടായിരം രൂപയും ഉൾപ്പടെ ഒന്നേകാൽ ലക്ഷം രൂപയുടെ മുതലുകൾ മോഷണം ചെയ്ത് കൊണ്ട് പോയ സംഭവത്തിലും ആണ് അറസ്റ്.
എറണാകുളം ജില്ലയിൽ പെരുമ്പാവൂർ ഭാഗത്ത്നിന്നും ആണ് പ്രതികളെ അറസ്റ്റുചെയ്‌തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.









