വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

അരുവിത്തുറ കോളേജിൽ അന്തർദേശീയ കോൺഫറൻസ്

ഈരാറ്റുപേട്ട : സയൻസ്, സോഷ്യൽ സയൻസ്, ടെക്നോളജി മേഖലകളിലെ സമീപകാല മുന്നേറ്റങ്ങളെ ആസ്പദമാക്കി അരുവിത്തുറ സെൻറ് ജോർജ് കോളേജ്  ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ദിദ്വിന അന്തർദേശീയ കോൺഫറൻസ് ഐക്രാസ്റ്റ് 2024 സംഘടിപ്പിക്കുന്നു.ഡിസംബർ 3 ,4 തീയതികളിലായി കോളേജിൽ വെച്ച് നടത്തപ്പെടുന്ന കോൺഫറൻസിന്റെ ഉദ്ഘാടനം ഡിസംബർ മൂന്നാം തീയതി രാവിലെ 10 മണിക്ക് ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസ് ഡയറക്ടറും സി എസ് ഐ ആർ നിസ്റ്റ്  ചീഫ് സയൻ്റിസ്റ്റുമായ ഡോ.സി എച്ച് സുരേഷ് ഉദ്ഘാടനം ചെയ്യും.കോളേജ് മാനേജർ റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോക്ടർ സിബി ജോസഫ് കോഴ്സ് കോഡിനേറ്റർ റവ ഫാ ബിജു കുന്നക്കാട്ട് വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ , ഐ ക്യു എ സി കോഡിനേറ്റർ ഡോ സുമേഷ് ജോർജ്  തുടങ്ങിയവർ സംസാരിക്കുന്നതാണ്. കേരളത്തിനകത്തും പുറത്തുമുള്ള സയൻസ് സോഷ്യൽ സയൻസ് മേഖലയിലെ വിദഗ്ധർ ചെയർ ചെയ്യുന്ന തുടർന്നുള്ള സെഷനുകളിൽ നിരവധി സ്ഥാപനങ്ങളിൽ നിന്നുള്ള അധ്യാപകരും ഗവേഷണ വിദ്യാർത്ഥികളും  ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതാണ്.

പ്രാദേശികം

സിജി പരിശീലന പരിപാടി നടത്തി

സിജിക്ക് വേണ്ടി പുതിയ പ്രവർത്തകരേയും പരിശീലകരെയും കണ്ടെത്തുന്നതിന് 1/12/24 ൽ അൽമനാർ സ്കൂളിൽ സിജി ജില്ലാക്കമ്മിറ്റി " സി -ഇണ്ടക്ഷൻ"  എന്ന പേരിൽ ഒരു പരിശീലന പരിപാടി നടത്തി.  സിജിയുടെ മാസ്റ്റർ ട്രെയിനർമാരായ അമീൻ ഒപ്ടിമ ,അബിൻ സി ഉബൈദ് എന്നിവർ ക്ലാസുകൾ നയിച്ചു..പ്രഫ. എ.എം റഷീദ്, എം.എഫ് അബ്ദുൽ ഖാദർ, നിഷ എ.എം , പി.പിഎം നൗഷാദ്, റബീസ്, സാജിദ് എ. കരീം ,അമീർ ചാലിൽ , എന്നിവർ നേതൃത്വം നൽകി. 30 പേർ പരിശീലനം നേടി.

പ്രാദേശികം

ഹജ്ജ് പരിശീലന ക്ലാസ് ഈരാറ്റുപേട്ടയിൽ നാളെ

ഈരാറ്റുപേട്ട.കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കുകീഴിൽ ഹജ്ജിന് അവസരം ലഭിച്ച കോട്ടയം ജില്ലയിലെ ഹാജിമാർക്കുള്ള ഹജ്ജ് സാങ്കേതിക പഠന ക്ലാസ്സ് നാളെ ചൊവ്വാഴ്ചരാവിലെ 9 മണിമുതൽ 1 മണിവരെ ഈരാറ്റുപേട്ട വെട്ടിപറമ്പ് സെഞ്ച്വറി സ്റ്റാപ്പൽസ്  കൺവെൻഷൻ സെന്ററിൽ വച്ച്  നടക്കും.   ഹജ്ജ് കമ്മിറ്റി മെമ്പർ കെ. നൂർ മുഹമ്മദ് നൂർഷ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ  എം എൽ എ  അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ   സാങ്കേതിക പഠനക്ലാസ് ഉദ്ഘാടനം ചെയ്യുന്നതും ഹജ്ജ് കമ്മറ്റി മുൻ മെമ്പർ മുസമ്മിൽ ഹാജി, ഈരാറ്റുപേട്ട പുത്തൻപള്ളി ചീഫ് ഇമാം അലി ബാഖവി തുടങ്ങിയവർ സംസാരിക്കും.     സംസ്ഥാന ഹജ്ജ് കമ്മറ്റി  ഫാക്കൽറ്റി  എൻ പി ഷാജഹാൻ പരിശീലന ക്ലാസിന് നേതൃത്വം നൽകും  ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിനുപോകാൻ അവസരം ലഭിച്ചവരും വെയിറ്റിംഗ് ലിസ്റ്റിൽ 3000 വരെ  ഉള്ളവരും നിർബന്ധമായും ഹജ്ജ് ക്ലാസിൽ പങ്കെടുക്കണമെന്ന് ജില്ലാ ട്രെയിനർ ഷിഹാബ് പുതുപ്പറമ്പിൽ  അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് 9447548580 എന്ന നമ്പറിൽ  ബന്ധപ്പെടണം

പ്രാദേശികം

*ലീഡർഷിപ്പ് ട്രെയിനിംഗ്‌ പ്രോഗ്രാം സംഘടിപ്പിച്ചു*

ഈരാറ്റുപേട്ട .എമർജിങ് ടൂ പവർ ലീഡ് വൺ .എന്ന പ്രമേയത്തിൽ എസ്.ഡി.പിഐ പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി ലീഡർഷിപ്പ് ട്രെയിനിംഗ്‌ പ്രോഗ്രാം നടയ്ക്കൽ ഫൗസിയാ ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡൻറ് മുഹമ്മദ്സിയാദ് ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ഹലിൽ തലപള്ളിൽ അദ്ധ്യക്ഷതവഹിച്ചു. അൻസിൽ പായിപ്പാട്, അഡ്വ സി.പി. അജ്മൽ, സി.എച്ച് ഹസീബ് ,സഫിർ കുരുവനാൽ, മുനിസിപ്പൽ കൗൺസിലർമാരായ അബ്ദുൽലത്തീഫ് ഫാത്തിമ മാഹിൻ നസീറസുബൈർ, ഫാത്തിമഷാഹുൽ, നൗഫിയ ഇസ്മായിൽ എന്നിവർ സംസാരിച്ചു.

പ്രാദേശികം

അക്യുപങ്ചർ ചികിൽസാ രീതിയുടെ പ്രാധാന്യം വർദ്ധിക്കുന്നു : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

ഈരാറ്റുപേട്ട: ആരോഗ്യ കേരളത്തിന് അക്യുപങ്ചറിൻ്റെ കൈതാങ് - 'സനാഷ്യയോ 25' എന്ന സന്ദേശത്തിൽ അക്യുപങ്ചർ ഫെഡറേഷൻ കേരള സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രചാരണ കാംപയിനിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഈരാറ്റുപേട്ടയിൽ പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. ആധുനിക മെഡിക്കൽ സംവിധാനങ്ങളിൽ ഗുണത്തോടൊപ്പം ദോഷവും ഉണ്ടായി കൊണ്ടിരിക്കുകയാണ്. മരുന്നുകൾ, ചികിത്സകൾ എന്നിവ വ്യാപാര വസ്തുവായി മാറിയിരിക്കുന്നു. ഇത് ചികിത്സയുടെ ചെലവ് വർദ്ധിപ്പിക്കുകയും, പലർക്കും അത് ലഭ്യമാക്കുകയെന്നത് അസാധ്യമാക്കുകയും ചെയ്യുന്നു. പല മരുന്നുകളും ചികിത്സകളും ഗുണത്തോടൊപ്പം പാർശ്വഫലങ്ങളും ഉണ്ടാക്കുന്നു. ചിലപ്പോൾ ഈ പാർശ്വഫലങ്ങൾ പ്രധാന രോഗത്തേക്കാൾ കൂടുതൽ ഗുരുതരമാക്കുന്ന സാഹചര്യമുണ്ടാക്കുകയാണ്. ഈ സാഹചര്യത്തിൽ അക്യുപങ്ചർ ചികിൽസാ രീതിയുടെ പ്രാധാന്യം വർധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. യാതൊരുവിധ പാർശ്വഫലങ്ങളില്ലാത്ത അക്യൂപങ്ചർ ചികിൽസാരീതി കൂടുതൽ ഫലപ്രദമാണെന്നും അതിന് എല്ലാ വിധ പിന്തുണ നൽകുന്നതായും ഗവൺമെൻ്റ് തല ഇടപെടലുകൾ നടത്തുന്നതിന് മുൻകൈ എടുക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. എ എഫ് കെ സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹ്സിന അയ്യൂബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻ്റ്  ഉമർ ഗുരുക്കൾ കോട്ടക്കൽ മുഖ്യ പ്രഭാഷണം നടത്തി. ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ മുഖ്യാതിഥിയായിരുന്നു. കൗൺസിലർ അബ്ദുൽ ലത്തീഫ്, എഎഫ് കെ കോട്ടയം ജില്ല പ്രസിഡൻ്റ് ഷാജഹാൻ പൊൻകുന്നം, സെക്രട്ടറി റഫീക്ക ദിലീപ്,അബൂബക്കർ മാസ്റ്റർ,ജസീൽ കണ്ണൂർഎന്നിവർ സംസാരിച്ചു.കേരളത്തിലെ വിവിധ പ്രദേശങ്ങളെ കേന്ദ്രീകരിച്ച് ശാരീരികവും മാനസികവുമായ രോഗങ്ങളെ കൊണ്ട് ബുദ്ധിമുട്ടുന്നവർക്കും ജീവിത ശൈലീ രോഗങ്ങളായ പ്രമേഹം, ബ്ലഡ് പ്രഷർ, തൈറോയ്ഡ്, കൊളസ്ട്രോൾ എന്നിവയിൽ സൗജന്യ ചികിത്സാക്യാമ്പുകൾ, ബോധവൽക്കരണ ക്ലാസ്സുകൾ, വ്യായാമ പരിശീലന ക്യാമ്പുകൾ, പാചകകളരി, ലഘുലേഖ വിതരണം, കുടുംബസദസ്സുകൾ തുടങ്ങിയ പരിപാടികളാണ് കാംപയിനിൽ നടത്താൻ ഉദ്ദേശിക്കുന്നത്. കാംപയിനിൻ്റെ ലോഗോ പ്രകാശനവും എം എൽ എ നിർവഹിച്ചു.

പ്രാദേശികം

നിർമ്മിത ബുദ്ധി വികസനം അരുവിത്തുറ കോളേജിൽ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു.

അരുവിത്തുറ : അരുവിത്തുറ കോളേജിൽ  ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ നിർമ്മിത ബുദ്ധി വികസനം പ്രമേയമാക്കി അഞ്ചു ദിവസം നീണ്ടുനിന്ന ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം പൂർത്തിയായി. ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസ് ഇൻ റിസർച്ച് ആൻഡ് അക്കാഡമിക്സ് എന്ന വിഷയത്തെ ആസ്പദമാക്കി  സംഘടിപ്പിക്കപ്പെട്ട പ്രോഗ്രാമിൽ കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇരുന്നൂറിലധികം അധ്യാപകർ പങ്കെടുത്തു.നവംബർ 25 മുതൽ അഞ്ചുദിവസങ്ങളിലായി  നടത്തപ്പെട്ടപ്രോഗ്രാമിന്റെ ആദ്യ ദിനത്തിൽ കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാർ പ്രിൻസിപ്പൽ ഡോ. എം വി രാജേഷ്  എഫ് ഡി പി ഉദ്ഘാടനം ചെയ്ത് അധ്യാപകരുമായി സംവദിച്ചു. എഫ് ഡി പി യുടെ രണ്ടാം ദിനത്തിൽ ഉഴവൂർ സെൻറ് സ്റ്റീഫൻസ് കോളേജ് ലൈബ്രറിയൻ  ജാസിമുദ്ദീൻ ,എ ഐ ഇൻ റിസർച്ച് എന്ന വിഷയത്തിൽ ക്ലാസുകൾ നയിച്ചു. എഫ് ഡി പി യുടെ മൂന്നാം ദിനത്തിൽ കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജ് ഓഫ് എൻജിനീയറിങ്ങിലെ അസിസ്റ്റൻറ് പ്രൊഫസർ ഡോ.റൂബി മാത്യു , എ ഐ ടൂൾസ് ഇൻ അക്കാദമിക് എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. പ്രോഗ്രാമിന്റെ നാലാം ദിനത്തിൽ കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജ് ഓഫ് എൻജിനീയറിങ്ങിലെ അസിസ്റ്റൻറ് പ്രൊഫസർ ഡോ അമൽ എം ആർ , എ ഐ പ്രോംറ്റ്  എഞ്ചിനീയറിങ് എന്ന വിഷയത്തിൽ ക്ലാസുകൾ നയിച്ചു. പ്രോഗ്രാമിന്റെ സമാപന ദിവസം ഡോ.ഷൈലേഷ് ശിവൻ, അസിസ്റ്റൻറ് പ്രൊഫസർ കുസാറ്റ് റെസ്പോൺസിബിൾ എ ഐ ആൻഡ് ഡേറ്റാ സയൻസ് എന്ന വിഷയത്തിന്മേൽ ക്ലാസുകൾ നയിച്ചു.കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ്, കോളേജ് ബർസാർ ഫാ ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ ഐ ക്യു എ സി കോഡിനേറ്റർ ഡോ സുമേഷ് ജോർജ്, നാക്ക് കോഡിനേറ്റർ ഡോ. മിഥുൻ ജോൺ തുടങ്ങിയവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

പ്രാദേശികം

യു ഡി എഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ നാളെ കുഴിവേലിയിൽ

ഈരാറ്റുപേട്ട : നഗരസഭ കുഴിവേലി ഡിവിഷൻ ഉപതെരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാർത്ഥി റൂബിന നാസറിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നാളെ കുഴിവേലി വെട്ടിയ്ക്കൽ ഗ്രൗണ്ടിൽ തെരഞ്ഞെടുപ്പ് കൺവൻഷൻ നടക്കും. കെ പി സി സി ജന. സെക്രട്ടറി പി എ സലിം, മുസ്ലിം ലീഗ് ഇടുക്കി ജില്ലാ പ്രസിഡൻ്റ് കെ എം എ ഷുക്കൂർ  എന്നിവർ സംബന്ധിക്കുമെന്ന് യു ഡി എഫ് മണ്ഡലം ചെയർമാൻ പി എച്ച് നൗഷാദ്, കൺവീനർ റാസി ചെറിയവല്ലം എന്നിവർ അറിയിച്ചു.

പ്രാദേശികം

ഭൂജല സംരക്ഷണവും പരിപോഷണവും പൂഞ്ഞാർ കോളേജ് ശില്പശാല നടത്തി

പൂഞ്ഞാർ: കേരള സർക്കാരിൻറെ ഭൂജല വകുപ്പ് കോട്ടയം ജില്ലാ ഓഫീസും കോളേജ് ഓഫ് എൻജിനീയറിങ്ങ് പൂഞ്ഞാറും ചേർന്ന് ഭൂജല സംരക്ഷണവും പരിപോഷണവും എന്ന വിഷയത്തിൽ ഏകദിന ശില്പശാല നടത്തി. ഫലപ്രദമായ ഭൂജല സംരക്ഷണവും പരിപോഷണവും പൊതുജന പങ്കാളിത്തത്തോടുകൂടി മാത്രമേ നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ എന്ന ആശയത്തിൽ ഊന്നിയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. കോളേജിൽ നടന്ന ശില്പശാല കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ പി.ആർ. അനുപമ ഉദ്ഘാടനം ചെയ്തു. ഭൂജല വകുപ്പ് ജില്ലാ ഓഫീസർ ഉദയകുമാർ ആർ അധ്യക്ഷനായിരുന്നു. ഗവൺമെൻറ് കോളേജ് നാട്ടകം ജിയോളജി വകുപ്പ് മേധാവി പ്രൊഫ. ദിലീപ് കുമാർ പി.ജി. 'ഭൂജല സംരക്ഷണവും പരിപോഷണവും' എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ സനൽ ചന്ദ്രൻ സ്വാഗതവും കോളേജ് പ്രിൻസിപ്പാൾ ഡോ. എം.വി. രാജേഷ് ആശംസയും, ഹൈഡ്രോ ജിയോളജിസ്റ്റ് മനോജ് എം നന്ദിയും പറഞ്ഞു.