പ്രാദേശികം

വിൽപനക്ക് വെച്ച 1.5 കിലോ കഞ്ചാവ് പിടികൂടി

ഈരാറ്റുപേട്ട:തൊഴിലാളികൾക്കിടയിൽ വിൽപന നടത്താൻ വെച്ചിരുന്ന ഒന്നര കിലോ കഞ്ചാവ് പിടികൂടി. ഈരാറ്റുപേട്ട മാർക്കറ്റ് റോഡിലെ വാടക കെട്ടിടത്തിൽ താമസിക്കുന്ന കെട്ടിട നിർമാണ തൊഴിലാളിയും വെസ്റ്റ് ബംഗാൾ സ്വദേശിയുമായ ഗുരു പദ് റോയി (28) ആണ് പൊലീസിൻ്റെ വലയിൽ കുടുങ്ങിയത്. ജില്ല പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് പ്രതി പിടിയിലായത്. ഇയാളെ കഴിഞ്ഞ രണ്ടാഴ്ചയായി പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു.

ബുധനാഴ്ച രാത്രി പത്ത് മണിക്കാണ് വാടകക്ക് താമസിക്കുന്ന മുറിയിൽ നിന്നും ഗുരു പദ് റോയിയെ അറസ്റ്റ് ചെയ്തത്. മഫ്തി പൊലീസ് സാധനം വാങ്ങാനെന്ന നിലയിലാണ് ഇദ്ധേഹത്തെ സമീപിച്ചത്. വിൽപ്പന നടത്താനായി പ്ലാസിറ്റിക്ക് കവറിൽ നിറച്ച നിലയിലായിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പകൽ കെട്ടിട നിർമാണ തൊഴിലിൽ ഏർപ്പെടുകയും രാത്രി സമയങ്ങളിൽ കഞ്ചാവ് 

കച്ചവടവുമാണ് പതിവ്. മൂന്ന് വർഷമായി കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ കഞ്ചാവ് വിൽപന നടത്തീട്ടുണ്ട്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.