ഈരാറ്റുപേട്ട : ബിസിനസ്സ് അക്കൗണ്ടിംഗിനെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്ന ടാലിയുടെ അംഗീകൃത പരിശീലന കേന്ദ്രം ഈരാറ്റുപേട്ടയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA ഉദ്ഘാടനം ചെയ്തു. പ്രൈവറ്റ് ബസ്റ്റാന്റിന് സമീപമുള്ള ഇല്ലത്തുപറമ്പില്‍ ബില്‍ഡിംഗിലാണ് കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്.
വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, ബിസിനസ്സ് ഉടമകള്‍ എന്നിവര്‍ക്ക് Tally-GST കോഴ്‌സുകളും പരിശീലനവും നല്‍കുന്ന ഈ സ്ഥാപനം, പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അന്താരാഷ്ട നിലവാരമുള്ള സര്‍ട്ടിഫിക്കറ്റും നല്‍കുന്നു. Master Accountant, Tally - Essaintials , MS Office, Office Automation, GCC Vat, Advcd Excel തുടങ്ങിയ കോഴ്‌സുകളും ബിസ്സിനസ്സ് അക്കൗണ്ടിംഗ് വര്‍ക്കുകള്‍, ജിഎസ്ടി രജിസ്‌ട്രേഷന്‍, റിട്ടേണ്‍ ഫയലിംഗ്, ഐടിആര്‍ ഫയലിംഗ് തുടങ്ങിയ സേവനങ്ങളും MH Academy ക്ക് കീഴിൽ പ്രവർത്തിക്കുന്നു.മുൻസിപ്പൽ കൗൺസിലർമാർ, രാഷ്ട്രീയ-സാമൂഹിക - വിദ്യാഭ്യാസ മേഖലയിലെ പ്രമുഖർ പ്രോഗ്രാമിൽ പങ്കെടുത്തു.









