ഈരാറ്റുപേട്ട: ഇന്ത്യ- കിർഗിസ്ഥാൻ വ്യാപാര ചർച്ചയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഈരാറ്റുപേട്ട സ്വദേശിയും. ജൂലൈ 22 ന് കാർഗിസ്ഥാനിൽ നടന്ന ഇന്ത്യാ - കിർഗിസ്ഥാൻ ബിസിനസ് മീറ്റിലാണ് ഈരാറ്റുപേട്ട തെക്കേക്കര ദാറുന്നൂർ വീട്ടിൽ റാഷിദ് ഖാൻ രാജ്യത്തെ പ്രതിനിധീകരിച്ചത്.
കാർഗിസ്ഥാനിലെ ഇന്ത്യൻ എംബസിയും ആ രാജ്യത്തെ ജെ.ഐ.എ ബിസിനസ് അസോസിയേഷനും ചേർന്നാണ് സംയുക്ത ബിസിനസ് ഫോറം സംഘടിപ്പിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, സാമ്പത്തിക ബന്ധങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ ഇരു രാജ്യങ്ങളിലെയും ബിസിനസ് സംരംഭകർ പങ്കെടുത്തു.
കേന്ദ്ര വാണിജ്യ മന്ത്രാലയം സംഘടിപ്പിക്കുന്ന ഈ ബിസിനസ് മീറ്റിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ടേഴ്സ് ഓർഗനൈസേഷൻ (എഫ്.ഐ.ഇ.ഒ) പ്രതിനിധികളാണ് പങ്കെടുക്കുന്നത്. എഫ്.ഐ.ഇ.ഒ അംഗമാണ് റാഷിദ് ഖാൻ. കിർഗിസ്ഥാനിലേക്ക് കയറ്റുമതി സാധ്യത തേടുകയാണ് എഫ്.ഐ.ഇ.ഒ.കിർഗിസ്ഥാനിൽ നിന്ന് ഉസ്ബെക്കിസ്ഥാനിലെത്തിയ ഇന്ത്യൻ സംഘം ഉസ്ബെക്കിസ്ഥാനിലെ സംരംഭകരുമായി ചർച്ചകൾ നടത്തും.









