പ്രാദേശികം

ഫെയ്സ് യൂത്ത് ക്ലബ്ബ് - സിനോബി സി. തങ്കപ്പൻ പ്രസിഡൻ്റ്, നസീറ എൻ. ജനറൽ സെക്രട്ടറി,ഫൈസൽ പത്താഴപ്പടി ട്രഷറർ

ഈരാറ്റുപേട്ട : ഫെയ്സ് യൂത്ത് ക്ലബ്ബ് ഭാരവാഹികളായി ശ്രീ.സിനോബി.സി. തങ്കപ്പൻ (പ്രസിഡൻ്റ്) ശ്രീമതി.നസീറ.എൻ (ജനറൽ സെക്രട്ടറി) ശ്രീ.ഫൈസൽ പത്താഴപ്പടി (ട്രഷറർ)ശ്രീ. മാഹീൻ മറ്റക്കാട്, ശ്രീ.നാഫി മാളിയേക്കൽ (വൈസ് പ്രസിഡൻ്റ്മാർ) ശ്രീ. ഷിബു മൾബറി, ഫാത്വിമ അലി (ജോ.സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു. 

ഫൈൻ ആർട്ട്സ് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ്) ഓഫീസ് ഹാളിൽ ചേർന്ന യോഗത്തിൽ ഫെയ്സ് ജനറൽ സെക്രട്ടറി ശ്രീ. ഹാഷിം ലബ്ബ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഫെയ്സ് പ്രസിഡൻ്റ് ശ്രീ.കെ.പി.എ. നടയ്ക്കൽ , സാഹിത്യ വേദി പ്രസിഡൻ്റ് ശ്രീ.ജാഫർ കെ.എം, സാഹിത്യവേദി സെക്രട്ടറി ശ്രീ. പി.പി.എം നൗഷാദ്, വിമൻസ് ക്ലബ്ബ് സെക്രട്ടറി ശ്രീമതി. റസീന ജാഫർ, ഫെയ്സ്സെക്രട്ടറി  ശ്രീമതി. താഹിറ താഹ എന്നിവർ സംസാരിച്ചു.ഫെയ്സിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാലാമത്തെ ഘടകമാണ് യുത്ത് ക്ലബ്. വുമൻസ് ക്ലബ്, ലിറ്റററി ക്ലബ്, മ്യൂസിക് ക്ലബ് തുടങ്ങിയയാണ് മറ്റു ഘടകങ്ങൾ