പിണറായി ആഭ്യന്തര വകുപ്പ് ഒഴിയണം - യൂത്ത് ലീഗ്
ഈരാററുപേട്ട-പോലീസ് വകുപ്പിൽ വഴിവിട്ട പ്രവണതകൾ ഉന്നത തലങ്ങളിൽ പോലും വ്യാപകമായിട്ടും അവരെയൊക്കെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. മാഹിൻ ആവശ്യപ്പെട്ടു. പോലീസ് മാഫിയ ബന്ധത്തിനു കുട പിടിക്കുന്ന പിണറായി ഭരണത്തിനെതിരെ യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട മുനിസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റി നടത്തിയ പോലിസ് സ്റ്റേഷൻ മാർച്ച് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ.വി.പി. നാസർ ആ മുഖപ്രസംഗം നടത്തി. മുനിസിപ്പൽ പ്രസിഡന്റ് യഹ് യ സലിം , ജന.സെക്രട്ടറി ഷിഹാബ് കാട്ടാമല, ട്രഷറർ സനിർ ചോക്കാട്ടിൽ, നേതാക്കളായ കെ.എ. മുഹമ്മദ് ഹാഷിം, വി.എം. സിറാജ്, പീർ മുഹമ്മദ് ഖാൻ, വി.പി. മജീദ്, റാസി ചെറിയ വല്ലം, അബ്സാർ മുരിക്കോലി, ലത്തീഫ് കെ.എച്ച്, റാസി പുഴക്കര ,മാഹിൻ വി.ഐ അമീൻപിട്ടയിൽ, മുനിർ ഹുദാ, അസീസ് പത്താഴപ്പടി, നിസാർ കൊടിത്തോട്ടം. സക്കീർ, തൻസിം എൻ.എ., അൻവർ മുരിക്കാ ലി, ഷെഫിഖ് കൂവപ്പള്ളി, നവാസ് കീരിയാ തോട്ടം, നാസിം കോന്നച്ചാടം, അബ്ദുല്ലാ മുഹ്സിൽ, ആശിഖ് അസീസ് നേതൃത്വം നൽകി