വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

സമസ്ത,പണ്ഡിത സംഗമം നാളെ,

ഈരാറ്റുപേട്ട :സമസ്ത കേരള ജംഇയ്യത്തുൽ ഉലമ  കോട്ടയം ജില്ലാ പണ്ഡിത സംഗമം നാളെ ഈരാറ്റുപേട്ട പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ നടക്കും. കാലികമായ സമസ്യകൾ പഠന വിധേയമാക്കി കർമശാസ്ത്ര വിധിക്ക് അനുസൃതമായി വിശദീകരണംനൽകുകയും, വികലമായ കൗമാരമനസുകൾക്ക് ദിശാബോധം നൽകി സാംസ്‌കാരിക സൗഹൃദം വളർത്തുക എന്ന ലക്ഷ്യത്തോടെയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ പങ്കെടുപ്പിച്ചു ഉച്ചക്ക് 2 മണി മുതൽ ആരംഭിക്കുന്ന സംഗമം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ എസ് എം റഫീഖ് അഹ്‌മദ്‌ സഖാഫി ഉൽഘാടനം ചെയ്യും.എ കെ അബ്ദുറഹ്മാൻ മുസ്‌ലിയാർ അധ്യക്ഷത വഹിക്കും.രണ്ട് സെഷനുകളിലായി  'ഇമാമത്ത് ' സമസ്ത'എന്നീ വിഷയങ്ങളിൽ പഠനങ്ങൾ നടക്കും. ക്‌ളാസുകൾക്ക് യഥാക്രമം സമസ്ത കേന്ദ്ര മുശാവറ അംഗം പി എസ് കെ മൊയ്‌ദു ബാഖവി മാടവന,  സമസ്ത ജില്ലാ പ്രസിഡന്റ്  അബ്ദുൽ അസീസ് സഖാഫി എന്തായാർ,  തുടങ്ങിയവർ നേതൃത്വം നൽകും. അബ്ദുൽ ലത്തീഫ് മുസ്‌ലിയാർ അപ്പാഞ്ചിറ, സഅദുദ്ധീൻ അൽ ഖാസിമി, അബ്ദുസ്സലാം ബാഖവി,അൻവർ മദനി, മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി വി എച് അബ്ദുറഷീദ് മുസ്‌ലിയാർ,  എസ് വൈ എസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ ലബീബ് സഖാഫി,സെക്രട്ടറി സിയാദ് അഹ്സനി, എസ് ജെ എം പ്രസിഡന്റ് താഹ മുസ്‌ലിയാർ, അബ്ദുറഹ്മാൻ സഖാഫി സംസാരിക്കും. സമസ്ത സെക്രട്ടറി പിഎം അനസ് മദനി സ്വാഗതവും, ഹാരിസ് സഖാഫി കോട്ടയം നന്ദിയും അറിയിക്കും.

പ്രാദേശികം

അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ വ്യക്തിത്വ വികസന കളരി.

ഈരാറ്റുപേട്ട: വിദ്യാർത്ഥികളുടെ വ്യക്തിത്വവികാസവും ശോഭനമായ ഭാവിയും ലക്ഷ്യം വച്ച് അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് ബിക്കോം സെൽഫ് ഫിനാൻസ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ വ്യക്തിത്വ വികസന കളരിയും കരിയർ ഓറിയൻ്റേഷൻ സെമിനാറും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം സമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയും വ്യക്തിത്വ വികസന പരിശീലകയുമായ നിഷാ ജോസ് കെ മാണി നിർവഹിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് കോളേജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട്, ബിക്കോം സെൽഫ് ഫിനാൻസ് വിഭാഗം മേധാവി പി സി. അനീഷ് അദ്ധ്യാപകരായ റെയ്സാ ജോർജ്, ബേബി ജോർജ് എന്നിവർ സംസാരിച്ചു.

പ്രാദേശികം

കാരയ്ക്കാട് സ്കൂളിൽ ചന്ദ്രിക അറിവിൻ തിളക്കം പദ്ധതിക്ക് തുടക്കമായി.

ഈരാറ്റുപേട്ട .കാരയ്ക്കാട് എം.എം എം.യു.എം യു പി.സ്കൂളിൽ ചന്ദ്രിക അറിവിൻ തിളക്കം പദ്ധതിക്ക് സ്കൂൾ മാനേജരും മുസ്ലിം ലീഗ് ജില്ലാ ട്രഷറുമായ കെ.എ.മുഹമ്മദ് അഷറഫ് ചന്ദ്രിക പത്രത്തിൻ്റെ കോപ്പി സ്കൂൾ ഹെഡ്മിസ്ട്രസ് വി കെ.സമീനാ യ്ക്ക് നൽകി  ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡൻ്റ് ഒ.എ.ഹാരിസ്, വൈസ് പ്രസിഡൻ്റ് അസീസ് പത്താഴപ്പടി, സ്കൂൾ ലീഡർ  ഫാത്തിമ സിനാജ് . ബിസ്നി  സെബാസ്റ്റിൻ ടീച്ചർ, ചന്ദ്രിക റിപ്പോർട്ടർ പി.എ.എം.ഷെരീഫ് എന്നിവർ പങ്കെടുത്തു.

പ്രാദേശികം

സർക്കാരിൻ്റെ അനാസ്ഥ മൂലം ഈരാറ്റുപേട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് വൻ വാടക കുടിശിഖ

ഈരാറ്റുപേട്ട .വടക്കേക്കരയിൽ ഒരു കെട്ടിടത്തിലെ  മുന്നാം നിലയിൽ  15912 രൂപ മാസവാടകയ്ക്ക്   പ്രവർത്തിക്കുന്ന ഈരാറ്റുപേട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് 77 മാസത്തെ വാടക കുടിശിഖ 12,25,224 (പന്ത്രണ്ട് ലക്ഷത്തി ഇരുപത്തി അയ്യായിരത്തി ഇരുനൂറ്റിപതിനാല് )രൂപ നൽകാനുണ്ടെന്ന്  ജനകീയ വികസന ഫോറം പ്രസിഡൻ്റ് പൊന്തനാൽ ഷെരീഫിന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും ലഭിച്ച വിവരാവകാശ മറുപടിയിൽ പറയുന്നു.  ഈരാറ്റുപേട്ടയിലെ എട്ട് ഓളം സർക്കാർ ഓഫീസുകൾ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇതിൽ ഭൂരിപക്ഷം ഓഫീസുകളും വാടക കുടിശിഖയിനത്തിൽ കെട്ടിട ഉടമകൾക്ക് വൻതുക നൽകാനുണ്ട്.   2022 ലെ  സംസ്ഥാന ബഡ്ജറ്റിൽ ഈരാറ്റുപേട്ട യിൽ മിനി സിവിൽ സ്റ്റേഷൻ പണിയാൻ 10 കോടി രൂപ വകയിരുത്തീയിരുന്നു. മിനി സിവിൽ സ്റ്റേഷനായി കോട്ടയം ജില്ലാ കളക്ടർ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷന് സമീപത്തെ ഒരു ഏക്കർ സർക്കാർ  പറംമ്പോക്ക് ഭൂമി കണ്ടെത്തി 2022 ൽ തന്നെ സർക്കാരിന് പ്രോപ്പോസൽ സമർപ്പിച്ചിരുന്നതാണ്. എന്നാൽ ഈ  നിർദ്ദേശത്തെ  വസ്തുതാപരമല്ലാത്ത റിപ്പോർട്ട്  നൽകി ഇവിടെ സിവിൽ സ്റ്റേഷൻ നിർമ്മാണത്തെ പൊലീസ്  വകുപ്പ് എതിർക്കുകയാണ് ഉണ്ടായത്. ഈ വിഷയം പൂഞ്ഞാർ എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തി ങ്കൽ പല പ്രാവശ്യം നിയമസഭയിൽ ഉന്നയിച്ചതാണ്. എന്നാൽ രണ്ട് മാസം മുമ്പ് മുഖ്യമന്ത്രി വിളിച്ച ഉന്നത ഉദ്യോഗസ്ഥന്മാരുടെ യോഗത്തിൽ വെച്ച് അര ഏക്കർ സ്ഥലം മിനി സിവിൽ സ്റ്റേഷന് അനുവദിക്കാമെന്ന് ആഭ്യന്തര വകുപ്പ് സമ്മതിക്കുകയും ചെയ്തു. മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിൻ്റെ പ്രാരംഭ നടപടികൾ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. ഈരാറ്റുപേട്ടയിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് നടപടികൾ ആരംഭിക്കാൻ മുന്ന് വർഷം വരെ കാത്തിരിക്കേണ്ടി വന്നത് സർക്കാർ വകുപ്പുകളുടെ  എകോപനമില്ലായ്മയും ഇതുമൂലം സർക്കാരിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടെന്നും ജനകീയ വികസന ഫോറം പ്രസിഡൻറ് പൊന്തനാൽ ഷെരീഫും സെക്രട്ടറി ഹസീബ് വെളിയത്തും ആരോപിച്ചു.

പ്രാദേശികം

ടീം എമർജൻസി പ്രവർത്തന ഫണ്ട് സമാഹരണത്തിനായി ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു

ഈരാറ്റുപേട്ട: ടീം എമർജൻസി പ്രവർത്തന ഫണ്ട് സമാഹരണത്തിനായി ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു. വയനാട് ദുരന്തത്തിന്റെ പാശ്ചാത്തലത്തിൽ കേരള സർക്കാരിന്റെ നിർദ്ദേശമനുസരിച്ച് ആഘോഷങ്ങൾ ഒഴിവാക്കുക എന്നുള്ളതിനാൽ ടീം എമർജൻസി പ്രവർത്തന ഫണ്ടിനു വേണ്ടി നടത്തുന്ന രണ്ടാമത് മത്സര വള്ളംകളി മാറ്റിവെച്ചാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചത്.  ടീമിന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് വേണ്ടി സെപ്റ്റംബർ 12 വ്യാഴാഴ്ച നടത്തുന്ന ബിരിയാണി ചലഞ്ചിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.  

പ്രാദേശികം

പഴേരി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ അഞ്ചാമത് ഷോറൂം ഈരാറ്റുപേട്ടയിൽ പ്രവർത്തനം ആരംഭിക്കുന്നു

ഈരാറ്റുപേട്ട ; പഴേരി ഗോൾഡ് ഈരാറ്റുപേട്ടയിൽ പഴേരി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ അഞ്ചാമത് ഷോറൂം ഈരാറ്റുപേട്ടയിൽ പ്രവർത്തനം ആരംഭിക്കുന്നു നവംബറിൽ ഉദ്ഘാടനം ചെയ്യുന്ന ഷോറൂമിന്റെ ഓഫീസ് പ്രവർത്തനം ഇന്നലെ ആരംഭിച്ചു ഓഫീസ് ഉദ്ഘാടനം പഴേരി ഗ്രൂപ്പ് എംഡി അബ്ദുൽ കരീം നിർവഹിച്ചു.തുടർന്ന്നടന്ന ബിസിനസ് മീറ്റ്  വ്യാപാരി വ്യവസായി ഏകോപന സമിതി ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡണ്ട് എഎംഎ ഖാദർ ഉദ്ഘാടനം ചെയ്തു.ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് മുഹമ്മദ് സക്കീർ മുഹമ്മദ് നദീർ മൗലവി സുബൈർ മൗലവി എന്നിവർ ആശംസകൾ നേർന്നു പഴയരി ഗോൾഡ് ഡയറക്ടർമാരായ നിഷാന്ത് തോമസ്, അബ്ബാസ് മാഷ് ,ബിനീഷ് പി, നിസാർ പഴേരി, രാജേഷ് ശർമ, ഡാനി ഡേവിസ്, അഡ്വ.വി.പി.നാസർ, അനസ് തെക്കേക്കര, നഗരസഭ കൗൺസിലർമാർ, വ്യാപാരി വ്യവസായി ഭാരവാഹികൾ, മഹല്ല് ഭാരവാഹികൾ, വിവിധ സംഘടന നേതാക്കൾ സംബന്ധിച്ചു വീഡിയോ കാണാം ; https://www.facebook.com/share/v/cDGB9mkfHAdxWSvL/?mibextid=qi2Omg  

പ്രാദേശികം

ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡ് മാലിന്യ വിമുക്തമാക്കുക.. AITUC മോട്ടോർ തൊഴിലാളി യൂണിയൻ

ഈരാറ്റുപേട്ട .കക്കൂസ് മാലിന്യം അടക്കം പൈപ്പ് പൊട്ടി പടരുന്ന മലിനജലം നിരന്നു ഒഴുകുന്ന ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ മനുഷ്യർക്ക് കാലുകുത്താൻ പറ്റാത്ത അവസ്ഥ അടിയന്തരമായി പരിഹരിച്ച് മാലിന്യവിമുക്തമാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രൈവറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ AITUC യുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡിൽ ധർണ സമരം നടത്തി യൂണിയൻ ജില്ലാ ട്രഷറർ എം എം മനാഫിന്റെ അധ്യക്ഷതയിൽ നടന്ന സമരത്തിന് നൗഫൽ ഖാൻ സ്വാഗതം പറഞ്ഞു.യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി എം ജി ശേഖരൻ സമരം ഉദ്ഘാടനം ചെയ്തു സഖാക്കൾ. AIYF. ജില്ലാ സെക്രട്ടറി.ശമ്മാസ് ലത്തീഫ്. കെ ഐ നൗഷാദ്.കെ എസ് നൗഷാദ് . ടിപി ബിജിലി ഇ പി സുനീർ. കെ കെ അജ്മൽ.ok നവാസ് തുടങ്ങിയവർ പ്രസംഗിച്ചു

പ്രാദേശികം

സോഫിയാ ഫിസിക്സ് വിജ്ഞാന വിനമയ പരിപാടിയുമായി അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ്

അരുവിത്തുറ : ദേശീയ ബഹിരാകാശ വാരാചരണത്തോടനുബന്ധിച്ച് അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് ഫിസിക്സ് ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി സോഫിയാ ഫിസിക്സ് വിജ്ഞാന വിനിമയ ക്യാംപയിൻ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് നിർവഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു അനി ജോൺ ഐക്യു ഏ സി കോഡിനേറ്റർ ഡോ സുമേഷ് ജോർജ്. ഫിസിക്സ് വിഭാഗം മേധാവി ഡോ സന്തോഷ്കുമാർ ആർ ഫിസിക്സ് വിഭാഗം അദ്ധ്യാപകരായ ബിറ്റി ജോസഫ് നിഷാ ജോസഫ് ഡാനാ ജോസ് മരിയാ ജോസ് അരുവിത്തുറ സെന്റ് ജോർജസ് ഹയർ സെക്കൻ്ററി സ്കൂൾ അദ്ധ്യാപകരായഅനിൽ രാജൻ സിന്ധു ചെറിയാൻ എന്നിവർ സംസാരിച്ചു. ക്യാംപയിൻ്റെ ഭാഗമായി പ്രപഞ്ചശാസ്ത്ര അത്ഭുതങ്ങൾ, ഭൗതികശാസ്ത്രം എന്നീ വിഷയങ്ങളിൽ ക്ലാസ്സുകൾ നടന്നു. തുടർന്ന് ബഹിരാകാശയാന യാത്ര വീഡിയോ പ്രദർശനം, പ്രശ്നോത്തരി തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു.