പ്രാദേശികം

പ്രതിഷേധയോഗം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട :കേരളത്തിന് അരി നിഷേധിക്കുന്ന കേന്ദ്രസർക്കാരിന്റെ നിലപാടിനെതിരെ കർഷക തൊഴിലാളി യൂണിയൻ പൂഞ്ഞാർ ഏരിയ കമ്മിറ്റി പ്രതിഷേധയോഗം ഈരാറ്റുപേട്ട കടുവ മൂഴിയിൽ സംഘടിപ്പിച്ചു പ്രതിഷേധ യോഗത്തിന്, കർഷക തൊഴിലാളി യൂണിയൻ ഏരിയ കമ്മിറ്റിയുടെ പ്രസിഡണ്ട് സഖാവ് ബിനോയി മാത്യു അധ്യക്ഷനായി കമ്മിറ്റിയുടെ സെക്രട്ടറി സഖാവ് ടി എസ് സിജു സ്വാഗതവും കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സഖാവ് അഡ്വക്കേറ്റ്VN ശശിധരൻ ഉദ്ഘാടനവും ഈരാറ്റുപേട്ട മുനിസിപ്പൽ കൗൺസിലർ സഖാവ് സജീർ ഇസ്മായിൽ അഭിവാദ്യവും ചെയ്തു

ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ സെക്രട്ടറി ടി എം ലൈല നന്ദിയും അർപ്പിച്ച് സംസാരിച്ചു. യോഗത്തിൽ യൂണിയൻ ജില്ലാ കമ്മിറ്റി അംഗം സഖാവ് ബിന്ദു സുരേന്ദ്രൻ തലപ്പലം ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറി കർഷകത്തൊഴിലാളി യൂണിയൻ നേതാവുമായ സഖാവ് കെ കെ സാബു യൂണിയൻ ഏരിയ കമ്മിറ്റി അംഗമായ സഖാവ് പി കെ രാജമ്മ യൂണിയൻ ഏരിയ കമ്മിറ്റി അംഗം സഖാവ് ഐഷാ സക്കീർ യൂണിയൻ ഏരിയ കമ്മിറ്റി അംഗമായ സഖാവ് പി വി തങ്കച്ചൻ യൂണിയന്റെ ഏരിയ കമ്മിറ്റിയുടെ ട്രഷററായ ടി ആർ ബാലാജി പാർട്ടിയുടെ ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി അംഗം അബ്ദുസ്സലാം വാണിയപ്പുര ബ്രാഞ്ച് സെക്രട്ടറി സഖാവ് കബീർ യൂണിയന്റെ പ്രവർത്തകർ എന്നിവർ പങ്കെടുത്തു