ഈരാറ്റുപേട്ട : എത്ര പരാതി പറഞ്ഞാലും പ്രശ്നം പരിഹരിക്കാനുള്ള യാതൊരു നീക്കവും നടത്താതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് കെ.എസ്.ഇ.ബി. ഈ അനാസ്ഥ തുടരുന്നത് കാരണം സെക്ഷനിലെ നൂറ് കണക്കിന് ഉപഭോക്താക്കളാണ് ബുദ്ധിമുട്ടുന്നത്. ഏതെങ്കിലും ഒരു ട്രാൻസ്ഫോമറിന് കീഴിൽ ചെറിയൊരു അപകടം ഉണ്ടായാൽ പ്രദേശത്തുള്ള എല്ലാ ട്രാൻസ്ഫോമറുകളും മണിക്കുറുകൾ ഓഫാക്കി ഇടുന്ന നടപടിയാണ് കെ.എസ്.ഇ.ബി ആവർത്തിക്കുന്നത്.
ചൊവ്വാഴ്ച പുലർച്ചെ ഇളപ്പുങ്കലിൽ ഉണ്ടായ വാഹന അപകടത്തിൽ പോസ്റ്റ് ഒടിഞ്ഞതിനെ തുടർന്ന് 8 ട്രാൻട്രാൻസ്ഫോമറുകൾ 10 മണിക്കൂറാണ് നിശ്ചലമായത്. മീനച്ചിൽ പ്ലൈവുഡ്, പർവിൻ പർദ്ദ, മാതാക്കൽ, അജ്മി ഹയ്യ, ഈലക്കയം, പേഴുംകാട്, അജ്മി, കെ.കെ, ഇളപ്പുങ്കൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിലാണ് വൈദ്യുതി മുടങ്ങിയത്. ഇതു കാരണം നൂറ് കണക്കിന് കുടുംബ ങ്ങൾ, വിവിധ കമ്പനികൾ, സ്കൂളുകൾ എന്നിവയുടെ പ്രവർത്തനങ്ങളാണ് താളം തെറ്റിയത് .
പ്രധാനമായും ട്രാൻസ്ഫോമറുകൾക്ക് ഇടയിൽ എ.ബി ലിങ്കുകൾ സ്ഥാപിക്കാത്തതാണ് ഇത്തരം സന്ദർഭങ്ങളിൽ കരണ്ട് പോകാനുള്ള പ്രധാന കാരണം. എ.ബി ലിങ്ക് ഘടിപ്പിച്ച് സപ്ലെ സുധാര്യ മാക്കണമെന്ന് ആവിശ്യപ്പെട്ടാൽ വിചിത്രവാദങ്ങൾ പറഞ്ഞ് അധികൃതർ ഒഴിവാകാറാണ് പതിവ്. ഇടക്ക് ഇടക്ക് ഉണ്ടാകുന്ന കരണ്ട് പോക്കിന് ശ്യാശ്വത പരിഹാരം ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.









