ഈരാറ്റുപേട്ട: പുത്തൻപള്ളി മുസ്‌ലിം ജമാഅത്ത് ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ്ടു, സി.ബി. എസ്.സി, ഐ.സി.എസ്.ഇ , പത്ത് പന്ത്രണ്ട്, പൊതു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്, എവൺ,നേടിയ വിദ്യാർത്ഥികളെ അവാർഡ് നൽകി ആദരിയ്ക്കുന്നു. ഇതോടൊപ്പം ഈ കഴിഞ്ഞ മദ്റസാ പൊതു പരീക്ഷകളിലെ റാങ്ക് ജേതാക്കളെയും , ഹിഫ്ള് പൂർത്തിയാക്കിയവരെയും ആദരിയ്ക്കും. രക്ഷിതാക്കൾ മഹല്ല ഗങ്ങളായിരിക്കണം. അർഹരായവരുടെ യോഗ്യതാ സർട്ടിഫിക്കറ്റിൻ്റെ പകർപ്പ്, ഫോട്ടോ, പൂർണ്ണ മേൽവിലാസം എന്നിവ ഈ മാസം പതിനഞ്ചാം തീയ്യതിക്കകം ജമാഅത്ത് ഓഫീസിൽ എത്തിക്കണമെന്ന് ജമാഅത്ത് ജന:സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9447267089,8089 196513 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
പ്രാദേശികം









