പ്രാദേശികം

ബഷീർ അനുസ്മരണവും ഫെയ്സ് ലൈബ്രറി ഉദ്ഘാടനവും നാളെ

ഈരാറ്റുപേട്ട: ഫൈൻ ആർട്ട്സ് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ്) യുടെ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും ഫെയ്സ് ലൈബ്രറിയുടെ ഉദ്ഘാടനവും നാളെ വൈകുന്നേരം മൂന്നിന് ഫെയ്സ് ഹാളിൽ നടക്കും.പ്രമുഖ സാഹിത്യകാരൻ രവി പുലിയന്നൂർ ലൈബ്രറി ഉദ്ഘാടനം ചെയ്യും.

അനുസ്മരണ സമ്മേളനം ഡയറക്ടർ സക്കീർ താപി ഉദ്ഘാടനം ചെയ്യും. ഫെയ്സ് പ്രസിഡന്റ് കെ.പി.എ. നടക്കൽ അധ്യക്ഷത വഹിക്കും. സാഹിത്യകാരൻമാരായ എസ്.എഫ്. ജബ്ബാർ, എം.എസ്.എ. റസ്സാഖ്, കെ.എം. ജാഫർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിക്കും.ഫെയ്സ് ജനറൽ സെക്രട്ടറി ഹാഷിം ലബ്ബ, സാഹിത്യ വേദി ജനറൽ സെക്രട്ടറി പി.പി.എം. നൗഷാദ്, വനിതാവേദി പ്രസിഡന്റ് മുദുലാ നിഷാന്ത്, സംഗീതവേദി പ്രസിഡന്റ് കെ.എം. ഷബീർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിക്കും.