ഈരാറ്റുപേട്ട: പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാപകമായ മോഷണവും മോഷണ ശ്രമവും നടന്നിട്ടും പൊലീസിൻ്റെ നിസംഗത തുടരുകയാണ്. വേണ്ടത്ര അന്വേഷണം നടത്താനോ കുറ്റക്കാരെ കണ്ടെത്താനോ പൊലീസിന് കഴിയുന്നില്ല.
കഴിഞ്ഞ രണ്ട് മാസമായി ഈ മേഖലയിൽ പകലും രാത്രിയിലുമായി മോഷണങ്ങളുടെ പരമ്പര തന്നെയാണ് നടക്കുന്നത്. വ്യാപകമായി മോഷണം നടന്നിട്ടും ജനമൈത്രി പോലീസും കാര്യമായി ഇടപെടുന്നില്ലന്ന പരാതി വ്യാപകമാണ്.ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപെടുമ്പോൾ തദ്ദേശ സ്ഥാപനങ്ങൾ മുഖേന ജന ജാഗ്രത സമിതികൾ രൂപീകരിക്കുകയും ജനകീയമായി തന്നെ പൊലീസ് പെട്രോളിങ്ങ് ശക്തമാക്കുകയും ചെയ്യേണ്ടതാണ്. എന്നാൽ അത്തരത്തിലുള്ള ഒരു നീക്കവും നടക്കുന്നില്ല.കൺട്രോൾ റൂം വെഹിക്കിൾ ഉൾപ്പടെ രണ്ട് പൊലിസ് വാഹനങ്ങൾ സ്റ്റേഷനിൽ ഉണ്ടങ്കിലും പെട്രോളിങ്ങ് കാര്യക്ഷമമല്ല. രാത്രികാലങ്ങളിൽ ടൗണുകളിൽ മാത്രം മിന്നൽ സന്ദർശനം നടത്തി മടങ്ങി പോകാറാണ് പൊലീസ് പതിവ്.ഉൾപ്രദേശങ്ങളിലേക്ക് പൊലീസ് പെട്രോളിങ്ങ് ഇല്ലന്ന് തന്നെ പറയാം.
പൂഞ്ഞാർ,തീക്കായി, തലപ്പലം ഞണ്ട് കല്ല്, മേശരിപടി പോലുള്ള ഉൾ പ്രദേശങ്ങളിലാണ് കൂടുതലും മോഷണം നടക്കുന്നത്.
കഴിഞ്ഞയാഴ്ച തീക്കായി ടൗണിൽ ഒരു രാത്രി തന്നെ ആറിലധികം സ്ഥാപനങ്ങളിൽ മോഷണ ശ്രമം നടന്നു. എല്ലാ കടകളുടെയും പൂട്ട് പൊട്ടിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. ജൻ ഔഷധി മെഡിക്കൽ ഷോപ്പിൽ നിന്നും മുപ്പതിനായിരം രൂപയും നീതി മെഡിക്കൽ ഷോപ്പ് ഉൾപ്പടെയുള്ള സ്ഥാപനങ്ങളിൽ നിന്ന് വിലപ്പെട്ട സാധനങ്ങളും കളവ് പോയി. പ്രദേശത്തെ ക്യാമറകളിലെല്ലാം മോഷ്ടാവിൻ്റെ ചിത്രം കിട്ടിയിട്ടുണ്ട്.മുഖം മൂടി കെട്ടി ശരീരം മുഴവൻ മറയുന്ന വസ്ത്രവും ധരിച്ചാണ് രാത്രികാലങ്ങളിൽ മോഷ്ടാവ് എത്തുന്നത് .മോഷണത്തിൻ്റെ രംഗങ്ങൾ ആദ്യാവസാനംസി.സി.ടി.വിയിൽ നിന്ന് ലഭിച്ചാലും പ്രതിയിലേക്ക് എത്തിചേരാൻ പൊലിസിന് കഴിയുന്നില്ല.മാത്രമല്ല. പ്രതിയെ കണ്ട് എത്തേണ്ട ഉത്തരവാദിത്വം കൂടി നാട്ടുകാരുടെ ആവശ്യമായി മാറിയിരിക്കുകയാണ്.സ്റ്റേഷനിൽ നൽകുന്ന പരാതി വാങ്ങി വെക്കുന്നതല്ലാതെ കേസ് രജിസ്റ്റർ ചെയ്യാനോ കൃത്യമായി കൈപറ്റ് രസീത് കൊടുക്കാനോ തുടരന്വേഷണം നടത്തി പ്രതികളെ പിടിക്കാനോ പൊലീസ് തയ്യാറാകുന്നില്ല. സാമുഹ്യ വിരുദ്ധരുടെ ശല്യം കാണിച്ച് പരാതിപെട്ടാലും ഇത് തന്നെയാണ് അവസ്ഥ. തീക്കോയി ഞണ്ട് കല്ല് ഭാഗത്ത് രാത്രി സമയങ്ങളിൽ വീടിൻ്റെ പരിസരത്ത് കൂടി കറങ്ങി നടക്കുന്ന യുവാവിനെ നാട്ടുകാരാണ് പിടിച്ച് പൊലിസിന് കൈമാറിയത്. പകൽ സമയങ്ങളിൽ പോലുംവ്യാപാര സ്ഥാപനങ്ങളിലെതട്ടിപ്പ് ദൈനം ദിനം വാർത്തയാണ്. ഉടമയില്ലാത്ത സമയത്ത് പരിചയം നടിച്ച് എത്തി ജീവനക്കാരിൽ നിന്നും പണം അപഹരിക്കുന്ന തട്ടിപ്പ് ഏറെ കാലമായി നടക്കുന്നുണ്ട്. കോഴി കടകളിലും പലചരക്ക് കടകളിലും എത്തി കൂടുതൽ സാധനങ്ങൾ ഓഡർ ചെയ്തിട്ട് തൊട്ടടുത്ത സ്ഥാപനത്തിൽ കൊടുക്കാനാണന്ന് പറഞ്ഞ് ആയിരവും രണ്ടായിരവും ഒക്കെ വാങ്ങി മുങ്ങുന്ന വിരുതൻമാരും ഇതിനിടയിലുണ്ട്. തട്ടിപ്പുകാരെ കണ്ടുപിടിക്കുന്ന വിഷയത്തിൽ പൊലീസ് അൽപം കൂടി ജാഗ്രത പാലിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ;https://chat.whatsapp.com/EfJGdFe7MHp53KysBDBVuI
ഇ ന്യൂസിന്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക : https://www.facebook.com/enewsliveofficial?mibextid=ZbWKw