വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

വയർമാൻ അസോസിയേഷൻ ജനറൽബോഡിയും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും

ഈരാറ്റുപേട്ട: കേരള ഇലക്ട്രിക് കോൺട്രാക്റ്റേഴ്‌സ് & സൂപ്പർവൈസേഴ്‌സ് വയർമാൻ അസോസിയേഷൻ ജനറൽബോഡിയും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. ഈരാറ്റുപേട്ട വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ താലൂക്ക് പ്രസിഡന്റ് മുഹമ്മദ് നിസ്സാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ പ്രസിഡൻറ് റഫീഖ് അമ്പഴ ത്തിനാൽ ഉദ്ഘാടനം ചെയ്തു. മാഹിൻ മുരിക്കോലി സ്വാഗതം പറഞ്ഞു.  സിറാജ് പുളിക്കിൽ, ഉനൈസ് എന്നിവർ സംസാരിച്ചു.  പുതിയ ഭാരവാഹികളായി മുഹമ്മദ് നിസാർ (മുഖ്യരക്ഷാധികാരി), അജിത്ത് കുമാർ കെ.എം (പ്രസിഡന്റ്), വിജയ് എസ് (ജനറൽ സെക്രട്ടറി), താഹ  കുന്നറാംകുന്നേൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ബിനോയി മേലുകാവ് മറ്റം (വൈസ്. പ്രസി), സനീഷ് അമ്പാറ (ജോ. സെക്ര), എക്സിക്യൂട്ടീവ് അംഗങ്ങളായി സുരേഷ്, യദു ശ്രീജിത്ത്, അനുരാഗ് ജോബി, മാഹിൻ, സരീഷ്, റമീസ്, അഖിൽ, അനസ്, അനൂബ് എന്നിവരെയും തെരഞ്ഞെടുത്തു.  മാഹിൻ പി.എസ് നന്ദി പറഞ്ഞു.

പ്രാദേശികം

മാവടിയിൽ ആഘോഷമായി വെയിറ്റിംഗ് ഷെഡ് ഉദ്ഘാടനം ചെയ്തു

തീക്കോയി: വാഗമൺ റൂട്ടിൽ മാവടിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ആഘോഷമായി. പൂഞ്ഞാർ എം.എൽ.എ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കലാണ് ഉദ്ഘാടനം നിർവഹിച്ചത്. എം.എൽ.എയുടെ ആസ്തവികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ചാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത്. ഗ്രാമീണ മേഖലയായ ഇവിടെ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാതിരുന്നതുമൂലം പ്രദേശവാസികൾ വലിയ ബുദ്ധിമുട്ടിൽ ആയിരുന്നു. ഉദ്ഘാടന യോഗത്തിൽ വാർഡ് മെമ്പർ രതീഷ് പി.എസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം അമ്മിണി തോമസ്, മുൻ പഞ്ചായത്ത് അംഗം സണ്ണി എബ്രഹാം, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ റീത്താമ്മ എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

ഫെയ്സ് യൂത്ത് ക്ലബ്ബ് - സിനോബി സി. തങ്കപ്പൻ പ്രസിഡൻ്റ്, നസീറ എൻ. ജനറൽ സെക്രട്ടറി,ഫൈസൽ പത്താഴപ്പടി ട്രഷറർ

ഈരാറ്റുപേട്ട : ഫെയ്സ് യൂത്ത് ക്ലബ്ബ് ഭാരവാഹികളായി ശ്രീ.സിനോബി.സി. തങ്കപ്പൻ (പ്രസിഡൻ്റ്) ശ്രീമതി.നസീറ.എൻ (ജനറൽ സെക്രട്ടറി) ശ്രീ.ഫൈസൽ പത്താഴപ്പടി (ട്രഷറർ)ശ്രീ. മാഹീൻ മറ്റക്കാട്, ശ്രീ.നാഫി മാളിയേക്കൽ (വൈസ് പ്രസിഡൻ്റ്മാർ) ശ്രീ. ഷിബു മൾബറി, ഫാത്വിമ അലി (ജോ.സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.  ഫൈൻ ആർട്ട്സ് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ്) ഓഫീസ് ഹാളിൽ ചേർന്ന യോഗത്തിൽ ഫെയ്സ് ജനറൽ സെക്രട്ടറി ശ്രീ. ഹാഷിം ലബ്ബ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഫെയ്സ് പ്രസിഡൻ്റ് ശ്രീ.കെ.പി.എ. നടയ്ക്കൽ , സാഹിത്യ വേദി പ്രസിഡൻ്റ് ശ്രീ.ജാഫർ കെ.എം, സാഹിത്യവേദി സെക്രട്ടറി ശ്രീ. പി.പി.എം നൗഷാദ്, വിമൻസ് ക്ലബ്ബ് സെക്രട്ടറി ശ്രീമതി. റസീന ജാഫർ, ഫെയ്സ്സെക്രട്ടറി  ശ്രീമതി. താഹിറ താഹ എന്നിവർ സംസാരിച്ചു.ഫെയ്സിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാലാമത്തെ ഘടകമാണ് യുത്ത് ക്ലബ്. വുമൻസ് ക്ലബ്, ലിറ്റററി ക്ലബ്, മ്യൂസിക് ക്ലബ് തുടങ്ങിയയാണ് മറ്റു ഘടകങ്ങൾ

പ്രാദേശികം

ഗസ്സ ഐക്യദാർഢ്യ സദസ്സ്സംഘടിപ്പിച്ചു

ഈരാറ്റുപേട്ട :തേവരൂപാറ ജബലന്നൂർ ജുമാ മസ്ജിദ് പരിപാലന സമിതിയുടെ നേതൃത്വത്തിൽ ഗസ്സ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു മഹല്ല് പ്രസിഡണ്ട് മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു വിശപ്പിനെ ആയുധമാക്കുന്ന സയണിസ്റ്റ് ഭീകരതയെ ചെറുക്കണമെന്നും ക്രൂരമായ യുദ്ധക്കുറ്റം ചെയ്യുന്ന ഇസ്രായേൽ ഭരണത്തിനെതിരെ ലോകരാജ്യങ്ങൾ ഒന്നിക്കണമെന്നും സമാനതകൾ ഇല്ലാത്ത ഇസ്രയേൽ ഉപരോധത്തിനെതിരെ കരുണ വറ്റാത്തമനുഷ്യർ പോരാട്ടത്തിന് ഇറങ്ങണമെന്നും ഉദ്ഘാടനം നിർവഹിച്ച് ജബലന്നൂർ ചീഫ് ഇമാം ഷിബിലി നദ്‌വി പറഞ്ഞു

പ്രാദേശികം

ടാലി അംഗീകൃത പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട : ബിസിനസ്സ് അക്കൗണ്ടിംഗിനെ  എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്ന ടാലിയുടെ അംഗീകൃത പരിശീലന കേന്ദ്രം ഈരാറ്റുപേട്ടയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA ഉദ്ഘാടനം ചെയ്തു. പ്രൈവറ്റ് ബസ്റ്റാന്റിന് സമീപമുള്ള ഇല്ലത്തുപറമ്പില്‍ ബില്‍ഡിംഗിലാണ് കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, ബിസിനസ്സ് ഉടമകള്‍ എന്നിവര്‍ക്ക് Tally-GST കോഴ്‌സുകളും പരിശീലനവും നല്‍കുന്ന ഈ സ്ഥാപനം, പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അന്താരാഷ്ട നിലവാരമുള്ള സര്‍ട്ടിഫിക്കറ്റും നല്‍കുന്നു.  Master Accountant, Tally - Essaintials , MS Office, Office Automation, GCC Vat, Advcd Excel തുടങ്ങിയ കോഴ്‌സുകളും ബിസ്സിനസ്സ് അക്കൗണ്ടിംഗ് വര്‍ക്കുകള്‍, ജിഎസ്ടി രജിസ്‌ട്രേഷന്‍, റിട്ടേണ്‍ ഫയലിംഗ്, ഐടിആര്‍ ഫയലിംഗ് തുടങ്ങിയ സേവനങ്ങളും MH Academy ക്ക് കീഴിൽ പ്രവർത്തിക്കുന്നു.മുൻസിപ്പൽ കൗൺസിലർമാർ, രാഷ്ട്രീയ-സാമൂഹിക - വിദ്യാഭ്യാസ മേഖലയിലെ പ്രമുഖർ പ്രോഗ്രാമിൽ പങ്കെടുത്തു.

പ്രാദേശികം

വിൽപനക്ക് വെച്ച 1.5 കിലോ കഞ്ചാവ് പിടികൂടി

ഈരാറ്റുപേട്ട:തൊഴിലാളികൾക്കിടയിൽ വിൽപന നടത്താൻ വെച്ചിരുന്ന ഒന്നര കിലോ കഞ്ചാവ് പിടികൂടി. ഈരാറ്റുപേട്ട മാർക്കറ്റ് റോഡിലെ വാടക കെട്ടിടത്തിൽ താമസിക്കുന്ന കെട്ടിട നിർമാണ തൊഴിലാളിയും വെസ്റ്റ് ബംഗാൾ സ്വദേശിയുമായ ഗുരു പദ് റോയി (28) ആണ് പൊലീസിൻ്റെ വലയിൽ കുടുങ്ങിയത്. ജില്ല പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് പ്രതി പിടിയിലായത്. ഇയാളെ കഴിഞ്ഞ രണ്ടാഴ്ചയായി പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ബുധനാഴ്ച രാത്രി പത്ത് മണിക്കാണ് വാടകക്ക് താമസിക്കുന്ന മുറിയിൽ നിന്നും ഗുരു പദ് റോയിയെ അറസ്റ്റ് ചെയ്തത്. മഫ്തി പൊലീസ് സാധനം വാങ്ങാനെന്ന നിലയിലാണ് ഇദ്ധേഹത്തെ സമീപിച്ചത്. വിൽപ്പന നടത്താനായി പ്ലാസിറ്റിക്ക് കവറിൽ നിറച്ച നിലയിലായിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പകൽ കെട്ടിട നിർമാണ തൊഴിലിൽ ഏർപ്പെടുകയും രാത്രി സമയങ്ങളിൽ കഞ്ചാവ്  കച്ചവടവുമാണ് പതിവ്. മൂന്ന് വർഷമായി കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ കഞ്ചാവ് വിൽപന നടത്തീട്ടുണ്ട്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

പ്രാദേശികം

തീക്കോയിൽ ശക്തമായ മഴയിൽ വീടിന് നാശം

ഈരാറ്റുപേട്ട .തീക്കോയി വില്ലേജിൽ മണിയാക്കുപാറയിൽ വർക്കി ചെറിയാൻ എന്നയാളുടെ വീടിന് വ്യാഴാഴ് പെയ്ത ശക്തമായ മഴയിൽ നാശ നഷ്ടമുണ്ടായതാണ്. ആളുകളെ മാറ്റി പാർപ്പിച്ചു.

പ്രാദേശികം

ഇന്ത്യ- കിർഗിസ്ഥാൻ വ്യാപാര ചർച്ചയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഈരാറ്റുപേട്ട സ്വദേശിയും

ഈരാറ്റുപേട്ട: ഇന്ത്യ- കിർഗിസ്ഥാൻ വ്യാപാര ചർച്ചയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഈരാറ്റുപേട്ട സ്വദേശിയും. ജൂലൈ 22 ന് കാർഗിസ്ഥാനിൽ നടന്ന ഇന്ത്യാ - കിർഗിസ്ഥാൻ ബിസിനസ് മീറ്റിലാണ് ഈരാറ്റുപേട്ട തെക്കേക്കര ദാറുന്നൂർ വീട്ടിൽ റാഷിദ് ഖാൻ രാജ്യത്തെ പ്രതിനിധീകരിച്ചത്.  കാർഗിസ്ഥാനിലെ ഇന്ത്യൻ എംബസിയും ആ രാജ്യത്തെ ജെ.ഐ.എ ബിസിനസ് അസോസിയേഷനും ചേർന്നാണ് സംയുക്ത ബിസിനസ് ഫോറം സംഘടിപ്പിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, സാമ്പത്തിക ബന്ധങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ ഇരു രാജ്യങ്ങളിലെയും ബിസിനസ് സംരംഭകർ പങ്കെടുത്തു. കേന്ദ്ര വാണിജ്യ മന്ത്രാലയം സംഘടിപ്പിക്കുന്ന ഈ ബിസിനസ് മീറ്റിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ടേഴ്സ് ഓർഗനൈസേഷൻ (എഫ്.ഐ.ഇ.ഒ) പ്രതിനിധികളാണ് പങ്കെടുക്കുന്നത്. എഫ്.ഐ.ഇ.ഒ അംഗമാണ് റാഷിദ് ഖാൻ. കിർഗിസ്ഥാനിലേക്ക് കയറ്റുമതി സാധ്യത തേടുകയാണ് എഫ്.ഐ.ഇ.ഒ.കിർഗിസ്ഥാനിൽ നിന്ന് ഉസ്ബെക്കിസ്ഥാനിലെത്തിയ ഇന്ത്യൻ സംഘം ഉസ്ബെക്കിസ്ഥാനിലെ സംരംഭകരുമായി ചർച്ചകൾ നടത്തും.