പ്രാദേശികം

അയൽക്കൂട്ട അംഗങ്ങൾക്ക് താൽക്കാലിക നിയമനം

കേന്ദ്രാവിഷ്കൃത പദ്ധതികളായ AMRUT, NULM എന്നിവയുടെ സംയോജന പദ്ധതിയായ അമൃത് മിത്ര പദ്ധതി പ്രകാരം ഈരാറ്റുപേട്ട നഗരസഭാ പരിധിയിലെ വാട്ടർ ക്വാളിറ്റി ടെസ്റ്റിംഗ് ജോലികള്‍ക്കായി കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങളെ ഒരു വർഷത്തേക്ക് താത്കാലികമായി നിയമിക്കുന്നു.

ഒഴിവുകളുടെ എണ്ണം 

വാട്ടർ ക്വാളിറ്റി ടെസ്റ്റിംഗ്    - 3

അപേക്ഷിക്കുന്നതിനുള്ള യോഗ്യത
1. അപേക്ഷകര്‍ ഈരാറ്റുപേട്ട നഗരസഭയിലെ അയല്‍ക്കൂട്ടാംഗം ആയിരിക്കണം.
2. നഗരസഭാ പരിധിയില്‍ യാത്ര ചെയ്ത് ജോലി നിര്‍വ്വഹിക്കുന്നതിന് ആവശ്യമായ ശാരീരിക ക്ഷമത ഉണ്ടാവണം.
3. അപേക്ഷകര്‍ 45 വയസ്സിന് താഴെ പ്രയമുള്ളവരായിരിക്കണം.
4. അപേക്ഷകര്‍ എട്ടാം ക്ലാസ്സ് പാസ്സായിരിക്കണം.
5. അപേക്ഷകര്‍ ഡിജിറ്റല്‍ സാക്ഷരത ഉള്ളവരായിരിക്കണ.
6. അപേക്ഷകക്ക് സജീവമായ ഒരു ബാങ്ക് അക്കൌണ്ട് ഉണ്ടായിരിക്കണം.
7. ക്രിമിനല്‍ അല്ലെങ്കില്‍ സാമൂഹിക വിരുദ്ധ ട്രാക്ക് റെക്കോര്‍ഡ് ഉണ്ടാവാന്‍ പാടില്ല.
8. സമാനമായ പ്രവര്‍ത്തനങ്ങളില്‍ മുന്‍പരിചയമുള്ളവര്‍ക്കും, പരിശീലനം ലഭിച്ചവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും.
9. പദ്ധതിയുടെ ഭാഗമായുള്ള പരിശീലനങ്ങളില്‍ പങ്കെടുക്കാന്‍ സന്നദ്ധരായിരിക്കണം.

മേല്‍ പറഞ്ഞ യോഗ്യതകള്‍ പാലിക്കുന്നവര്‍ നഗരസഭാ കുടുംബശ്രീ ഓഫീസില്‍ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സഹിതം 30.06.2025 വൈകീട്ട് 4 മണിക്കകം കുടുംബശ്രീ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.     (ഫോ :-9446932283)

അപേക്ഷാ ഫോമിനൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍

1. ആധാര്‍ കാര്‍ഡ് പകര്‍പ്പ്.
2. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പകര്‍പ്പ്.
3. ADS ചെയർപേഴ്സൺ നൽകുന്ന അയൽക്കൂട്ട അംഗം ആണെന്ന സാക്ഷ്യപത്രം