വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

കേരള ഇലക്ട്രിക് കോൺട്രാക്റ്റേഴ്‌സ് & സൂപ്പർവൈസേഴ്‌സ് വയർമാൻ അസോസിയേഷൻ യോഗം നടന്നു

പൂഞ്ഞാർ ;കേരള ഇലക്ട്രിക് കോൺട്രാക്റ്റേഴ്‌സ് & സൂപ്പർവൈസേഴ്‌സ് വയർമാൻ അസോസിയേഷൻ യോഗം20/07/2005 ൽ പൂഞ്ഞാർ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ താലൂക്ക് പ്രസിഡൻ്റ് നിസാർ മുണ്ടക്കൽ പറമ്പിൽ ൻ്റെ അദ്ധ്യക്ഷതയിൽ കൂടി. യോഗത്തിൽ പി.എസ് മാഹിൻ സ്വാഗതം ആശംസിച്ചു. വിജയൻ, സുരേഷ്, താഹ, സാബു, സിയാദ് പി. എം, അനസ്, അനുരാഗ്, സിറാജ് പുളിക്കൻ എന്നിവർ പങ്കെടുത്ത ഈ യോഗത്തിൽ 27/07/2025 ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് 2 മണി മുതൽ ഈരാറ്റുപേട്ട വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ ജനറൽ ബോഡി യോഗവും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുവാനും തീരുമാനിച്ചു.  പ്രസ്തു‌തയോഗത്തിന് അജിത്കുമാർ കെ. എം. നന്ദി അറിയിച്ചു.

പ്രാദേശികം

പാലായിലെ പാതയരികത്ത് വലവിരിച്ച് കാത്തിരിക്കുന്ന ഒരാൾ

പാലാ: പാലായിലെ പാതയോരത്ത് വലവിരിച്ച് കാത്തിരിക്കുന്ന ഒരാൾ. വിരിച്ച വല പക്ഷേ, ആളെ കുടുക്കാനല്ല, വിൽക്കാനാണെന്ന് മാത്രം. അതിരമ്പുഴ സ്വദേശി വട്ടുകുളത്തിൽ മുഹമ്മദ് യാക്കൂബ് ആണ് വർഷങ്ങളായി ഇവിടെ വല വിൽപ്പന നടത്തുന്നത്. പാലായിലെ കുരിശുപള്ളിക്ക് സമീപമുള്ള നടപ്പാതയോട് ചേർന്നാണ് ചുവപ്പു നിറമുള്ള മനോഹരമായ വലകൾ വിരിച്ചൊരുക്കി യാക്കൂബ് കാത്തിരിക്കുന്നത്. 30 വർഷമായി ഇദ്ദേഹത്തെ ഇവിടെ കച്ചവടം നടത്തുന്നു. മീറ്ററിന് 50 രൂപ നിരക്കിൽ പലതരം നൈലോൺ വലകൾ ഇദ്ദേഹം ഇവിടെ വിൽക്കുന്നു. ഒമ്പതര മുതൽ 6 മണി വരെയാണ് വല വില്പന.  മത്സ്യഫെഡ് ഫിഷറീസ് അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നുമാണ് ഇദ്ദേഹം വല ഇവിടെ കൊണ്ടുവന്നു വിൽക്കുന്നത്. പല വലുപ്പത്തിലുള്ള മീൻപിടുത്ത വലകൾ മുതൽ കിണർ വലയും, പന്തൽ വലയും റമ്പൂട്ടാൻ പോലുള്ള ഫല വൃക്ഷങ്ങൾക്ക് സംരക്ഷണം ഏകുന്ന വലകളും ഒക്കെ ഇദ്ദേഹത്തിന്റെ പക്കൽ ഉണ്ട്. അധികവും ചുവപ്പ് നിറമുള്ള വലകളാണ് ഇദ്ദേഹം വിൽക്കുന്നത്. വവ്വാലുകളെയും പഴങ്ങൾ കൊത്തിത്തിന്നുന്ന പക്ഷികളെയും ചുവപ്പു നിറം  അകറ്റുമെന്ന വിശ്വാസമാണ് ഇതിന്റെ പിന്നിൽ. വിശാലമായ ഒരു റംബൂട്ടാൻ മരം പൊതിഞ്ഞ് സൂക്ഷിക്കുന്നതിന് ഏകദേശം 500 രൂപ വരെ ചെലവാകും.വല വില്പന കൊണ്ട് മാത്രം ജീവിത  ചെലവുകൾ നെയ്യുന്ന മുഹമ്മദ് യാക്കൂബിന് പുഞ്ചിരി കൊണ്ട് ആളുകളെ വലയിൽ വീഴ്ത്താൻ പ്രത്യേക കഴിവാണ്. വേറിട്ട വില്പനയുടെ സാധ്യതയാണ് ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.നജീറയാണ് ഭാര്യ. എൽ.എൽ.ബി വിദ്യാർഥിയായ ഫാത്തിമ, പ്ലസ് ടു വിദ്യാർഥിയായ അലീമ എന്നിവർ മക്കളാണ്. ഫോൺ : 8547492591 വാർത്ത: മനോജ് മേലുകാവ്, മേലുകാവ് ന്യൂസ്

പ്രാദേശികം

പുത്തൻ പള്ളി മുസ്‌ലിം ജമാഅത്ത് മെറിറ്റ് അവാർഡ് വിതരണം വെള്ളിയാഴ്ച

ഈരാറ്റുപേട്ട :പുത്തൻ പള്ളി മുസ്‌ലിം ജമാഅത്ത് നടത്തുന്ന മെറിറ്റ് അവാർഡ് വിതരണം വെള്ളിയാഴ്ച നടക്കും. വൈകുന്നേരം അഞ്ച് മണിക്ക് പള്ളിയുടെ മിനി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ചീഫ് ഇമാം അലി ബാഖവി ഉൽഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡൻ്റ് എൻ . കെ സാലിഹ് നടുവിലേടത്ത് അധ്യക്ഷത വഹിക്കും. പ്രൊഫ. എ എം റഷീദ് മുഖ്യപ്രഭാഷണവും, അവാർഡ് വിതരണം മസ്ജിദുൽ ഹുദ ഇമാം ഉനൈസ് മൗലവിയും നിർവ്വഹിക്കും. വിവിധ തലങ്ങളിൽ ഉന്നത വിജയം നേടിയ മഹല്ലിലെ 50 കുട്ടികളെയാണ് അവാർഡ് നൽകി ആദരിക്കുന്നത്. ജന:സെക്രട്ടറി എം.എഫ് അബ്ദുൽ ഖാദർ സ്വാഗതവും, ട്രഷറർ കെ.കെ അനസ് നന്ദിയും പറയും.

പ്രാദേശികം

വിവാഹം, വിവാഹമോചനം, ഇദ്ദ എം.ജി.എം സെമിനാർ നാളെ

ഈരാറ്റുപേട്ട: അടുത്ത മാസം 17 ന് ഈരാറ്റുപേട്ടയിൽ നടക്കുന്ന ഐ.എസ്.എം 'വെളിച്ചം' ഖുർആൻ സംസ്ഥാന സംഗമത്തിന്റെ മുന്നോടിയായി വിവാഹം, വിവാഹമോചനം, ഇദ്ദ എന്ന തലക്കെട്ടിൽ എം.ജി.എം സെമിനാർ സംഘടിപ്പിക്കുന്നു. നാളെ (ജൂലൈ 24 വ്യാഴം) വൈകുന്നേരം 4.30 ന് ഈരാറ്റുപേട്ട പുത്തൻ പള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ മുനിസിപ്പൽ ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യും. വർധിച്ച് വരുന്ന വിവാഹമോചനം  കാരണങ്ങളും പരിഹാരങ്ങളും എന്ന സെമിനാർ  ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് വിവിധ വനിതാ സംഘടനാ പ്രതിനിധികൾ സംസാരിക്കും.

പ്രാദേശികം

അൽ മനാറിൽ സ്കൂൾ പാർലമെന്റ് അധികാരമേറ്റു

ഈരാറ്റുപേട്ട: അൽമനാർ പബ്ലിക് സ്കൂളിലെ സ്കൂൾ പാർലമെന്റ് പ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത പാലാ എസ്.ആർ.ടി.ഒ റെജി കെ.കെ വിദ്യാർഥികൾക്ക് റോഡ് സുരക്ഷാ അവബോധത്തെക്കുറിച്ച് ക്ലാസ് നൽകി. ഐ.ജി.ടി വൈസ് ചെയർമാൻ അവിനാശ് മൂസ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ റസിയ ചാലക്കൽ സ്വാഗത പ്രസംഗവും വൈസ് പ്രിൻസിപ്പൽ മിനി അജയ് നന്ദിയും പറഞ്ഞു.പി.ടി.എ പ്രസിഡന്റ് ഷാനവാസ് പാലയംപറമ്പിൽ ആശംസകൾ അർപ്പിച്ചു. എം.പി.ടി.എ പ്രസിഡന്റ് ജെസ്ന നദീർ, അക്കാദമിക് കോർഡിനേറ്റർ ജുഫിൻ ഹാഷിം, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

പ്രാദേശികം

ഒഴുക്കിൽ പെട്ടവരെ രക്ഷിച്ച ബിബിൻ തോമസിനെ ആദരിച്ചു.

ഈരാറ്റുപേട്ട: മീനച്ചിലാറ്റിൽ മുങ്ങിമരിച്ച ഐറിൻ ജിമ്മിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽ പെട്ട രണ്ട് പേരെ രക്ഷപ്പെടുത്തിയ  ബിബിൻ തോമസിനെ ഈരാറ്റുപേട്ട റോട്ടറി ക്ലബ്ബ് ആദരിച്ചു.റോട്ടറി ക്ലബ്ബ് ഹാളിൽ നടന്ന യോഗത്തിൽ അഡ്വ.സെബാസ്ററ്യൻ കുളത്തുങ്കൽ എം എൽ എ മുഖ്യാതിഥിയായി പങ്കെടുത്തു. ബിബിൻ തോമസിന് മെമൻ്റോയും ക്യാഷ് അവാർഡും സമ്മാനിച്ചു.റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് ബാബു സ്കറിയ അധ്യക്ഷത വഹിച്ചു.മാത്യു ജോസഫ്,ബിജു സ്കറിയ,അഡ്വ.ജസ്റ്റിൻ ജേക്കബ്, പി. എം.സെബാസ്ററ്യൻ എന്നിവർ പ്രസംഗിച്ചു.

പ്രാദേശികം

വിദ്യാഭ്യാസ കലാ കായിക രംഗത്തെ പ്രഗത്ഭരായ വിദ്യാർഥികളെ ആദരിച്ച് തലപ്പലം ബാങ്ക്

തലപ്പലം: തലപ്പലം സർവീസ് സഹകരണ ബാങ്കിൽ നടന്ന എക്സലൻസ് അവാർഡ് മീറ്റ് 2025 ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജോൺ സെബാസ്റ്റ്യൻ ഉത്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഷിബി ജോസഫ് അധ്യക്ഷത വഹിച്ചു. 2024-25 അദ്ധ്യയന വർഷത്തിൽ വിദ്യാഭ്യാസ കലാ കായിക ശാസ്ത്ര മേളകളിൽ മികവു കാട്ടിയ സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് നൽകുന്ന എക്സലൻസ് അവാർഡ് കരസ്ഥമാക്കിയ 58 വിദ്യാർത്ഥികളെ ആദരിച്ചു.തലപ്പലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് ജോസഫ്, മുൻ ബാങ്ക് പ്രസിഡന്റ് അഡ്വ. എം.ജെ. സെബാസ്റ്റ്യൻ, ഭരണസമിതി അംഗം ഡോ. റെജി വർഗീസ് മേക്കാടൻ, ബ്ലോക്ക് പഞ്ചായത്തു മെമ്പർ ശ്രീകല ആർ, ഗ്രാമപഞ്ചായത്തു മെമ്പർ അനുപമ വിശ്വനാഥ്, ഭരണസമിതി അംഗം ഗോപാലകൃഷ്ണൻ നായർ എം, ബാങ്ക് സെക്രട്ടറി അനിൽ കുമാർ പി.പി എന്നിവർ പ്രസംഗിച്ചു.

പ്രാദേശികം

അരുവിത്തുറ സെൻറ് ജോർജ് കോളേജിൽകെമിസ്ട്രി വിഭാഗം ലോക യുവജന നൈപുണ്യ വികസന ദിനാഘോഷവും കൊമേഴ്സ് അസോസിയേഷൻ ഉദ്ഘാടനവും.

അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ കെമിസ്ട്രി വിഭാഗം ലോകയുവജന നൈപുണ്യ വികസന ദിനാഘോഷവും കൊമേഴ്സ് അസോസിയേഷൻ ഉദ്ഘാടനവും നടന്നു.കോളേജിലെ പിജി ഡിപ്പാർട്ട്മെൻറ് ഓഫ് കെമിസ്ട്രിയുടെയും എയ്ഡഡ് വിഭാഗം കോമേഴ്സിൻ്റെയും നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.പരിപാടികളുടെ ഉദ്ഘാടനം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ഇൻക്യുബേഷൻ സെന്റർ കോട്ടയം സി ഇ ഒ മിട്ടു റ്റി ജി നിർവഹിച്ചു. കഴിഞ്ഞ വർഷം മികച്ച റാങ്കുകൾ നേടിയ വിദ്യാർത്ഥികളെയും വിവിധ ഇൻ്റർനാഷണൽ സ്ഥാപനങ്ങളിൽ ജോലി നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.കോളേജിലെ ബിരുദാനന്തര ബിരുദം കെമിസ്ട്രി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ജ്വലിക്കുന്ന യുവത്വം: നൈപുണ്യ വികസനവും സാധ്യതകളുടെ കണ്ടെത്തലും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശില്പശാല കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ ജോബിൻ കുരുവിള ഉദ്ഘാടനം ചെയ്തു. കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങുകളിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ,നാക്ക് കോഡിനേറ്റർ ഡോ മിഥുൻ ജോൺ, കെമിസ്ട്രി വിഭാഗം മേധാവി ഡോ.ഗ്യാബിൾ ജോർജ് ,കോട്ടയം ഐ ഐ ഐ ടി ഇൻക്യുബേഷന്‍ സെൻ്റർ മാനേജർ അരവിന്ദ് തുടങ്ങിയവർ സംസാരിച്ചു.