വയനാട് ദുരിതാശ്വാസം: അൽ മനാർ സ്കൂൾ വിദ്യാർഥികൾ ഫണ്ട് കൈമാറി
ഈരാറ്റുപേട്ട: വയനാട് ദുരിതബാധിതരെ സഹായിക്കുന്നതിനായി ഈരാറ്റുപേട്ട അൽമനാർ സ്കൂൾ, ഹെവൻസ് പ്രീ സ്കൂൾ എന്നീ സ്ഥാപനങ്ങളിലെ കുട്ടികൾ സമാഹരിച്ച ദുരിതാശ്വാസ ഫണ്ട് പീപ്പിൾസ് ഫൗണ്ടേഷന് കൈമാറി. അൽമനാർ സ്കൂളിൽ നടന്ന ചടങ്ങിൽ പീപ്പിൾസ് ഫൗണ്ടേഷൻ ഏരിയ കോ-ഓർഡിനേറ്റർ പി.എസ്. അഷ്റഫ് തുക ഏറ്റുവാങ്ങി. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ സുഹൈൽ ഫരീദ്, വൈസ് പ്രിൻസിപ്പൽ മിനി അജയ്, ഹെവൻസ് പ്രിൻസിപ്പൽ സജ്ന ഇസ്മയിൽ, അൽമനാർ മാനേജ്മെൻ്റ് സെക്രട്ടറി സക്കീർ കറുകാംചേരിൽ, ഹെവൻസ് മാനേജർ ഹസീബ് വെളിയത്ത്, സ്കൂൾ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു