ഈരാറ്റുപേട്ട:നടയ്ക്കൽ അർബൻ ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററിൽ സൗജന്യ ജീവിത ശൈലി രോഗ നിർണയ ക്യാമ്പ് നടത്തി.
നഗരസഭ അധ്യക്ഷ സുഹറ അബ്ദുൽഖാദർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു .ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചേർപേഴ്സൺ ഷെഫ്‌ന അമീൻ. കൗൺസിലറന്മാരായ നാസർ വെള്ളുപറമ്പിൽ,എസ്.കെ നൗഫൽ,മുഹമ്മദ് ഇല്ലിയാസ്,ഡോക്ടർ അഞ്ജു ബി നായർ എന്നിവർ സംസാരിച്ചു. നൂറിലധികം പേർ ക്യാമ്പിൽ പങ്കെടുത്തു









