വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പണിത കുളിക്കടവ് നശിപ്പിച്ചതായി പരാതി.

ഈരാറ്റുപേട്ട.പി സി. ജോർജ് എം.എൽ.എ യുടെ ആസ്തി വികസനഫണ്ട് ഉപയോഗിച്ച് 2017ൽ മീനച്ചിലാറ്റിൽ കടുവാമൂഴിയിൽപണിത കുളിക്കടവ് നശിപ്പിക്കുകയും ആ ഭൂമി സ്വകാര്യ വ്യക്തി കൈവശപ്പെടുത്തി യതായി നാട്ടുകാർ സംസ്ഥാന റവന്യൂ മന്ത്രി, മീനച്ചിൽ തഹസിൽദാർ എന്നിവർക്ക് . പരാതി നൽകി. 2017 ലാണ് പി സി ജോർജ് എം.എൽ.എയുടെ 5 ലക്ഷം രൂപ യുടെ ആസ്തി വികസന ഫണ്ട്  മുടക്കി കടുവാമൂഴി മസ്ജിദ് നൂറിന് സമീപം ഹൈടെക്ക് കുളിക്കടവ് പണിതത്. നൂറുക്കണക്കിന് ആളുകൾ ഉപയോഗിച്ചുകൊണ്ടിരുന്ന കുളിക്കടവ് എതാന്നും മാസം മുമ്പ് ഒരു സ്വകാര്യ വ്യക്തി കയ്യേറി നശിപ്പിച്ച് ഈ സ്ഥലം സ്വന്തമാക്കിയത്. അവിടെയുണ്ടായിരുന്ന ശിലാഫലകവും നശിപ്പിക്കപ്പെട്ടു.അതു കൊണ്ട് ഈ കളിക്കടവ് പുനർനിർമ്മിക്കണമെന്നും കുളിക്കടവ് കയ്യേറി നശിപ്പിച്ച വ്യക്തിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.  

പ്രാദേശികം

ബഷീർ അനുസ്മരണവും ഫെയ്സ് ലൈബ്രറി ഉദ്ഘാടനവും നാളെ

ഈരാറ്റുപേട്ട: ഫൈൻ ആർട്ട്സ് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ്) യുടെ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും ഫെയ്സ് ലൈബ്രറിയുടെ ഉദ്ഘാടനവും നാളെ വൈകുന്നേരം മൂന്നിന് ഫെയ്സ് ഹാളിൽ നടക്കും.പ്രമുഖ സാഹിത്യകാരൻ രവി പുലിയന്നൂർ ലൈബ്രറി ഉദ്ഘാടനം ചെയ്യും. അനുസ്മരണ സമ്മേളനം ഡയറക്ടർ സക്കീർ താപി ഉദ്ഘാടനം ചെയ്യും. ഫെയ്സ് പ്രസിഡന്റ് കെ.പി.എ. നടക്കൽ അധ്യക്ഷത വഹിക്കും. സാഹിത്യകാരൻമാരായ എസ്.എഫ്. ജബ്ബാർ, എം.എസ്.എ. റസ്സാഖ്, കെ.എം. ജാഫർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിക്കും.ഫെയ്സ് ജനറൽ സെക്രട്ടറി ഹാഷിം ലബ്ബ, സാഹിത്യ വേദി ജനറൽ സെക്രട്ടറി പി.പി.എം. നൗഷാദ്, വനിതാവേദി പ്രസിഡന്റ് മുദുലാ നിഷാന്ത്, സംഗീതവേദി പ്രസിഡന്റ് കെ.എം. ഷബീർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിക്കും.

പ്രാദേശികം

മുസ്ലിം ഗേൾസ് സ്കൂളിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഈ വർഷം ഹയർ സെക്കണ്ടറി, എസ്.എസ്.എൽ.സി പരീക്ഷകൾക്ക്  ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും യു.എസ്.എസ് ,എൻ.എം.എം.എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർഥികളെയും സ്കൂൾ നടത്തിപ്പുകാരയായ മുസ്ലിം എഡ്യൂക്കേഷണൽ ട്രസ്റ്റ് ആദരിച്ചു. 97 വിദ്യാർത്ഥിനികൾക്ക് ക്യാഷ് അവാർഡും മൊമന്റോയും സമ്മാനിച്ചത്.  സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മെരിറ്റ് ഡേയിൽ സ്കൂൾ മാനേജർ എം കെ .അൻസാരി അധ്യക്ഷത വഹിച്ചു. സ്കൂൾ ഡയമണ്ട് ജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻ ഡോ.എം.എ.മുഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്തു ട്രസ്റ്റ് ചെയർമാൻ പ്രൊഫ.എം.കെ.ഫരീദ് മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ ക്ഷേമകാര്യ സമിതി ചെയർമാൻ പി.എം.അബ്ദുൽ ഖാദർ ,ട്രസ്റ്റ് സെക്രട്ടറി പി.കെ. കൊച്ചുമുഹമ്മദ്, ട്രഷറർ എം.എസ് കൊച്ചുമുഹമ്മദ് ,പി.ടി.എ.പ്രസിഡൻ്റ് തസ്നീം കെ.മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ പി.പി' താഹിറ സ്വാഗതവും ഹെഡ്മിസ്ട്രസ് എം.പി.ലീന നന്ദിയും പറഞ്ഞു 

പ്രാദേശികം

അറബിക്കിന് ഫുൾ മാർക്ക് വിദ്യാർത്ഥികളെ അനുമോദിച്ചു

ഈരാറ്റുപേട്ട. കോട്ടയം ജില്ലയിൽ ഈ വർഷത്തെ പ്ലസ് വൺ പ്ലസ് ടൂ അറബിക് പരീക്ഷയിൽ ഫുൾ മാർക്ക് വാങ്ങിയ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ അദ്ധ്യാപകരും മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളോടൊപ്പം.  ഈ വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജിംഗ് കമ്മിറ്റി മെരിറ്റ് ഡേയിൽ ഉപഹാരം നൽകി ആദരിച്ചു    

പ്രാദേശികം

കെ.എസ്.ഇ.ബി ഓഫീസിന്റെ ശോചനീയാവസ്ഥ; സമരത്തിനിറങ്ങി ഭരണപക്ഷ തൊഴിലാളി യൂണിയൻ

ഈരാറ്റുപേട്ട: കെ.എസ്.ഇ.ബി ഓഫീസിന്റെ ശോചനീയാവസ്ഥക്കെതിരെ സമരത്തിനിറങ്ങി ഭരണപക്ഷ തൊഴിലാളി യൂനിയൻ. ഈരാറ്റുപേട്ട സെക്ഷൻ ഓഫീസിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ജീവനക്കാർക്ക് സുരക്ഷയും ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ വൈദ്യുതി എത്തിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) ഈരാറ്റുപേട്ട യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ യോഗം സംഘടിപ്പിച്ചത്. സെക്ഷൻ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം പതിറ്റാണ്ടുകൾ പഴക്കമുള്ളതും ജീർണിച്ച് അപകടവസ്ഥയിലുമാണ്. ചോന്നൊലിക്കുന്നത് മൂലം ഓഫീസ് രേഖകൾ നനഞ്ഞു പോകുന്നു. എന്നാൽ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ പോലും വെള്ളമില്ലാതെ ജീവനക്കാരും ഓഫീസിൽ എത്തുന്ന ഉപഭോക്താക്കളും ബുദ്ധിമുട്ടുന്നു. രാത്രിയിൽ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. ഈ കാര്യങ്ങൾക്ക് പരിഹാരം കാണണമെന്നും, കൂടാതെ സെക്ഷൻ പരിധിയിലുള്ള ഉപഭോക്താക്കളും ജീവനക്കാരും നേരിടുന്ന സുരക്ഷാ പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കണ്ടെത്തണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു. വർക്കേഴ്സ് അസോസിയേഷൻ പാലാ ഡിവിഷൻ സെക്രട്ടറി ബോബി തോമസ് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ സെബാസ്റ്റ്യൻ മൈക്കിൾ അധ്യക്ഷനായ യോഗത്തിൽ പ്രദീഷ് സി.പി, വിനോദ്, മുജീബ്, രഞ്ജു ടി.ആർ എന്നിവർ സംസാരിച്ചു. ഷെമീർ എം.എ, ഷാനവാസ്‌ പി.എം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.അതേ സമയം, ഈരാറ്റുപേട്ടയോടുള്ള ഭരണ പക്ഷത്തിന്റെ അവഗണനയുടെ തെളിവാണ് ഭരണ കക്ഷിക്ക് പോലും അവഗണനക്കെതിരെ സമരത്തിനിറങ്ങേണ്ടി വന്നതെന്ന് പ്രതിപക്ഷ കക്ഷി നേതാക്കൾ പറയുന്നു.  

പ്രാദേശികം

പനയ്ക്കപ്പാലത്ത് മരിച്ച ദമ്പതികളുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു

ഈരാറ്റുപേട്ട: പനയ്ക്കപ്പാലത്ത് മരിച്ച ദമ്പതികളുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോണിലെ കോൾ ലിസ്റ്റ് എടുത്ത് പരിശോധിക്കുമെന്ന് സിഐ കെ.ജെ. തോമസ് പറഞ്ഞു. ദമ്പതികളുടെ ബന്ധുക്കളിൽ നിന്നും ഇന്ന് പോലീസ് മൊഴിയെടുക്കുമെന്നും സിഐ പറഞ്ഞു. അതേസമയം ദമ്പതിമാരുടെ മരണം ആത്മഹത്യയാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ബാഹ്യ ഇടപെടൽ കണ്ടെത്താൻ ആയിട്ടില്ലെന്നാണ് ഫോറൻസിക് സർജൻ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്

പ്രാദേശികം

തിടനാടിന് സമീപം മൂന്നാം തോട്ടിൽ കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തി

തിടനാടിന് സമീപം മൂന്നാം തോട്ടിൽ കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തി. മൂന്നാംതോട് കുരിശുപള്ളി ചിറ്റാറ്റിൻകര റോഡിലെ തോടിനോട് ചേർന്നുള്ള കലുങ്കിനടിയിലാണ് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് നിന്നും എത്തി കൂലിപ്പണികൾ ചെയ്തു കഴിഞ്ഞുവന്നിരുന്ന ലക്ഷ്മണൻ എന്നയാളാണ് എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ട്. റോഡിനോട് ചേർന്ന് ഒഴുകുന്ന തോട്ടിൽ തുണി അലക്കാൻ എത്തിയ സ്ത്രീയാണ് ആദ്യം മൃതദേഹം കണ്ടത്. റോഡിലെ കല്ലിലിരുന്ന് മദ്യപിക്കവെ മറിഞ്ഞുവീണതാണെന്നാണ് പ്രാഥമിക സംശയം. പോലീസ് സ്ഥലത്തെത്തി.

പ്രാദേശികം

ചങ്ങാതിക്കൊരു മരം പദ്ധതിക്ക് തുടക്കം കുറിച്ചു*

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കോട്ടയം ജില്ല ഹരിത കേരള മിഷൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ജനകീയ വൃക്ഷവൽക്കരണം പരിപാടി ചങ്ങാതിക്കൊരു മരം പദ്ധതിക്ക് തുടക്കം കുറിച്ചു .വിദ്യാർത്ഥികൾ അവരവരുടെ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന വൃക്ഷത്തൈകൾ സ്കൂൾ അങ്കണത്തിൽ വച്ച് ചങ്ങാതിമാർക്ക് കൈമാറി . ചങ്ങാതിമാർ നൽകിയ വൃക്ഷത്തൈകളെ അവരെ സ്നേഹിക്കുന്നതുപോലെ പരിപാലിക്കണമെന്ന സന്ദേശം നൽകിക്കൊണ്ട് പദ്ധതിഹെഡ്മിസ്ട്രസ് എം പി ലീന ഉദ്ഘാടനം ചെയ്തു അധ്യാപകരായ മുഹമ്മദ് ലൈസൽ, കെ എസ് ഷെരീഫ്, പി ജി ജയൻ ,ഷൈനാസ് അബ്ദുൽ വാഹിദ്, ബിലാൽ ജലീൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഹരിതം സുകൃതം എന്ന സ്കൂളിലെ തനത് പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ടാണ് സ്കൂളിൽ ചങ്ങാതിക്കൊരു മരം പരിപാടി നടത്തുന്നത്