വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

നിക്ഷേപക സംഗമം നാളെ ഈരാറ്റുപേട്ടയിൽ .മന്ത്രി പി രാജിവ് ഉദ്ഘാടനം ചെയ്യും

ഈരാറ്റുപേട്ട .പൂഞ്ഞാർ നിയോജകമണ്ഡലത്തിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ട് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ "റൈസിംഗ് പൂഞ്ഞാർ 2K25 " എന്ന പേരിൽ ഈരാറ്റുപ്പേട്ടയിൽ നടക്കുന്ന നിക്ഷേപ സംഗമം ബർക്കത്ത് സ്ക്വയർ ഓഡിറ്റോറിയത്തിൽ വ്യവസായ വകുപ്പ് മന്ത്രി . പി. രാജീവ് ഇന്ന് തിങ്കൾ ഉദ്ഘാടനം ചെയ്യും.  നിക്ഷേപ സംഗമത്തിൽ രാവിലെ 9 മണിക്ക് രജിസ്ട്രേഷനും. തുടർന്ന് വ്യവസായ വകുപ്പ് അഡീഷണൽ ഡയറക്ടർ G.രാജീവിൻ്റെ നേതൃത്വത്തിൽ, സംരംഭങ്ങൾ തുടങ്ങുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ, സംരംഭങ്ങൾക്ക് സർക്കാർ പിന്തുണയും ആനുകൂല്യങ്ങളും, ബാങ്കുകളിൽ നിന്നും അംഗീകൃത ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും മൂലധനസമാഹരണം എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടക്കും. തുടർന്നുള്ള ഉദ്ഘാടന സമ്മേളനത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംൽഎ അധ്യക്ഷത വഹിക്കും. സമ്മേളനത്തിന് കോട്ടയം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഐഎഎസ് സ്വാഗതം അർപ്പിക്കും. സമ്മേളനത്തിൽ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനം നിർവഹിക്കും. ആൻ്റോ ആൻറണി എം.പി. മുഖ്യപ്രഭാഷണം നടത്തും  നിയോജകമണ്ഡലത്തിൽ പാറത്തോട് കേന്ദ്രീകരിച്ച് ആരംഭിക്കുന്ന അഗ്രി വെഞ്ച്വർ എന്ന് കാർഷിക വ്യവസായ പാർക്കിന്റെ പ്രഖ്യാപനം ജോസ് കെ മാണി എം.പി. നിർവഹിക്കും. വിശിഷ്ടാതിഥിയായി വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഐഎഎസ് സന്ദേശം നൽകും. കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സബ്മിറ്റിന്റെ തുടർ നടപടികൾ സംബന്ധിച്ച് വ്യവസായ വകുപ്പ് ഡയറക്ടർ വിഷ്ണുരാജ് പി .ഐഎഎസ് അവതരണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലത പ്രേം സാഗർ ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൾ ഖാദർ എന്നിവർ 'സംസാരിക്കും. ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ രാകേഷ് വി.ആർ. കൃതജ്ഞത പ്രകാശിപ്പിക്കും. തുടർന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സംരംഭകരുമായി അഭിമുഖം നടത്തും. ഉച്ചയ്ക്ക് ശേഷം മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ് ഐഎഎസ് ,കേരള സ്റ്റാർട്ട് ആപ്പ് മിഷൻ സിഇഒ അനൂപ് അംബിക, പ്രശസ്ത ലോക സഞ്ചാരിയും സഫാരി ടിവി എംഡിയുമായ സന്തോഷ് ജോർജ് കുളങ്ങര എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസുകൾ നയിക്കും. സമാപന സമ്മേളനം സഹകരണ, തുറമുഖ, ദേവസം വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ഐഎഎസ് മുഖ്യപ്രഭാഷണവും നിക്ഷേപ സംഗമത്തിൽ ലഭിച്ച താൽപര്യപത്രങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനവും നടത്തും.   നിക്ഷേപ സംഗമത്തിൽ ഇതിനോടകം 2350 കോടി രൂപയുടെ നിക്ഷേപ താൽപര്യ പത്രങ്ങൾ സമർപ്പിക്കപ്പെട്ടു കഴിഞ്ഞു.260 സംരംഭകരിലൂടെയാണ് നിക്ഷേപ വാഗ്ദാനം ലഭിച്ചിട്ടുള്ളത്. ഇതിലൂടെ 10026 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് കരുതപ്പെടുന്നു. നിയോജകമണ്ഡലത്തിന്റെ സാഹചര്യങ്ങൾക്ക് അനുസൃതമായി ടൂറിസം മേഖല, കാർഷിക അധിഷ്ഠിതമായ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ മൂല്യവർദ്ധന യൂണിറ്റുകൾ, ഐടി സംരംഭങ്ങൾ, തടി വ്യവസായ മേഖല, സുഗന്ധവ്യഞ്ജന അധിഷ്ഠിത മേഖല എന്നിവ കേന്ദ്രീകരിച്ചുകൊണ്ട് എന്നാൽ മറ്റ് എല്ലാവിധ സംരംഭങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് പ്രോത്സാഹിപ്പിച്ചുകൊണ്ടുമാണ് നിക്ഷേപക സംഗമം നടത്തുകയെന്ന് സംഗമത്തിന് നേതൃത്വം നൽകുന്ന അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

പ്രാദേശികം

ത്യാഗസ്മരണ ഉണർത്തി ഈരാറ്റുപേട്ടയിൽ ബലി പെരുന്നാൾ ആഘോഷിച്ചു

ഈരാറ്റുപേട്ട: ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മായില്‍ നബിയുടെയും ത്യാഗസ്മരണയുടെ മഹത്തായ സന്ദേശവുമായി വിശ്വാസികള്‍ ശനിയാഴ്ച ബലിപെരുന്നാള്‍ ആഘോഷിച്ചു.  രാവിലെതന്നെ പള്ളികളിലും ഈദ്ഗാഹുകളിലും ബലിപെരുന്നാള്‍ നമസ്‌കാരം നടന്നു. നടക്കൽ സ്പോർട്ടിഗോ ടർഫിൽ സംഘടിപ്പിച്ച ഈരാറ്റുപേട്ട സംയുക്ത ഈദ് ഗാഹിൽ മൌലവി ഹാഷിർ നദ്‌വി നമസ്കാരത്തിന് നേതൃത്വം നൽകി. പുതുവസ്ത്രങ്ങളണിഞ്ഞ് സുഗന്ധ ദ്രവ്യങ്ങൾ പൂശി എത്തിയ പുരുഷന്മാരും സ്ത്രീകളും കുട്ടികളുമുൾപ്പെടെ ആയിരക്കണക്കിന് ആളുകൾ ഈദ് ഗാഹിൽ ഒത്തുകൂടി. നമസ്കാരത്തിന് ശേഷം പരസ്പരം ആലിംഗനം ചെയ്തും ഹസ്തദാനം ചെയ്തും വിശ്വാസികൾ സന്തോഷം പങ്കിട്ടു.  കടുവാമുഴി വിസ്ഡം ഈദ് ഗാഹിൽ ആസിഫ് അൽ ഹിഖമിയും നേതൃത്വം നൽകി.കെ.എൻ.എമിൻ്റെ നേതൃത്വത്തിൽ മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിലും ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിലും ഈദ് ഗാഹുകൾ നടന്നു.  ലോകമെമ്പാടും പീഡനമനുഭവിക്കുന്ന ജനതക്കു വേണ്ടിയും പ്രത്യേകിച്ച് ഇസ്രായിലിന്റെ വംശഹത്യക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഗസ്സയിലെ പീഡിതരായ ജനങ്ങൾക്കു വേണ്ടിയും ഇമാമുമാർ പ്രാർഥിച്ചു.  ഈരാറ്റുപേട്ട ടൗൺ നൈനാർ മസ്ജിദിൽ അഷറഫ് മൗലവി, പുത്തൻ പള്ളി ജുമാ മസ്ജിദിൽ അലി ബാഖവി, മുഹ്‌യിദ്ദീൻ മസ്ജിദിൽ മുഹമ്മദ് സുബൈർ മൗലവി അൽ ഖാസിമി എന്നിവർ നേതൃത്വം നൽകി. ഈരാറ്റുപേട്ടയിലെ മറ്റു മസ്ജിദുകളിലും പെരുന്നാൾ നമസ്കാരവും നടന്നു.  നമസ്കാര ശേഷം പള്ളികൾ കേന്ദ്രീകരിച്ച് ബലി കർമവും നടത്തി. ബലി മാംസം ഈരാറ്റുപേട്ടയിലെ മുഴുവൻ വീടുകളിലും വിതരണം ചെയ്തു.

പ്രാദേശികം

മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സാഫ് നേച്ചർ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതിപ്പച്ച എന്ന പേരിൽ പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു

ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സാഫ് നേച്ചർ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതിപ്പച്ച എന്ന പേരിൽ പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. രാവിലെ സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് എം പി ലീന പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾക്കും അധ്യാപകർക്കുമായി ചൊല്ലിക്കൊടുത്തു. സ്കൂളിലെ പച്ചക്കറി കൃഷിയുടെ ഭാഗമായി പോളി ഹൗസിനുള്ളിൽ പച്ചക്കറി തൈകൾ നട്ടുപിടിപ്പിച്ചു. സ്കൂൾ ക്യാമ്പസിൽ വൃക്ഷത്തൈകൾ നട്ടു. സ്കൂൾ ക്യാമ്പസും ക്ലാസ് റൂമുകളും ശുചീകരിച്ചു .ശുചിത്വം മഹത്വം എന്ന പേര് നൽകിയ പരിപാടിയിൽ സ്കൂളിലെ മുഴുവൻ ക്‌ളാസ് ഡിവിഷനുകൾക്കുമുള്ള ശുചീകരണ സാമഗ്രികളുടെ വിതരണോദ്ഘാടനം ഹെഡ്മിസ്ട്രസ് നിർവഹിച്ചു . സാഫ് കൺവീനർ മുഹമ്മദ് ലൈസൽ ,പി ജി ജയൻ, പി എസ് റമീസ് എന്നീ അധ്യാപകർ പരിപാടികൾക്ക് നേതൃത്വം നൽകി

പ്രാദേശികം

ബലി പെരുന്നാൾ നമസ്കാരം

 ഈരാറ്റുപേട്ട : സംയുക്ത ഈദ്ഗാഹ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കൽ സ്പോർട്ടി ഗോ ടർഫിൽ രാവിലെ 7::15 ന് ഈദ്ഗാഹ് നടക്കും. മൗലവി ഹാഷിർ നദ്‌വി നേതൃത്വം നൽകും സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും

പ്രാദേശികം

ഈരാറ്റുപേട്ടയിലെ വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും ശനിയാഴ്ച നടക്കുന്ന ഈദുൽ അസ്ഹ (ബലി പെരുന്നാൾ) നമസ്‌ക്കാര സമയം

ഈരാറ്റുപേട്ട ടൗൺ .നൈനാർ  മസ്ജിദ്  അഷറഫ് മൗലവി. രാവിലെ 7.30 ഈരാറ്റുപേട്ട ടൗൺ പുത്തൻ പള്ളി  മസ്ജിദ് അലി  ബാഖവി രാവിലെ 7.15 ഈരാറ്റുപേട്ട ടൗൺ  .മുഹ്‌യിദ്ദീൻ മസ്ജിദ്  .മുഹമ്മദ് സുബൈർ മൗലവി അൽ ഖാസിമി  രാവിലെ  7.15 കടുവാമൂഴി മസ്ജിദുനൂർ  ഇബ്രാഹീം കുട്ടി മൗലവി രാവിലെ 7.15 വാക്കാപറമ്പ് മസ്ജിദുൽ റഹ് മത്ത് മുജീബ് മൗലവി രാവിലെ 7.15 വടക്കേക്കര സുന്നി മസ്ജിദ്   മുഹമ്മദ് ലബീബ് അസ്ഹരി രാവിലെ 7-30 നടയ്ക്കൽ മസ്ജിദുൽ അമാൻ മുഹമ്മദ് ബല്യാ ഖാൻ ഇർഷാദി രാവിലെ 6.45 നടയ്ക്കൽ മസ്ജിദുൽ ഹുദാ   മുഹമ്മദ്  ഉനൈസ് മൗലവി രാവിലെ  7.15 നടയ്ക്കൽ അറഫ ജും അ മസ്ജിദ്   മുഫ്തി സഈദ് മൗലവി  രാവിലെ 7 00 നടയ്ക്കൽ  സഫാ മസ്ജിദ്  അനസ് മന്നാനി  രാവിലെ 7.00 നടയ്ക്കൽ മുബാറക്ക് മസ്ജിദ് അബ്ദുൽ മജീദ് മൗലവി  രാവിലെ 7.15  പത്താഴപ്പടി മസ്ജിദുൽ റഹ്മാൻ  അബ്ദുൽ സത്താർ മൗലവി രാവിലെ 7.15 പത്താഴപ്പടി മസ്ജിദുൽ ബറക്കാത്ത് ഹാരിസ് ഫലാഹി രാവിലെ 7 00 തേവരുപാറ ജബലുന്നൂർ ജുമാ മസ്ജിദ് ഷിബ് ലി മൗലവി :  രാവിലെ 7 .00 കാരയ്ക്കാട് അൽ ഈമാൻ  മസ്ജിദ് കാരയ്ക്കാട്   സാബിത്ത്  മൗലവി രാവിലെ 7.00 മറ്റയ്ക്കാട് മസ്ജിദുൽ ഫുർഖാൻ   അഫ്സൽ ബാസിത് മൗലവി  രാവിലെ 7 00 ആലുംന്തറ ഇജാബ ജും. അ മസ്ജിദ് ഇമാം മുഹമ്മദ് ഇസ് മായിൽ മൗലവി രാവിലെ 7 .00 മുരുക്കോലി അൻസാർ ജും അ മസ്ജിദ്  ഇമാം അനസുൽഖാസിമി രാവിലെ 7.15 വട്ടക്കയം മർവ മസ്ജിദ് ഇമാം അഷറഫ് മൗലവി രാവിലെ 7.15  ഇടകളമറ്റം മസ്ജിദുൽ ഖുബ ഇമാം ഇഖ്ബാൽ വാഫി രാവിലെ 7.30 ഇടകളമറ്റം ബിലാൽ മസ്ജിദ് നുഹ്മാൻ മൗലവി രാവിലെ 7.15 തെക്കേക്കര : സ്വഹാബ . മസ്ജിദ്  . മുഹമ്മദ് ബിലാൽ മൗലവി . രാവിലെ 7 -30 തെക്കേക്കര . മന്തക്കുന്ന് തഖ് വ . മസ്ജിദ് . സുബൈർ മൗലവി  രാവിലെ 7.15.  തെക്കേക്കര . നൂറുൽ ഹുദാ മസ്ജിദ് . അഷറഫ് മൗലവി രാവിലെ 7 .3,0 തെക്കേക്കര : ഉമർ ബ്നുൽ ഖത്താബ് മസ്ജിദ് അബാബീൽ മൗലവി  രാവിലെ 7.15 തെക്കേക്കര : ചിറപാറ ഫാത്തിമ മസ്ജിദ്  ലുത്ത്ഫുള്ള മൗലവി രാവിലെ 7:15:  തെക്കേക്കര മുത്താരംകുന്ന്. മസ്ജിദ് റഹ്മ മുഹമ്മദ് റംഷിദ് മൗലവി രാവിലെ 7.15 തെക്കേക്കര മദീന മസ്ജിദ് സാബിത് മൗലവി രാവിലെ 7 .00 തെക്കേക്കര ജീലാനീ മസ്ജിദ്  മുഹമ്മദ് സ്വബാഹ് മൗലവി രാവിലെ 7 -30 തലനാട് അൽ മദീന മസ്ജിദ് നസീഫ് മൗലവി  രാവിലെ 7.15 പാലാ മസ്ജിദുൽ ഫലാഹ്   അബ്ദുൽ ഹക്കീം ഖാസിമിരാവിലെ 7.30 ഈരാറ്റുപേട്ടയിലെ ഈദ് ഗാഹുകൾ സംയുക്ത ഈദ് ഗാഹ്  നടയ്ക്കൽ സ്പോർട്ടികോ മൈതാനം ഹാഷിർ നദ് വി രാവിലെ 7.15 വിസ്ഡം ഈദ് ഗാഹ്കടുവാമൂഴി ബസ്സ് സ്റ്റാന്റ് ഗ്രൗണ്ട്  ആസിഫ് അൽ ഹിഖ്മി രാവിലെ 7.15  

പ്രാദേശികം

റൈസിംഗ് പൂഞ്ഞാർ : മുന്നൊരുക്ക സെമിനാർ നടത്തി

ഈരാറ്റുപേട്ട : സംസ്ഥാന വ്യവസായ വകുപ്പിന്റെ സംരംഭക വർഷാചാരണത്തിന്റെ ഭാഗമായി പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നടക്കുന്ന റൈസിംഗ് പൂഞ്ഞാർ നിക്ഷേപ സംഗമത്തിന്റെ മുന്നോടിയായി താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ മുന്നൊരുക്ക സെമിനാർ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തി. യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യം വെച്ചും ടൂറിസം മേഖലയിലെ പുതിയ സംരംഭക സാധ്യതകൾ സംബന്ധിച്ചുമാണ് സെമിനാർ നടത്തിയത്.    ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസിന്റെ അധ്യക്ഷതയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ സെമിനാർ ഉദ്ഘാടനം ചെയ്തു.     പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ, പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ രമ മോഹൻ, ജെറ്റോ ജോസഫ്, മിനി സാവിയോ,അജിത്ത് കുമാർ, അഡ്വ.അക്ഷയ് ഹരി, മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സുബിൻ പോൾ സെമിനാറിൽ ക്ലാസ് നയിച്ചു. ജൂൺ 9ന്  ഈരാറ്റുപേട്ടയിൽ നടക്കുന്ന നിക്ഷേപ സംഗമത്തിലൂടെ ആയിരം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുകയും അതിലൂടെ പതിനായിരത്തിൽ കുറയാതെ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ലക്ഷ്യം വെച്ച് വിഷൻ 2030 എന്ന കാഴ്ചപ്പാടോടെ ആണ് റൈസിംഗ് പൂഞ്ഞാർ ഇൻവെസ്റ്റേഴ്സ് മീറ്റ് നടത്തുന്നത് എന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. ടൂറിസം,ഐ.ടി,റബർ, ഭക്ഷ്യോപാധികളുടെ മൂല്യ വർധിത ഉത്പാദന സംസ്കരണ യൂണിറ്റുകൾ, സുഗന്ധവ്യഞ്ജനാധിഷ്ഠിത ഉൽപന്ന നിർമ്മാണങ്ങൾ എന്നീ മേഖലകളിലെ സാധ്യതകൾ ഉൾപ്പെടുത്തി മികച്ച വരുമാനസ്രോതസുകൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നിവ ലക്ഷ്യം വെച്ചാണ് ഇത്തരമൊരു മീറ്റ് സംഘടിപ്പിച്ചിരിക്കുന്നത് എന്നും എംഎൽഎ കൂട്ടിച്ചേർത്തു.

പ്രാദേശികം

പരിസ്ഥിതി ദിനാചരണം നടത്തി

ഈരാറ്റുംപേട്ട .. ലോക പരിസ്ഥിതി ദിനത്തിൽ. ബാർ അസോസിയേഷന്റെ നേതൃത്തത്തിൽ കോടതി പരിസരത്ത് ദിനാചരണം നടത്തി. ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് റോഷൻ തോമസ് കോടതി പരി: സരത്ത് വൃക്ഷ തൈ നട്ട് ദിനായരണം ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ.ജയ്സൺ ഇ ജോസ് അദ്യക്ഷതവഹി ച്ച യോഗത്തിൽ. ഈരാറ്റുപേട്ട മുൻ സി ഫ് മജിസ്ട്രേട്ട് ആർ.കൃഷ്ണപ്രഭൻ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി അഡ്വ.ജോമോൻഐക്കര അഡ്വ.വി.ജെ.ജോസ് എന്നിവർ സംസാരിച്ചു.

പ്രാദേശികം

ടീം റെസ്ക്യൂ ഫോഴ്സിന്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ വിവിധ ഭാഗങ്ങളിൽ വൃക്ഷത്തൈകൾ നട്ടു

ഈരാറ്റുപേട്ട: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ടീം റെസ്ക്യൂ ഫോഴ്സ് നടപ്പാക്കുന്ന വൃക്ഷ തൈ നടൽ ടീം റെസ്ക്യൂ ഫോഴ്സ് രക്ഷാധികാരിയും ഡിവിഷൻ കൗൺസിലറുമായ പി എം അബ്ദുൽ ഖാദർ ടീം പ്രസിഡന്റ് വി എം നൗഷാദ് അംഗങ്ങളുടെ സാന്നിധ്യത്തിൽ M. L. P. S ഗ്രൗണ്ടിൽ തൈനട്ട് ഉദ്ഘാടനം നിർവഹിച്ചു.