ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വായന മാസാചരണത്തിന്റെ ഭാഗമായി വായനയ്ക്ക് ഒരു വാതായനം പദ്ധതിയുടെ ഭാഗമായി ജൂലൈ 17 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക്
പൂർവ്വ വിദ്യാർത്ഥിനി അമീന ബഷീറിൻ്റെ മൂന്നാമത്തെ കവിതാ സമാഹാരം ശലഭായനം പ്രശസ്ത കവി വീരാൻകുട്ടി പ്രകാശനം ചെയ്യുന്നു.
സ്കൂൾ മാനേജർ എം കെ അൻസാരി ചടങ്ങിൽ അധ്യക്ഷത വഹിക്കും, MET ചെയർമാൻ പ്രൊഫസർ എം കെ ഫരീദ്,പി എം മുഹ്സിൻ, ബി എ ച്ച് അലി മൗലവി, എം എഫ് അബ്ദുൽ ഖാദർ, വി കെ രമണി ടീച്ചർ എന്നിവർ പങ്കെടുക്കും , പ്രിൻസിപ്പാൾ പി വി താഹിറ, ഹെഡ്മിസ്ട്രസ് എംപി ലീന, കെ എ ഷിനു മോൾ, പിടിഎ പ്രസിഡൻറ് തസ്നി കെ മുഹമ്മദ് എന്നിവർ സംസാരിക്കും.









