വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

എസ്. കെ. പൊറ്റക്കാട് അനുസ്മരണം സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട.സഞ്ചാര സാഹിത്യത്തിന്റെ കുലപതി എസ്. . പൊറ്റക്കാടിന്റെ നാൽപ്പത്തി രണ്ടാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് അനുസ്മരണ യോഗം സംഘടിപ്പിച്ചു. അനന്ത സാധ്യമായ സഞ്ചാര പാതയുടെ വായനാ സുഖം പകർന്നു നൽകിയ മഹാനായ എഴുത്തുകാരൻ ഇന്നും ഒരോ സഞ്ചാരിക്കും വഴി കാട്ടിയാണ്.ഫൈൻ ആർട്സ് ക്ലബ് ഈരാറ്റുപേട്ട  (ഫെയ്സ്) സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ചേർന്ന യോഗത്തിൽ ഫെയ്സ് പ്രസിഡൻറ് സക്കീർ താപി, ജനറൽ സെക്രട്ടറി കെ.പി.എ. നടക്കൽ, റഫീഖ് പട്ടരുപറമ്പിൽ, ചരിത്രകാരൻ കെ.എം. ജാഫർ, ഹാഷിം ലബ്ബ, മുഹ്സിൻ. പി.എം, പി.പി.എം. നൗഷാദ്, ബിജിലി സെയിൻ, ഷബീർ കെ.എം, സലിം കുളത്തിപ്പടി എന്നിവർ സംസാരിച്ചു

പ്രാദേശികം

ഈരാറ്റുപേട്ട ഡിപ്പോയ്ക്ക് പുതിയ ബസുകൾ അനുവദിച്ചില്ല. പ്രതിഷേധം വ്യാപകം.

ഈരാറ്റുപേട്ട :സുരക്ഷിത യാത്രയ്ക്കായി കോട്ടയം ജില്ലയിലേക്ക് പുതുതായി അനുവദിക്കുന്ന 39 കെ.എസ്.ആർ ടി സി ബസുകളിൽ   ഒന്നു പോലും ഈരാറ്റുപേട്ട ഡിപ്പോയ്ക്ക് അനുവദിക്കാത്തതിൽ വ്യാപക പ്രതിഷേധം.കഴിഞ്ഞ എട്ട് വർഷമായി ഈരാറ്റുപേട്ട ഡിപ്പോയ്ക്ക് ഒരു പുതിയ ബസു പോലും അനുവദിച്ചിട്ടില്ലായെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ പുതുതായി പാലാ ഡിപ്പോയ്ക്ക് 14 ബസും എരുമേലിക്ക് 8 ബസും കോട്ടയത്തിന് 8 ബസും പൊൻകുന്നത്തിന് 2 ബസും ചങ്ങനാശേരിക്ക് 6 ബസും വൈക്കത്തിന് 1 ബസുമാണ് അനുവദിച്ചിട്ടുള്ളത്. ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയെ അധികൃതർ അവഗണിക്കുന്നതായി വർഷങ്ങളായുള്ളആക്ഷപമാണ്. .ദിവസം 51 സർവീസുകളാണ് ഇവിടെ നിന്ന് മുമ്പ് സർവ്വീസ് നടത്തിയിരുന്നത്. ഇപ്പോൾ 30 സർവ്വീ സുകളായി ചുരുങ്ങി .കൊവിഡ് മറവിൽ 20 ഓളംബസുകൾ മറ്റുഡിപ്പോകളിലേക്ക് കൊണ്ടുപോയി. പിന്നിട് പകരം ലഭിച്ചത് പഴയ ബസുകളാണ്.ഈ ബസുകൾ മലയോര മേഖലയിലേക്ക് സർവീസ് നടത്തുവാൻ പര്യാപ്തമല്ല. പഴക്കം ചെന്ന ബസുകളും ബസുകളുടെ കുറവും പൊതുഗതാഗത്തെ മാത്രം ആശ്രയിക്കുന്ന സാധാരണക്കാരെ ദുരിതത്തിലാഴ്ത്തി. ഇത് ഡിപ്പോയുടെ വരുമാനത്തെയും പ്രതികൂലമായി ബാധിച്ചു. വാഗമൺ,കോട്ടയം, എർണാകുളം,ആലപ്പുഴ തിരുവനന്തപുരം ,കോഴിക്കോട്, പാലക്കാട് തുടങ്ങിയ പ്രദേശങ്ങളിലെയും ഗ്രാമീണ മേഖലകളായ തലനാട്, മുണ്ടക്കയം, അടിവാരം  ചേന്നാട് എന്നീ സർവ്വീസുകളും പലതും മുടങ്ങുന്നു.  ബസ്സുകളുടെ കുറവ് കാരണംകെ.എസ്.ആർ.ടി.സി മാത്രം സർവ്വീസ് നടത്തുന്ന കോട്ടയം - ഈരാറ്റുപേട്ട ദേശസാൽകൃത റൂട്ടിൽ ഇപ്പോൾകടുത്ത യാത്രാക്ലേശമാണ് ഉണ്ടായിരിക്കുന്നത്. കോട്ടയം കളക്ടറേറ്റിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും മെഡിക്കൽ കോളേജിലേക്കും യാത്ര ചെയ്യുന്നവർക്ക് ഇത് ദുരിതമാണ് സമ്മാനിക്കുന്നത്.  അതു കൊണ്ട് ഈരാറ്റുപേട്ട ഡിപ്പോയ്ക്ക് ആവശ്യത്തിന്  പുതിയ ബസുകൾ അനുവദിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

പ്രാദേശികം

കോട്ടയം ജില്ലയിൽ 39 KSRTC ബസ്സുകൾ അനുവദിച്ചതിൽ ഈരാറ്റുപേട്ടയെ അവഗണിച്ചതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി മണ്ഡലം പ്രസി: ഫിർദൗസ് റെഷിദ് , മുൻസിപ്പൽ പ്രസിഡൻ്റ് വീഎം ഷഹിർ എന്നിവർ KSRTC ATO ക്ക് നിവേദനം നൽകി

ഈരാറ്റുപേട്ട :സ്വകാര്യ ബസ്സുകൾ സർവ്വീസ് നടത്തുന്ന റൂട്ടുകൾ KSRTC ഏറ്റെടുത്തതിൻ്റെ ഭാഗമായി (ടേക്ക് ഓവർ സർവ്വീസ് ) കോട്ടയം ജില്ലയിലെ എല്ലാ ഡിപ്പോൾ ക്കും ബസ്സുകൾ അനുവദിക്കുന്നത് മായി ബനധപ്പെട്ട് ഈരാറ്റുപേട്ട ഡിപ്പോയെ മാത്രം ഒഴിവാക്കിയതായി പത്രമാധ്യമങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞു, ഇത് യാഥാർത്ഥ്യമെങ്കിൽ ഈരാറ്റുപേട്ടയോട് കടുത്ത അവഗണനയാണ് മാനേജ്മെൻ്റ് നടത്തിയിരിക്കുന്നത് മലയോര മേഖലയിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളും പൊതുജനങ്ങളും ആശ്രയിക്കുന്ന ഒരു പ്രധാനപ്പെട്ട ഡിപ്പോ എന്ന നിലയിൽ ഈരാറ്റുപേട്ടയെ അവഗണിച്ചത് നീതീകരിക്കാനാവില്ല,   ഈരാറ്റുപേട്ട ഡിപ്പോക്ക് ആവശ്യമായ ബസ്സുകൾ അനുവദിക്കാൻ വേണ്ട നടപടി താങ്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. വിഷയം ഉടൻ പരിഹരി ച്ചില്ലെങ്കിൽ പ്രക്ഷേഭ പരിപാടികളുമായി മുന്നോട്ട് പോകും 

പ്രാദേശികം

അരുവിത്തുറ കോളേജിൽ പ്ലെസ്മെന്റ് സെൽ ഉദ്ഘാടനം ചെയ്തു.

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിലെ ഈ വർഷത്തെ കരിയർ ആൻഡ് പ്ലേസ്‌മെന്റ് സെൽ പ്രവർത്തനങ്ങൾ കോട്ടയം ട്രിപ്പിൾ ഐ ടി ഡീൻ ഡോ എബിൻ രാജ് ഉദ്ഘാടനം ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ന്റെ വിവിധ സാധ്യതകളെ കുറിച്ച് അദ്ദേഹം ക്ലാസ്സ്‌ നയിച്ചു. കോളേജ് പ്രിൻമ്പിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസർ ഫാ ബിജു കുന്നാക്കാട്ട്, പ്ലേസ്‌മെന്റ് ഓഫീസർമാരായ ബിനോയ് സി ജോർജ്, ഡോ ജമിനി ജോർജ് തുടങ്ങിയവർ സംസാരിച്ചു. കോളേജിലെ പ്ലെയ്സ്സ്മെൻ്റ് സെൽ വഴി 100 ൽ പരം വിദ്യാർത്ഥികൾ ഈ വർഷം രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ കമ്പനികളിൽ ജോലി നേടിയിരുന്നു.

പ്രാദേശികം

വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി മിൻഹാജ് അസ്‌ലം മാതൃകയായി

ഈരാറ്റുപേട്ട ::വയനാട്ടിലെ ഉരുൾപൊട്ടൽ തകർത്തത് ഈ നാടിൻ്റെ യാകെ ഹൃദയമാണ്.ദുരന്തത്തിൽ എല്ലാം നഷ്ടമായവരെ സഹായിക്കാനുള്ള പ്രവർത്തനങ്ങളാണ് എല്ലായിടത്തും നടന്ന് വരുന്നത്.ഗൈഡൻസ് പബ്ലിക് സ്കൂളിലും ദുരിതാശ്വാസ നിധിയിലേക്ക് കളക്ഷൻ നടന്ന് വരുന്നു...സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിൻഹാജ് അസ്ലം കഴിഞ്ഞ വർഷം അവന് പെരുന്നാൾ പൊടിയായി ലഭിച്ച 5000/- രൂപ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി മാതൃക കാണിച്ചു. കേരളത്തിലാകമാനം ഇത്തരത്തിലുള്ള നിരവധി മാതൃകാപരമായ പ്രവർത്തനങ്ങളാണ് വയനാടിന് വേണ്ടി നടന്ന് വരുന്നത്......

പ്രാദേശികം

ഫുട്ട്‌ബോൾ മാമാങ്കം 3.0. തെക്കേക്കര സൂപ്പർ അറബിക് ക്ലബ്ബ് 💚

തെക്കേക്കര സൂപ്പർ അറബിക് ക്ലബ്ബ്  ഈരാറ്റുപേട്ട ഗവ ഹയർ സെക്കൻഡറി ഹൈസ്കൂൾ , എൽപി യുപി  അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾ ഫുട്ബാൾ മത്സരം നടത്തി.  സ്കൂൾ HM ശ്രീമതി സിസി ടീച്ചർ പ്രോഗ്രാം ഉദ്ഘാടനം നിർവഹിച്ചു. വ്യത്യസ്ത ഹൗസ് ഗ്രൂപ്പുകൾ തമ്മിൽ ഉള്ള മത്സരത്തിൽ ബ്ലൂ ഗ്രീൻ ഗ്രൂപ്പുകൾ ഫൈനൽ മത്സരം നടന്നു, ബ്ലൂ ഹൗസ് വിന്നർ പദവിയിലേക്ക്. വാശിയേറിയ മത്സരം നിയന്ത്രിച്ച് കൊണ്ട് അധ്യാപകർ നിന്ന്സീനിയർഅ സ്സിസ്റ്റൻ്റ് അഗസ്റ്റിൻ സർ റഫറിസ്ഥാനം അലങ്കരിച്ചു രാജി ടീച്ചർ ഇസ്മായിൽ സർ തുടങ്ങിയവർ  ഹിന്ദിയിലും അറബിയിലും  കമൻ്ററി നടത്തി മത്സരത്തിൻ്റെ മേന്മ വർധിപ്പിച്ചു സന്തോഷ് സർ  നിജാസ് സർ ബി, എഡ് വിദ്യാർത്ഥികളായഅൻഷാദ് അമീൻ തുടങ്ങിയവർ മത്സരത്തിൻ്റെ വിവിധ മേഖലകൾ നിയന്ത്രിച്ചു. .

പ്രാദേശികം

തിടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വിജി ജോർജ് രാജിവെച്ചു.

തിടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വിജി ജോർജ് രാജിവെച്ചു. ഗ്രാമപഞ്ചായത്ത്‌ മെമ്പറന്മാരായ ശ്രീമതി മിനി ബിനോ, ലീനാ ജോർജ്, ബെറ്റി ബെന്നി, സ്‌കറിയ പൊട്ടനാനി, സുരേഷ് കാലായിൽ, ഓമന രമേശ്‌, ഷെറിൻ പെരുമാകുന്നേൽ, സന്ധ്യ ശിവകുമാർ, എ സി രമേശ് , ജോയിച്ചൻ കാവുങ്കൽ, ലിസ്സി തോമസ് അഴകത്ത് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് വിജി ജോർജ് പഞ്ചായത്ത് സെക്രട്ടറിക്ക് രാജി സമർപ്പിച്ചത്.

പ്രാദേശികം

ഈരാറ്റുപേട്ട ഗവ.ഹൈസ്കൂളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി

ഈരാറ്റുപേട്ട : ഗവ.ഹൈസ്കൂളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം എഴുത്തുകാരൻ ജോണി ജെ.പ്ലാത്തോട്ടം നിർവഹിച്ചു. പ്രഥമാധ്യാപിക സിസി പൈകട അധ്യക്ഷത വഹിച്ചു.എസ്. എം. ഡി. സി ചെയർമാൻ വി. എം.അബ്ദുള്ള ഖാൻ മുഖ്യ പ്രഭാഷണം നടത്തി.അദ്ധ്യാപകരായ ജാൻസി ജേക്കബ്,അഗസ്റ്റിൻ സേവ്യർ,സന്തോഷ് മാത്യു എന്നിവർ പ്രസംഗിച്ചു.വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.