വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

അരുവിത്തുറ കോളേജിൽ വ്യക്തിത്വ വികസന സെമിനാർ.

അരുവിത്തുറ:അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് സെൽഫ് ഫിനാൻസ്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ വ്യക്തിത്വ വികസന  സെമിനാർ സംഘടിച്ചു.കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് സെമിനാർ ഉദ്ഘാടനം ചെയ്തു.  കോളേജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട്, കോമേഴ്സ് സെൽഫ് ഫിനാൻസ് വിഭാഗം മേധാവി അനീഷ് പി സി തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിച്ചു. തുടർന്നു നടന്ന സെമിനാറിൽ അന്താരാഷ്ട്ര വ്യക്തിത്വ വികസന പരിശീലകൻ ഡോ ജസ്റ്റിൻ തോമസ് ക്ലാസ് നയിച്ചു.

പ്രാദേശികം

ഇളപ്പുങ്കൽ - കാരക്കാട് പാലം യാഥാർഥ്യമാക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ. എം.എൽ. എ

ഈരാറ്റുപേട്ട. തൊടുപുഴ റോഡും, വാഗമൺ റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന വിധം ഇളപ്പുങ്കൽ - കാരക്കാട് ചങ്ങാടക്കടവ് പാലംവും പൂഞ്ഞാർ ടൂറിസം സർക്യൂട്ട് പദ്ധതിയും യാതാർഥ്യമാക്കുമെന്ന്പൂഞ്ഞാർ എം.എൽ. എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ. കേരളാ കോൺ ഗ്രസ് (എം) ഈരാറ്റുപേട്ട മണ്ഡലം സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ്  അഡ്വ. ജയിംസ് വലിയവീട്ടിലിന്റെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽപൂഞ്ഞാ നിയോജക മണ്ഡലം പ്രസിഡൻറ് അഡ്വ. സാജൻ കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എം.കെ.തോമസ്കുട്ടി, നിയോജക മണ്ഡലം സെക്രട്ടറി സോജൻ ആലക്കുളം, മണ്ഡലം സെക്രട്ടറി പി.പി.എം. നൗഷാദ്, പി.എസ്.എം. റംലി, മാത്തുക്കുട്ടി, സണ്ണി വടക്കേ മുളഞ്ഞിനാൽ, അൻസാരി പാലയം പറമ്പിൽ,ഈരാറ്റുപേട്ട നഗരസഭാ  കൗൺസിലർ ലീനാ ജയിംസ്, റോസറ്റ് വീഡൻ, യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് ഹലീൽ മുഹമ്മദ്, പ്രൊഫസർ. സണ്ണി ജോസഫ്,, സിദ്ധിക്, ജയിംസ് കുന്നേൽ, സിബി  പാറൻകുളങ്ങര, നാസ്സർ ഇടത്തുംകുന്നേൻ, ഷാനവാസ് കടപ്ലാക്കൽ, ബാബു വരവുകാല, സലിം, പരിക്കൊച്ച്, ആദിൽ മുഹമ്മദ്, എന്നിവർ സംസാരിച്ചു

പ്രാദേശികം

നിരാലംബർക്ക് ഭവനപദ്ധതിയുമായി വീണ്ടും പുത്തൻപള്ളി ജമാഅത്ത്

ഈരാറ്റുപേട്ട പുത്തൻ പള്ളി ജമാഅത്തിൻ്റെ  ആഭിമുഖ്യത്തിൽ നിർധനർക്കുള്ള  ഭവന പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന വീടുകളുടെ  കട്ടിള വെയ്ക്കൽ കർമ്മം ഇന്ന് രാവിലെ നെല്ലിക്കച്ചാലിൽ നടന്നു. പദ്ധതിക്ക് കീഴിൽ പുതുതായി അഞ്ച് വീടുകളാണ് നിർമിക്കുന്നത്. ഇതിനോടകം  പുത്തൻ പള്ളി ജമാഅത്ത്  50 ഓളം കുടുംബങ്ങൾക്ക് വീട് കൈമാറിയതായി ജമാഅത്ത് മുതവല്ലി *മുഹമ്മദ് നദീർ മാലവി പറഞ്ഞു. ഈ പദ്ധതിയ്ക്ക് മുഴുവൻ ഉദാരമനസ്കരുടേയും പങ്കാളിത്തം ഉണ്ടാകണമെന്നും അദ്ദേഹo അഭ്യർത്ഥിച്ചു.. ജമാത്ത് പ്രസിഡന്റ് മുഹമ്മദ് സാലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  ജമാത്ത് ജന. സെക്രട്ടറി വി എച് നാസർ  സ്വാഗതം പറഞ്ഞു.നജീബ് ഓലിക്കാവിൽ റഫീഖ്  അമ്പഴത്തിനാൽ നജീബ് പാറനാനി റഷീദ്  വലിയ വീട്ടിൽ റഷീദ് പുതുപറമ്പിൽ റഷീദ്  പഴേമ്പളളിൽ.  സലിം നാകുന്നത്ത് എന്നിവർ പങ്കെടുത്തു

പ്രാദേശികം

എം.കെ.ആൻസാരി എംജിഎം എച്ച്എസ്എസ് മാനേജർ

ഈരാറ്റുപേട്ട: മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ മാനേജരായി എം.കെ. അൻസാരി മറ്റക്കൊമ്പനാൽ ചുമതലയേറ്റു. എം.എ എക്കോണമിക്സ്, എം.എ.ഹാന്ധി സ്റ്റഡീസ് ,എം ഫിൽ ഡവലപ്പ്മെൻ്റ് ഇക്കോണി മിക്സ് എന്നിവയിൽ ബിരുദാനന്തര ബിരുദധാരിയാണ്. കേരള ചേംബർ ഓഫ് കൊമേഴ്സ് ആൻ്റ് ഇൻഡസ്ട്രി വൈസ് ചെയർമാൻ, ഫിക്കി-എം.എസ്.എം.ഇ ദൽഹി നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, എം.ജി യൂനിവേഴ്സിറ്റി യൂനിയൻ ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 

പ്രാദേശികം

ഈരാറ്റുപേട്ട യുടെ കൈത്താങ്ങ്..

വയനാട് ദുരന്ത മുഖത്തേക്ക് ഈരാറ്റുപേട്ട യുടെ കൈത്താങ്ങ്, ഒരു ലോറി നിറയെ വിഭവങ്ങളും 15 ഓളം ഈരാറ്റുപേട്ട പൗരാവലി പ്രവർത്തകരും പുറപ്പെട്ടു. ഫ്‌ളാഗ് ഓഫ് ചടങ്ങിൽ, പൂഞ്ഞാർ MLA adv സെബാസ്റ്റ്യൻ കുളത്തുങ്കൽ, ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൻ സുഹറ അബ്ദുൽ ഖാദർ, നദീർ മൗലവി, ടീം നന്മക്കൂട്ടം, ടീം എമർജൻസി പ്രവർത്തകർ, പൊതു പ്രവർത്തകർ വിവിധ രാഷ്ട്രീയ പ്രവർത്തകർ, ഈരാറ്റുപേട്ട പൗരാവലി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഫ്ലാഗ് ഓഫ് കർമ്മം adv സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA നിർവ്വഹിച്ചു.ഈരാറ്റുപേട്ട പൗരാവലിയുടെ ലക്ഷ്യം വയനാടിനു ഒരു വീട് എന്നത് ആണ്, അതിനു വേണ്ട എല്ലാ സഹായങ്ങളും MLA എന്ന നിലയിൽ ചെയ്യും എന്നും അദ്ദേഹം ഉറപ്പ് നൽകി, ഇങ്ങനെ ചാടുലതയോടെ ഉള്ള പ്രവർത്തനം ഏകോപിപ്പിക്കാൻ ഈരാറ്റുപേട്ട യിലെ യുവ തലമുറക്കെ സാധിക്കു എന്നും അദ്ദേഹം കൂട്ടി ചേർത്തു    

പ്രാദേശികം

പെൻഷൻ തുക വയനാട്ടിലെ സഹജീവികളുടെ ക്ഷേമത്തിനായി സമര്‍പ്പിച്ചു ഈരാറ്റുപേട്ട യിലെ ഒരു വീട്ടമ്മ

 മുഖ്യമന്ത്രിയുടെ     ദുരിദാശ്വാസ നിധിയിലേക്ക്.തന്റെ ഈ മാസത്തെ പെൻഷൻ തുക വയനാട്ടിലെ സഹജീവികളുടെ ക്ഷേമത്തിനായി സമര്‍പ്പിച്ചു ഈരാറ്റുപേട്ട യിലെ വീട്ടമ്മ .....

പ്രാദേശികം

'ആരോഗ്യ രത്ന അവാർഡ് 2024'ഏറ്റുവാങ്ങി ഈരാറ്റുപേട്ട സ്വദേശിനി മുഹ്സിന അയൂബ്

പരമ്പരാഗത ശാസ്ത്രത്തിന്റെ- സഹായത്തോടെ ആതുര ശുശ്രൂഷ രംഗത്ത് അതുല്യമായ വ്യക്തിഗത നേട്ടത്തിനും  സേവനത്തിനും നാഷണൽ ഇന്റഗ്രേറ്റഡ് ഫെഡറേഷൻ നൽകുന്ന "ആരോഗ്യ രത്ന അവാർഡ് 2024"ന് ഈരാറ്റുപേട്ട സ്വദേശിനി മുഹ്സിന അയൂബ് അർഹയായി. ഹൈദരബാദ് ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയത്തിൽ നടന്ന നാലാമത് അന്താരാഷ്ട്ര സയൻസ് കോൺഫറൻസിൽ വച്ച്  മുഹ്സിന പുരസ്കാരം ഏറ്റുവാങ്ങി

പ്രാദേശികം

ഈരാറ്റുപേട്ട പൗരാവലി വയനാട്ടിലേക്ക് ഉള്ള വിഭവ ശേഖരണം നടക്കുന്ന കൗണ്ടറിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA സന്ദർശിച്ചു

ഈരാറ്റുപേട്ട പൗരാവലി വയനാട്ടിലേക്ക് ഉള്ള വിഭവ ശേഖരണം നടക്കുന്ന കൗണ്ടറിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA സന്ദർശിക്കുകയും വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്തു, ഈരാറ്റുപേട്ട പൗരവലിക്ക് ഉള്ള  പൂർണ്ണ പിന്തുണയും അദ്ദേഹം അറിയിച്ചു.