വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

കലുങ്ക് അടഞ്ഞിട്ട് വർഷങ്ങൾ പിന്നിട്ടു; നിരവധി കുടുംബങ്ങൾ ദുരിതത്തിൽ, റീത്ത് തൂക്കി പ്രതിഷേധം നാട്ടുകാർ

ഈരാറ്റുപേട്ട: പൊതുമരാമത്ത് റോഡിലെകലുങ്ക് അടഞ്ഞതിനെ തുടർന്ന് പഞ്ചായത്ത്‌റോഡിൽ വർഷങ്ങളായി വെള്ളക്കെട്ട് രൂപപ്പെടുന്നതിനെ തുടർന്ന് ഒരു പ്രദേശത്തെ 50 ഓളം കുടുംബങ്ങൾ വീട്ടിലെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്നു.പൂഞ്ഞാർ ഗ്രാമ പഞ്ചായത്തിലെ രണ്ടാംവാർഡിൽപ്പെട്ട ചെമ്പര പ്പള്ളിക്കുന്ന് നിവാസികളാണ് തങ്ങൾ കടന്നുപോകുന്ന റോഡിൽ കഴിഞ്ഞ മൂന്ന് വർഷമായി സ്ഥിരമായി മഴക്കാലം ആരംഭിക്കുന്ന കാലം മുതൽ അവസാനിക്കുന്നതുവരെ തങ്ങൾസഞ്ചരിക്കുന്ന റോഡിൽ മൂന്നടി പൊക്കത്തിൽ വരെ വെള്ളം ഉയർന്ന് നിൽക്കുന്നതിന്റെ ഫലമായി വീട്ടിലെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്നത്. ഈരാറ്റുപേട്ട - പൂഞ്ഞാർ റോഡിലെ ചെമ്പര പ്പള്ളിക്കുന്ന്പള്ളിക്ക് മുൻവശത്തെ കലുങ്ക് മണ്ണുംചെളികളും വന്ന് അടയുന്നതാണ് വെള്ളക്കെട്ട് അനുഭവപ്പെടുന്നതിന്റെ പ്രധാന കാരണം ഇത് ചൂണ്ടിക്കാട്ടി പ്രദേശവാസികൾകഴിഞ്ഞ 3 വർഷമായി അധികാര സ്ഥാപനങ്ങളിൽ നിരവധി പരാതികൾ കൊടുത്തിട്ടും അധികാരികൾ തിരിഞ്ഞു നോക്കാൻതയ്യാറാകാത്തതിനെ തുടർന്ന് കഴിഞ്ഞവർഷം നാട്ടുകാർ ശ്രമ ധാനമായി കലുങ്കിനടിയിലെ മണ്ണും ചെളി കളും നീക്കം ചെയ്തിരുന്നു. എന്നാൽ ഈ വർഷം മഴക്കാലം ആരംഭിച്ചതോടെ വേസ്റ്റുകൾ കലുങ്കിനടിയിൽ അടിഞ്ഞുകൂടി കലുങ്ക് അടഞ്ഞ്വെള്ളക്കെട്ട് മഴക്കാലം ആരംഭിച്ചപ്പോൾമുതൽ രൂപപ്പെട്ട് കഴിഞ്ഞിരുന്നു. എങ്കിൽഅധികാരികൾ തിരിഞ്ഞു നോക്കാൻ കൂട്ടാക്കാത്തതിനെ തുടർന്ന് നാട്ടുകാർ പ്ര, ക്ഷോഭപരിപാടിക്ക് രൂപം കൊടുത്തുആക്, ഷൻ കൗൺസിൽ രൂപീകരിച്ച് പ്രതിഷേധ സമരത്തിന്റെ ഭാഗമായി റോഡിൽ റീത്തുകൾ തൂക്കിപ്രതിഷേധിച്ചു  

പ്രാദേശികം

അൽ മനാർ സ്കൂളിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: ഈ വർഷം പത്താം ക്ലാസ് പാസായ വിദ്യാർഥികളെ ആദരിച്ച് അൽ മനാർ പബ്ലിക് സ്കൂളിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു. എം.ജി യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് കെമിക്കൽ സയൻസസിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. അനസ് മുഖ്യാതിഥിയായി. ഉന്നത വിജയം നേടിയ കുട്ടികൾക്ക് മൊമന്റോ സമ്മാനിച്ചു. ഐ.ജി.ടി ചെയർമാൻ എ.എം.എ. സമദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ റസിയ വി.എ സ്വാഗതം പറഞ്ഞു. അക്കാദമിക് കൺവീനർ അവിനാശ് മൂസ, പി.ടി.എ പ്രസിഡന്റ് അൻവർ അലിയാർ, എം.പി.ടി.എ പ്രസിഡന്റ് റസീന ജാഫർ, അക്കാദമിക് കോർഡിനേറ്റർ ജുഫിൻ ഹാഷിം എന്നിവർ ആശംസ നേർന്നു. വൈസ് പ്രിൻസിപ്പൽ മിനി അജയ് നന്ദി പറഞ്ഞു.

പ്രാദേശികം

ഈരാറ്റുപേട്ട പുത്തൻപള്ളി മുസ്ലിം ജമാഅത്ത് ഭാരവാഹികൾ

ഈരാറ്റുപേട്ട: പുത്തൻപള്ളി മുസ്ലിം ജമാഅത്ത് പരിപാലന സമിതിയിലേക്ക് 30 അംഗ കൗൺസിലിൽ നിന്നും 7 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു. എൻ.കെ. മുഹമ്മദ് സാലിഹ് നടുവിലേടത്ത് (പ്രസിഡന്റ്), എം.എഫ്. അബ്ദുൽ ഖാദർ മറ്റക്കൊമ്പനാൽ (ജനറൽ സെക്രട്ടറി), കെ.കെ. അനസ് കണ്ടത്തിൽ (ട്രഷറർ). നിജാസ് വലിയവീട്ടിൽ, പി.എം. റഷീദ് പുതുപറമ്പിൽ, അബ്ദുൽ കരീം മാന്നാർ, കൊച്ചുമുഹമ്മദ് മണക്കാട്ട് എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.    

പ്രാദേശികം

ജീവരക്തം പകർന്ന് അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ മഹാരക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.

അരുവിത്തുറ സെൻറ് ജോർജ് കോളേജ് കൊമേഴ്സ് വിഭാഗത്തിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പാലാ റീജണൽ ഓഫീസിന്റെയും തൊടുപുഴ ഐഎംഎ ബ്ലഡ് ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഹാരക്ത ദാന ക്യാമ്പ് അരുവിത്തുറ സെൻറ് ജോർജ്  കോളേജിൽ നടന്നു.   സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എഴുപതാം സ്ഥാപക ദിനവുമായി ബന്ധപ്പെട്ട് എഴുപതിനായിരം യൂണിറ്റ് രക്തം സന്നദ്ധ രക്തദാനത്തിലൂടെ ദാനം ചെയ്യുന്നതിൻ്റെ  ഭാഗമായിട്ടാണ് അരുവിത്തുറ സെൻറ് ജോർജ്  കോളേജിലെ വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും ഉൾപ്പെടെഅമ്പതിലധികം  പേർ മഹാരക്തദാന ക്യാമ്പിൽ രക്തം ദാനം ചെയ്തത്. സെൻ്റ് ജോർജ് കോളേജ് ബർസാർ ആൻഡ് കോഴ്സ് കോർഡിനേറ്റർ ഫാ. ബിജു കുന്നയ്ക്കാട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, എസ് ബി ഐ പാലാ റീജണൽ ചീഫ് മാനേജർ ദിലീപ് ചെറിയാൻ, എസ് ബി ഐ ഈരാറ്റുപേട്ട ടൗൺ ബ്രാഞ്ച് മാനേജർ ലക്ഷ്മി ജി , എസ് ബി ഐ ഡെപ്യൂട്ടി മാനേജർ ദിലീപ് വാസുദേവൻ നായർ, കൊമേഴ്സ് വിഭാഗം മേധാവി ഷെറിൻ എലിസബത്ത് ജോൺ, ക്യാമ്പിന്റെ കൺവീനർമാരായ ഡോ മിഥുൻ ജോൺ,റോണി തോമസ്,മായ ആർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

പ്രാദേശികം

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി എസ്പിസി കേഡറ്റുകൾ

ഈരാറ്റുപേട്ട : ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ SPC യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. സംസ്ഥാന സർക്കാരിൻറെ ലഹരി വിരുദ്ധ ബ്രാൻഡ് അംബാസിഡർ മാരായി എസ്പിസി കേഡറ്റുകളെ തെരഞ്ഞെടുത്ത ഈ വർഷം മുതൽ എസ് പി സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിവിധങ്ങളായ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കേഡറ്റുകൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു. സ്കൂളിൻ്റെ സമീപത്തുള്ള കടകളിൽ ലഹരി വിരുദ്ധ സന്ദേശം കൈമാറുകയും ലഹരി വിൽപ്പന്നങ്ങൾ കച്ചവടം ചെയ്യാത്ത വ്യാപാര സ്ഥാപനങ്ങളെ അനുമോദിക്കുകയും ചെയ്തു. പ്രവർത്തനങ്ങൾക്ക് കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ഷമീന ഫാസിൽ, പി എസ് റമീസ് ഡ്രിൽ ഇൻസ്ട്രക്ടർമാരായ ജോബി, ഗോപിക എന്നിവർ നേതൃത്വം നൽകി.

പ്രാദേശികം

എസ്.ഡി.പി.ഐ കോട്ടയം ജില്ലാ മുന്നൊരുക്ക ക്യാമ്പ് സംഘടിപ്പിച്ചു

ഈരാറ്റുപേട്ട;  ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മുന്നൊരുക്കം പരിശീലന ക്യാമ്പ് ഈരാറ്റുപേട്ട ഫൗസിയ ഓഡിറ്റോറിയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ സിയാദ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ സിയാദ്, ജനറൽ സെക്രട്ടറി നിഷാദ് ഇടക്കുന്നം, സെക്രട്ടറി കെ.എസ് ആരിഫ്, കമ്മിറ്റിയംഗംങ്ങളായ സി.എച്ച് ഹസീബ്, നസീമ ഷാനവാസ്‌, സി.പി അജ്മൽ എന്നിവർ സംസാരിച്ചു .

പ്രാദേശികം

ദിശ ബോർഡുകളില്ല. ഈരാറ്റുപേട്ട നഗരത്തിൽ എത്തുന്നവർക്ക് ദുരിതം

ഈരാറ്റുപേട്ട: നഗരസഭായി ലെ പ്രധാന റോഡുകളിൽ ദിശ ബോർഡുകളില്ലാത്തതിനാൽ ഈരാറ്റുപേട്ട നഗരത്തിൽ എത്തുന്നവർക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്നു അതു കൂടാതെ നഗരത്തിലെ സർക്കാർ ഓഫീസുകൾ പല പ്രദേശത്തുമാണ് സ്ഥിതി ചെയ്യുന്നത് ആ ഓഫീസുകളിലേക്ക് പോകുന്ന റോഡുകളിലും ദിശ ബോർഡുകളില്ല മജിസ്ട്രേറ്റ് കോടതി, ബ്ലോക്ക് ഓഫീസ്, ടി ബി. ട്രഷറി ,സബ് രജിസ്റ്റർ ഓഫീസ് ബി.എസ്.എൻ.എൽ ഓഫീസ്, പോസ്റ്റോഫീസ്,മൃഗാശുപത്രി ,സർക്കാർ ആശുപത്രി ഇലക്ട്രിസിറ്റി ഓഫീസ്, മുൻസിപ്പൽ ഓഫീസ്, കൃഷി ഓഫീസ് ,എക്സൈസ് ഓഫീസ്, ഗവർന്മെൻ്റ് ഹൈസ്ക്കൂൾ, വില്ലേജ് ഓഫീസ് എന്നിവ എവിടെയാണെന്നറിയാൻ നഗരത്തിലെ റോഡുകളിൽ ഒരിടത്തും ബോർ ഡുകൾ സ്ഥാപിച്ചിട്ടില്ല.  ദിശ ബോർഡുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു

പ്രാദേശികം

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം നടത്തി

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം നടത്തി . ഹെഡ്മിസ്ട്രസ് എം പി ലീന വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപകൻ മുഹമ്മദ് ലൈസൽ ലഹരി വിരുദ്ധ ദിന സന്ദേശം നൽകി അധ്യാപകരായ സി എച്ച് മാഹിൻ , പ്രീത മോഹനൻ ,പി എസ് റമീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.