ഈരാറ്റുപേട്ട :സാമൂഹിക ആരോഗ്യരംഗത്ത് നിർണായക സേവനം നൽകുകയും പല അടിയന്തരസാഹചര്യങ്ങളിലും മുൻ നിരയിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന ആശാ പ്രവർത്തകരെ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ നടത്തപ്പെട്ട ആശാ വർക്കേഴ്സ് മീറ്റപ്പിൽ വെച്ച് ആദരിക്കുകയും, ആശാ പ്രവർത്തകർക്ക് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ നൽകുന്ന പ്രേത്യേക ഇളവുകളുടെ ലോഞ്ചിങ്ങും നടത്തപ്പെട്ടു.
സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ക്ലസ്റ്റർ സി.ഇ.ഓ ശ്രീ. പ്രകാശ് മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ ആശാ വർക്കേഴ്സ് മീറ്റപ്പിന്റെ ഉദ്ഘാടനം, ഈരാറ്റുപേട്ട മുനിസിപ്പൽ കൗൺസിലർ ശ്രീമതി റിസ്‌വാന സവാദ് നിർവഹിച്ചു.
ആശാ പ്രവർത്തകർക്കും അവരുടെ കുടുംബാങ്ങങ്ങൾക്കും ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങളെയും സേവനങ്ങളെയും കുറിച്ച് ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശ്രീ. സുബാഷ് തോട്ടുവേലിൽ വിശദീകരിക്കുകയും ചെയ്യ്തു. തുടർന്ന് നടന്ന യോഗത്തിൽ കോട്ടയം ജില്ലയിൽ തന്നെ ഏറ്റവും അധികം പരിചയ സമ്പത്തുള്ള ഗൈനെക്കോളജി വിഭാഗം സീനിയർ കൺസൾറ്റൻറ് ഡോ. ഓമന തോമസ് ആശാ പ്രവർത്തകർ ഉന്നയിച്ച സംശയങ്ങൾക്ക് പ്രേത്യക ക്ലാസുകൾ നയിച്ചു.
കൂടാതെ, ഇപ്പോൾ സമൂഹത്തിൽ കൂടിവരുന്ന ബാല പീഡനങ്ങളെയും അതിക്രമങ്ങളെയും എങ്ങനെ തിരിച്ചറിയാം എന്നും, അതിനുള്ള നിയമപരമായ നടപടിക്രമങ്ങളെ കുറിച്ചും തൊടുപുഴ ജില്ലാ കോടതിയിലെ പ്രമുഖ അഡ്വക്കേറ്റ് ശ്രീ ബൈജു ബാലകൃഷ്ണൻ ആശാ പ്രവർത്തകർക്കായി പ്രത്യേക ബോധവത്കരണ ക്ലാസ്സുകളും നയിച്ചു.









